Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right41 മണിക്കൂർ...

41 മണിക്കൂർ വിശ്രമമില്ലാതെ ജോലി ചെയ്ത അനുഭവം പങ്കുവെച്ച് കീർത്തി സുരേഷ്; ‘പരാതികളില്ല, ഇതെനിക്ക് ലഭിച്ച അനുഗ്രഹം’

text_fields
bookmark_border
Keerthy Suresh
cancel
camera_alt

കീർത്തി സുരേഷ്

സിനിമയിലെ തിരക്കുപിടിച്ച ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി കീർത്തി സുരേഷ്. വിവിധ സിനിമാ ചിത്രീകരണങ്ങളിൽ പങ്കാളിയാകാൻ തുടർച്ചയായി 41 മണിക്കൂറോളമാണ് താരം ഉറക്കമില്ലാതെ ജോലി ചെയ്തത്.

കടുത്ത ക്ഷീണവും കഠിനാധ്വാനവും നിറഞ്ഞ സമയമായിരുന്നിട്ടും, പരാതികൾക്ക് പകരം തുടർച്ചയായി മികച്ച അവസരങ്ങൾ ലഭിക്കുന്നതിലുള്ള നന്ദിയാണ് കീർത്തി പ്രകടിപ്പിച്ചത്. സിനിമാ തിരക്കുകളെ തനിക്ക് ലഭിച്ച അനുഗ്രഹം എന്നാണ് താരം വിശേഷിപ്പിച്ചത്. തൊഴിലിനോടുള്ള താരത്തിന്റെ ഈ ആത്മാർത്ഥതയെയും പ്രതിബദ്ധതയെയും ആരാധകർ ഒന്നടങ്കം അഭിനന്ദിക്കുകയാണ്.

തന്റെ ഇൻസ്റ്റാഗ്രാം വിഡിയോയിലൂടെയാണ് ജോലിത്തിരക്കുകൾക്കിടയിലെ യാഥാർത്ഥ്യം കീർത്തി ആരാധകർക്കായി പങ്കുവെച്ചത്. ‘ഇന്നലെ രാവിലെ 6 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്, ഇപ്പോൾ വീണ്ടും അടുത്ത ദിവസം രാവിലെ 6 മണിയായി. കൃത്യമായി പറഞ്ഞാൽ 24 മണിക്കൂറിനു ശേഷമാണ് ഞാൻ എന്റെ മുറിയിലേക്ക് തിരിച്ചെത്തുന്നത്. എന്നാൽ ഇതുകൊണ്ടും തീർന്നില്ല, കേവലം ഒരു മണിക്കൂറിനുള്ളിൽ അടുത്ത ഷൂട്ടിങ്ങിനായി എനിക്ക് വീണ്ടും ഇറങ്ങേണ്ടതുണ്ട്’ എന്ന് കീർത്തി വിഡിയോയിൽ പറയുന്നു.

എങ്കിലും ഇതിലൊന്നും തനിക്ക് യാതൊരു പരാതിയുമില്ലെന്നും, ഇത്തരത്തിൽ തിരക്കിലായിരിക്കാൻ കഴിയുന്നത് വലിയൊരു അനുഗ്രഹമാണെന്നും താരം കൂട്ടിച്ചേർത്തു. പിന്നീട് പങ്കുവെച്ച മറ്റൊരു കുറിപ്പിൽ ഇന്നലെ ഇത് പോസ്റ്റ് ചെയ്യാൻ പോലുമുള്ള ഊർജ്ജം എനിക്കുണ്ടായിരുന്നില്ല. ഒരു ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് അടുത്തതിലേക്ക് ഓടുകയായിരുന്നു. ഒടുവിൽ ഉറങ്ങാൻ കഴിഞ്ഞപ്പോൾ തുടർച്ചയായി 41 മണിക്കൂർ ഞാൻ ഉണർന്നിരുന്നു കഴിഞ്ഞിരുന്നു’ എന്ന് താരം കുറിച്ചു.

താരത്തിന്റെ ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗമായി മാറി. കഠിനാധ്വാനം ചെയ്യാനുള്ള കീർത്തിയുടെ മനസ്സും പോസിറ്റീവ് നിലപാടുമാണ് ആരാധകരുടെ മനം കവർന്നത്. സിനിമാ സെറ്റുകൾക്കിടയിലൂടെയുള്ള തുടർച്ചയായ യാത്രകളും വിശ്രമമില്ലാത്ത ഷെഡ്യൂളുകളും എത്രത്തോളം കഠിനമാണെന്ന് ഈ കുറിപ്പിലൂടെ ആരാധകർക്ക് മനസ്സിലായി. കമന്റുകളിലൂടെ നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ചെത്തിയത്. ഇത്രയും ജോലിത്തിരക്കുകൾക്കിടയിലും പോസിറ്റീവ് നിലപാട് സൂക്ഷിക്കുന്നതിന് താരത്തെ അഭിനന്ദിച്ച ആരാധകർ, ആരോഗ്യത്തിന് പ്രാധാന്യം നൽകി ആവശ്യത്തിന് വിശ്രമമെടുക്കാനും സ്നേഹത്തോടെ ഓർമിപ്പിച്ചു.

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായ കീർത്തി സുരേഷ്, ഓരോ പ്രോജക്റ്റിനോടും കാണിക്കുന്ന പൂർണ്ണമായ ആത്മാർത്ഥത തന്നെയാണ് ഈ സംഭവത്തിലൂടെ വീണ്ടും വ്യക്തമാകുന്നത്. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്ത ‘റിവോൾവർ റീത്ത’ എന്ന ചിത്രമാണ് കീർത്തിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ ഇൻഡസ്ട്രികളിലായി നിലവിൽ നിരവധി മികച്ച പ്രോജക്റ്റുകളിൽ കീർത്തി ഭാഗമാണ്. കന്നിവെടി, തോട്ടം, വിജയ് ദേവരകൊണ്ടക്കൊപ്പമുള്ള റൗഡി ജനാർദ്ദന, സത്യവാൻ സാവിത്രി, രാജ്കുമാർ റാവുവിനൊപ്പമുള്ള ആദ്യ ഹിന്ദി ചിത്രം റഫ്താർ, അനിൽ രവിപ്പുഡി സംവിധാനം ചെയ്യുന്ന വെങ്കിടേഷ്-കല്യാൺ റാം ചിത്രം എന്നിവയാണ് കീർത്തി സുരേഷിന്റേതായി വരാനിരിക്കുന്ന സിനിമകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keerthy Sureshcelebrity newsdedicationFilm shootinghard work
News Summary - 41 മണിക്കൂർ വിശ്രമമില്ലാതെ ജോലി ചെയ്ത അനുഭവം പങ്കുവെച്ച് കീർത്തി സുരേഷ്; ‘പരാതികളില്ല, ഇതെനിക്ക് ലഭിച്ച അനുഗ്രഹം’
Next Story