Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമഴയിൽ മുങ്ങി ഉത്രാടം;...

മഴയിൽ മുങ്ങി ഉത്രാടം; ഇന്ന് തിരുവോണം

text_fields
bookmark_border
മഴയിൽ മുങ്ങി ഉത്രാടം; ഇന്ന് തിരുവോണം
cancel

പാ​ല​ക്കാ​ട്: പൂ​രാ​ട​വും ഉ​ത്രാ​ട​വും മ​ഴ​യി​ൽ മു​ങ്ങി​യ​തോ​ടെ തി​രു​വോ​ണ​വും മ​ഴ​യി​ലാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മ​ല​യാ​ളി​ക​ൾ. ജി​ല്ല​യി​ൽ ഉ​ത്രാ​ട​ദി​ന​മാ​യ ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ മ​ഴ​യാ​യി​രു​ന്നു. ഇ​ട​ക്ക് മ​ഴ മാ​റി​നി​ന്ന സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വ്യാ​പാ​രി​ക​ൾ​ക്ക് അ​ൽ​പം ആ​ശ്വാ​സ​മാ​യ​ത്.

രാ​വി​ലെ മു​ത​ൽ ഇ​ട​വി​ട്ട് പെ​യ്ത മ​ഴ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് വ​ലി​യ പ്ര​യാ​സ​മാ​യി. വി​ൽ​ക്കാ​ൻ വെ​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ, ചെ​രി​പ്പു​ക​ൾ, ബാ​ഗു​ക​ൾ, പൂ​ക്ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഷീ​റ്റ് കൊ​ണ്ട് മ​റ​ച്ചു​വെ​ച്ചാ​ണ് മ​ഴ​യെ പ്ര​തി​രോ​ധി​ച്ച​ത്. വാ​ങ്ങാ​ൻ ആ​ളു​ക​ളും എ​ത്താ​തി​രു​ന്ന​തോ​ടെ ക​ച്ച​വ​ട​ത്തി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​യി. ഉ​ച്ച​യോ​ടെ അ​ൽ​പ​നേ​ര​ത്തേ​ക്ക് മ​ഴ മാ​റി​നി​ന്നെ​ങ്കി​ലും വീ​ണ്ടും പെ​യ്ത​ത് ഉ​ത്രാ​ട ദി​ന വ്യാ​പാ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

തി​രു​വോ​ണ​ത്തി​ന് സ​ദ്യ​യൊ​രു​ക്കാ​നു​ള്ള അ​വ​സാ​ന വ​ട്ട ഓ​ട്ട​ത്തി​ലാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച നാ​ടും ന​ഗ​ര​വും.

അ​ത്ത​പൂ​ക്ക​ള​ത്തി​നു​ള്ള പൂ​ക്ക​ൾ, സ​ദ്യ​ക്കു​ള്ള പ​ച്ച​ക്ക​റി​ക​ൾ, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, ഓ​ണ​ക്കോ​ടി, പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ ത​രം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി ആ​ളു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങി. പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലാ​ണ് കൂ​ടു​ത​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ഴ​യാ​ണെ​ങ്കി​ലും നാ​ടാ​കെ ബു​ധ​നാ​ഴ്ച തി​രു​വോ​ണം ആ​ഘോ​ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

ഓണക്കിറ്റ് വിതരണം

പാ​ല​ക്കാ​ട്: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി തോ​ട്ടു​ങ്ക​ൽ, പു​തു​പ്പ​ള്ളി​ത്തെ​രു​വ് യൂ​നി​റ്റു​ക​ൾ സം​യു​ക്ത​മാ​യി തോ​ട്ടു​ങ്ക​ൽ ഉ​ന്ന​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും ഓ​ണം സൗ​ഹൃ​ദ​സം​ഗ​മ​വും ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സു​ലൈ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് പി. ​അ​ഫ്സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ക​മ്മി​റ്റി​യം​ഗം പി. ​ലു​ഖ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൽ ഹ​ക്കീം, ഇ​ഖ്ബാ​ൽ, സി​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തോ​ട്ടു​ങ്ക​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് അ​മൃ​ത ന​ട​രാ​ജ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജ​യ​ല​ക്ഷ്മി ന​ന്ദി​യും പ​റ​ഞ്ഞു. ഓ​ണ​പ്പാ​യ​സ​വും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeatherMonsoonKerala
News Summary - Uthradam sinks in rain; Thiruvonam today
Next Story