Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘ശ്വേതാമേനോൻ...

‘ശ്വേതാമേനോൻ മുട്ടുമടക്കി, സിങ്കപ്പെണ്ണിനെ പോലെയായിരുന്നു അൻസിബയുടെ പ്രസം​ഗം’ -മാലാ പാർവതി

text_fields
bookmark_border
mala parvathi
cancel
camera_alt

മാലാ പാർവതി, അൻസിബ

അമ്മ സംഘടനയിലെ വാഗ്വാദങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോൾ ഈ വിഷയത്തിൽ അൻസിബയെ പിന്തുണച്ച് നടി മാലാ പാർവതി രംഗത്തെത്തിയിരിക്കുകയാണ്.

ശ്വേതാ മേനോനും കുക്കു പരമേശ്വരനും ചാർജെടുത്തതിന് ശേഷം ഭരണമിതി ഒരുപാട് നല്ല കാര്യങ്ങളൊക്കെ ചെയ്തു. പക്ഷേ അതിനകത്ത് അവർക്ക് കുറെ പാളിച്ചകളും സംഭവിച്ചു. ഇതിന് മുമ്പ് അമ്മയിലെ അംഗങ്ങൾ തമ്മിൽ ഐക്യമുണ്ടായിരുന്നു. ഇപ്പോൾ ഗ്രൂപ്പും ചേരിതിരിവും കാരണം ഒരുപാട് നാണംകെട്ട അവസ്ഥയിലേക്ക് അമ്മ സംഘടന മാറി. സമൂഹത്തിലും അവമതിപ്പ് ഉണ്ടായി. ഇതിന്‍റെ വിമർശനങ്ങളോട് ആളുകൾക്ക് എതിർപ്പുള്ളപ്പോൾ തന്നെ കണക്ക് അവതരിപ്പിച്ചില്ലെന്ന് മാലാ പാർവതി പറയുന്നു.

ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ കടുത്ത വിമർശനവും സംഘർഷവും ഉണ്ടായതോടെ ‘അമ്മ’ ഭരണ സമിതി രാജിവെക്കുകയായിരുന്നു. പ്രസിഡന്‍റ് ശ്വേത മേനോനും വൈസ് പ്രസിഡന്‍റ് ലക്ഷ്മി പ്രിയയും സംഘടന വിടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.17 അംഗ ഭരണ സമിതിയാണ് രാജിവെച്ചത്.

അൻസിബയുടെ മുന്നിൽ ശ്വേത മേനോൻ മുട്ടുമടക്കി. ഒരു സിങ്കപ്പെണ്ണിനെപ്പോലെയായിരുന്നു അൻസിബയുടെ പ്രസംഗം. അൻസിബയുടെ വാക്കുകളിൽ വ്യക്തതയും ധൈര്യവും ഉണ്ടായിരുന്നു. അതൊരു സിനിമാറ്റിക് മൊമന്‍റ് ആയിരുന്നു. ഒരു മുതിർന്ന താരത്തിന് പോലും മറുപടി നൽകാൻ കഴിയാത്തവിധം കരുത്തുറ്റ പ്രകടനമായിരുന്നു അത്. അൻസിബ ജയിച്ചല്ലോ എന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.

സമിതിയിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പലരും ഒപ്പിട്ടു നൽകി. മോഹൻലാൽ ഒഴികെ ഭൂരിഭാഗം മുൻനിര താരങ്ങളും യോഗത്തിൽനിന്ന് വിട്ടുനിന്നു. പ്രസിഡന്‍റ് ശ്വേതയും ട്രഷറർ ഉണ്ണി ശിവപാലും അൻസിബ ഹസനും തങ്ങളുടെ നിലപാടുകൾ യോഗത്തിൽ വ്യക്തമാക്കി. എന്നാൽ സെക്രട്ടറിയും ട്രഷററും അവതരിപ്പിച്ച കണക്കുകൾ പൂർണമായിരുന്നില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാനും ഭാരവാഹികൾക്ക് കഴിഞ്ഞില്ല. ഇതേതുടർന്ന് യോഗ ഹാളിൽ ശക്തമായ വാഗ്വാദങ്ങളും ബഹളവുമുണ്ടായി.

ഏതാനും മാസമായി ‘അമ്മ’യുടെ തലപ്പത്ത് രൂപംകൊണ്ട കാർമേഘങ്ങളാണ് ഞായറാഴ്ചത്തെ യോഗത്തോടെ പൊട്ടിത്തെറിയിലെത്തിയത്. ഞായറാഴ്ച പൊതുയോഗം ആരംഭിച്ചപ്പോൾ തന്നെ നിലവിലെ സമിതിക്കെതിരെ അംഗങ്ങൾ ആരോപണവുമായി രംഗത്തുവന്നു. 500ഓളം അംഗങ്ങളുള്ള ‘അമ്മ’യുടെ പൊതുയോഗത്തിന് എത്തിയത് 200ഓളം അംഗങ്ങൾ മാത്രമാണ്. ഇവരിൽ ഭൂരിഭാഗവും നിലവിലെ ഭരണസമിതിക്കെതിരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam CinemaAMMAAnsiba HassanMala Parvathymass resignationShweta Menon
News Summary - Ansiba's Fiery Speech Leaves Shwetha Menon Silent: Mala Parvathi
Next Story