Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി നിലീൻ സാന്ദ്രയും സംവിധായകൻ ശ്യാമിൻ ഗിരീഷും വിവാഹിതരായി

text_fields
bookmark_border
Nileen Sandra
cancel
camera_alt

നിലീൻ സാന്ദ്ര

മലയാളികളുടെ പ്രിയപ്പെട്ട വെബ് സീരീസായ ‘കരിക്കിലൂടെ’ ശ്രദ്ധേയയായ നടി നിലീൻ സാന്ദ്രയും യുവ സംവിധായകൻ ശ്യാമിൻ ഗിരീഷും വിവാഹിതരായി. വിവാഹത്തിനു മുന്നോടിയായി നിയമപരമായി നടന്ന റജിസ്റ്റർ മാര്യേജിന്റെ മനോഹരമായ ചിത്രങ്ങളും വിശേഷങ്ങളും നടി നിലീൻ സാന്ദ്ര തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെച്ചു. ഉത്രാടം ദിനത്തിലായിരുന്നു താരം സന്തോഷം നിറഞ്ഞ ഈ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. വലിയ ആഘോഷങ്ങൾക്ക് മുൻപ് നടന്ന ഈ കൊച്ചു ചടങ്ങിന്റെ വിശേഷങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

‘വലിയ വിവാഹാഘോഷങ്ങൾക്ക് മുൻപേ, ഇങ്ങനെയൊരു കാര്യമുണ്ടായിരുന്നു. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഞങ്ങളുടെ വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യേണ്ടിയിരുന്നതിനാൽ, ഈയൊരു ചടങ്ങ് ഞങ്ങൾക്ക് ആദ്യം തന്നെ നടത്തേണ്ടതുണ്ടായിരുന്നു. പിന്നെ ഞങ്ങൾ ചിന്തിച്ചു... ആ സ്ഥിതിക്ക് എന്തുകൊണ്ട് രണ്ട് മാലകൾ പരസ്പരം മാറി കുറച്ച് സന്തോഷം കൂടി പങ്കുവച്ചുകൂടാ? വലിയൊരു വിവാഹത്തിന് മുന്നോടിയായി നടന്ന ഒരു കൊച്ചു വിവാഹം’ എന്നാണ് നീലിൻ ഇൻസ്റ്റയിൽ കുറിച്ചത്.

2017 മുതൽ ശ്യാമിൻ ഗിരീഷ് തന്റെ സുഹൃത്താണെന്ന് നിലീൻ പറയുന്നു. കാമുകനായിട്ടല്ല, മറിച്ച് തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിട്ടാണ് അന്ന് ദൈവം അദ്ദേഹത്തെ തന്റെ ജീവിതത്തിലേക്ക് അയച്ചുതന്നതെന്ന് താരം ഓർക്കുന്നു. വർഷങ്ങൾക്കിപ്പുറം അന്നത്തെ ആ സുഹൃത്തിനൊപ്പം തന്നെ ജീവിതകാലം മുഴുവൻ ഒന്നായി ജീവിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് നടി.

‘എന്റെ ബാക്കി ജീവിതം മുഴുവൻ ഇദ്ദേഹത്തോടൊപ്പം ജീവിക്കാൻ കഴിയുന്നതിൽ എനിക്ക് പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷമുണ്ട്. ഇപ്പോഴും ഇതൊരു സ്വപ്നം പോലെ തോന്നുന്നു. ഇപ്പോഴും ഒരു കിറുക്കിയെപ്പോലെ ചിരിച്ചു കൊണ്ടിരിക്കുകയാണ്. 2017ൽ ദൈവം എനിക്കായി എന്റെ ആളെ അയച്ചുതന്നു. ഒരു കാമുകനായല്ല, മറിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി. വർഷങ്ങൾക്കിപ്പുറം, അന്ന് എനിക്കൊപ്പം സുഹൃത്തായി നടന്ന അതേ മനുഷ്യനൊപ്പം എന്നെന്നേക്കുമായി ഒന്നാകാൻ ഞാൻ ഒരുങ്ങുകയാണ്. ഞാൻ വെറുതെ വിവാഹിതയാവുകയല്ല... വർഷങ്ങൾക്ക് മുൻപ് ദൈവം എനിക്കായി അയച്ചുതന്ന ആ വലിയ അനുഗ്രഹത്തെയാണ് ഞാൻ വിവാഹം കഴിക്കുന്നത്’ നീലിൻ പറഞ്ഞു.

വ്യക്തിജീവിതത്തിലെ ഈ പുതിയ തുടക്കത്തോടൊപ്പം തന്നെ കരിയറിലും സജീവമാണ് ഈ നവദമ്പതികൾ. സംഗീത് പ്രതാപ് നായകനാകുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' എന്ന പുതിയ സിനിമയുടെ സംവിധായകനാണ് ശ്യാമിൻ ഗിരീഷ്. ഈ ചിത്രത്തിൽ നടി നിലീൻ സാന്ദ്ര ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നിലീൻ സാന്ദ്ര തന്നെയാണ് എന്നതാണ്. ഈ താരജോഡികൾക്ക് ആശംസകളുമായി നിരവധി പ്രമുഖരും ആരാധകരുമാണ് രംഗത്തെത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karikku Fame Nileen Sandra Marries Director Shamin Gireesh
Next Story