Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'കരിക്ക്'...

'കരിക്ക്' സിനിമയിലേക്ക്; ആദ്യ ചിത്രം 'ഗുഡ് ലക്ക് ചിക്കോ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

text_fields
bookmark_border
karikku-team-first-movie-good-luck-chico-title-poster
cancel

കൊച്ചി: യൂട്യൂബ് വെബ് സീരീസുകളിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവർന്ന 'കരിക്ക്' സംഘം ആദ്യ സിനിമയുമായി ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. 'ഗുഡ് ലക്ക് ചിക്കോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കരിക്കിന്റെ സ്ഥാപകനായ നിഖിൽ പ്രസാദ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. കരിക്ക് സ്റ്റുഡിയോസുമായി സഹകരിച്ച് ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തുവാണ് സിനിമ നിർമ്മിക്കുന്നത്. ഡോക്ടർ അനന്തു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

മേക്കിങിലെ കൃത്യതയും മികച്ച തമാശകളും കൊണ്ട് ചുരുങ്ങിയ കാലം കൊണ്ടാണ് കരിക്ക് വമ്പൻ ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്തത്. 2018-ൽ ആരംഭിച്ച ചാനൽ നിലവിൽ 10 മില്യണോളം സബ്‌സ്‌ക്രൈബറുള്ള കേരളത്തിലെ മുൻനിര ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. എന്നാൽ കുറച്ചുകാലമായി പുതിയ സീരീസുകളോ അപ്‌ഡേറ്റുകളോ വരാതിരുന്നത് കരിക്ക് എവിടെയെന്ന ചോദ്യം ഉയർത്തിയിരുന്നു. ആ കാത്തിരിപ്പുകൾക്കാണ് ടൈറ്റിൽ പോസ്റ്ററോടെ വിരാമമാകുന്നത്.

കരിക്ക് വെബ് സീരീസുകളിലൂടെ പ്രിയങ്കരരായി മാറിയ ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവർക്കൊപ്പം മലയാള സിനിമയിലെ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. വെബ് സീരീസുകളിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്കുള്ള കരിക്കിന്റെ ഈ ചുവടുവെപ്പ് വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MovieMoviesfirst movieKarikkuMovie first look poster
News Summary - Karikku Enters Cinema: First Movie 'Good Luck Chico' Title Poster Released
Next Story