‘ധർമേന്ദ്ര പ്രധാൻ രാജി വെക്കണം, നിർഭയമായി കാര്യങ്ങൾ തുറന്നുപറയുന്ന പുതിയ തലമുറയോട് അഭിമാനം തോന്നുന്നു; വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജ്യോതിക
text_fieldsജ്യോതിക
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പരസ്യ പിന്തുണയുമായി നടി ജ്യോതിക. ധർമേന്ദ്ര പ്രധാൻ എത്രയും വേഗം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട താരം, രാജ്യത്തെ വിദ്യാർഥികൾക്കൊപ്പവും അവരുടെ ഭാവിക്കൊപ്പവുമാണ് താൻ നിലകൊള്ളുന്നതെന്നും വ്യക്തമാക്കി. സോനം വാങ്ചുക്, അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവരെയും പ്രക്ഷോഭരംഗത്തുള്ള 'ജെൻ സി' തലമുറയെയും പ്രശംസിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിലാണ് ജ്യോതിക തന്റെ നിലപാട് വ്യക്തമാക്കിയത്.
കുറിപ്പിന്‍റെ പൂർണരൂപം
ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയുക.
രാജി വെക്കുക.
നമ്മുടെ രാജ്യത്തിന്റെ ഭാവിയായ വിദ്യാർഥികൾക്കൊപ്പം ഞാൻ നിലകൊള്ളുന്നു!
ഉത്തരവാദിത്തത്തിനും സുതാര്യതക്കുമായി ഞാൻ നിലകൊള്ളുന്നു!
ഒരു ജനാധിപത്യ ഇന്ത്യക്കായി ഞാൻ നിലകൊള്ളുന്നു!
പരിഷ്കരിച്ച മികച്ചൊരു വിദ്യാഭ്യാസ സമ്പ്രദായത്തിനായി ഞാൻ നിലകൊള്ളുന്നു!
സോനം വാങ്ചുക്
അഭിജിത് ദിപ്കെ, സൗരവ് ദാസ്... നിങ്ങളെപ്പോലെ ഞങ്ങളുടെ മക്കളെ വളർത്താനാണ് ഒരമ്മ എന്ന നിലയിൽ ഞങ്ങൾ ആഗ്രഹിക്കുന്നത്
നിർഭയമായി കാര്യങ്ങൾ തുറന്നുപറയുന്നതിന് പുതിയ തലമുറയോട് അഭിമാനം തോന്നുന്നു
ഒന്നിച്ചു നിന്നാൽ "നമ്മളാണ്" ഇന്ത്യയെന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നു.
ആ സമ്മർദ്ദങ്ങളെ തകർത്തതിന് നന്ദി,
ഞങ്ങളെ ഭയരഹിതരാക്കിയതിന് നന്ദി
ജയ് ഹിന്ദ്
ജ്യോതിക
അതേസമയം, ധർമേന്ദ്ര പ്രധാനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിയെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിതുറക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ വിദ്യാർഥികളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന കാര്യം ഉച്ചക്ക് നടക്കുന്ന ചർച്ചയിൽ സി.ജെ.പിയെ സർക്കാർ അറിയിച്ചേക്കും. എന്നാൽ, കേന്ദ്രമന്ത്രിയുടെ രാജി എന്ന ആവശ്യത്തിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥി സംഘടനകൾ. രാജി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാക്കുമെന്നും 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

