Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂതാടിയിൽ ഇടതുഭരണം തുടരും; യു.​ഡി.​എ​ഫ് ത​ന്ത്ര​ങ്ങ​ൾ പാ​ളി: അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ടു

text_fields
bookmark_border
ര​ണ്ടു സി.​പി.​എം വി​മ​ത​രും മൂ​ന്നു ബി.​ജെ.​പി അം​ഗ​ങ്ങ​ളും എ​ത്തി​യി​ല്ല
പൂതാടിയിൽ ഇടതുഭരണം തുടരും; യു.​ഡി.​എ​ഫ് ത​ന്ത്ര​ങ്ങ​ൾ പാ​ളി: അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ടു
cancel
camera_alt

പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ.​കെ. ബാ​ല​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കേ​ണി​ച്ചി​റ ടൗ​ണി​ൽ ന​ട​ത്തി​യ ആ​ഹ്ലാ​ദ പ്ര​ക​ട​നം

സുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സി.പി.എം വിമത അംഗങ്ങൾ അവിശ്വാസ പ്രമേയ ചർച്ചക്ക് എത്താതിരുന്നതാണ് യു.ഡി.എഫിന് വലിയ തിരിച്ചടിയായത്. ഇതോടെ പഞ്ചായത്തിൽ ഇ.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് ഭരണം തുടരും.

എൽ.ഡി.എഫും യു.ഡി.എഫും 10 - 10 നിലയിൽ തുല്യ ശക്തികളായതും സി.പി.എമ്മിലെ രണ്ട് അംഗങ്ങൾ പാർട്ടിയുമായി തെറ്റിനിൽക്കുന്നതും മുതലെടുക്കാനാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. വലിയ പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കളുടെ തന്ത്രങ്ങൾ പരാജയപ്പെടുകയായിരുന്നു.

ആകെ അംഗങ്ങളുടെ പകുതിയിൽ കൂടുതൽ ഹാജരായാൽ മാത്രമേ അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കുകയുള്ളൂ. 23ൽ 12 അംഗങ്ങളുടെ പിന്തുണയാണ് യു.ഡി.എഫിന് വേണ്ടിയിരുന്നത്. മൂന്ന് ബി.ജെ.പി അംഗങ്ങൾ പങ്കെടുക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫിലെ 10 പേരും ഇടതുപക്ഷത്തെ എട്ടുപേരുമാണ് ചർച്ചക്ക് എത്തിയത്.

വിമത അംഗങ്ങളിൽ പ്രധാനി സി.പി.എം മുൻ ജില്ല നേതാവും പഞ്ചായത്തിലെ മുൻ പ്രസിഡന്റുമായ എ.വി. ജയനാണ്. സി.പി.എമ്മിലെ മറ്റൊരു അംഗം പ്രസാദും ജയനോടൊപ്പം പാർട്ടിയുമായി തെറ്റിയിരുന്നു. ഇവർ അവിശ്വാസത്തിൽ തങ്ങളെ അനുകൂലിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കൾ പ്രതീക്ഷിച്ചത്. വിമതരുമായി യു.ഡി.എഫ് നേതൃത്വം ചർച്ച നടത്തുകയും ചെയ്തിരുന്നു. ധാരണയിലെത്തിയതായി യു.ഡി.എഫ് കേന്ദ്രങ്ങൾ സൂചന നൽകിയതുമാണ്.

സി.പി.എം വിമതർ ഒപ്പമുള്ളതിനാൽ തങ്ങളുടെ അംഗങ്ങൾ വിട്ടുപോകാതെ സൂക്ഷിക്കുകയെന്നതിലാണ് യു.ഡി.എഫ് നേതൃത്വം ശ്രദ്ധിച്ചത്. ഭരണമാറ്റമുണ്ടാകുമെന്ന വലിയ പ്രതീക്ഷയിൽ യു.ഡി.എഫ് തങ്ങളുടെ അംഗങ്ങളെ അജ്ഞാത കേന്ദ്രങ്ങളിൽ താമസിപ്പിച്ച് ബുധനാഴ്ച രാവിലെ അവിശ്വാസ ചർച്ചയ്ക്ക് എത്തിക്കുകയായിരുന്നു. എന്നാൽ, സി.പി.എം വിമതർ എത്താതിരുന്നത് യു.ഡി.എഫിന് തിരിച്ചടിയായി. ‘‘സി.പി.എം വിമതർ വരാമെന്ന് ഉറപ്പ് നൽകിയതാണ്. എത്താത്ത സാഹചര്യത്തിൽ എന്ത് ചെയ്യാൻ പറ്റും’’ എന്നാണ് പൂതാടിയിലെ പ്രമുഖ യു.ഡി.എഫ് നേതാവ് ‘മാധ്യമ’ത്തോട് പ്രതികരിച്ചത്. വിമതർ അവിശ്വാസ പ്രമേയ ചർച്ചയിൽ എത്താതിന് പിന്നിൽ സി.പി.എം തന്ത്രങ്ങളാണ് വിജയിച്ചതെന്ന് വ്യക്തം.

അവിശ്വാസം പരാജയപ്പെട്ടതോടെ പഞ്ചായത്ത് ഓഫിസിന് പുറത്തിറങ്ങിയ എൽ.ഡി.എഫ് അംഗങ്ങൾക്ക് സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ്, ജില്ല കമ്മിറ്റിയംഗം രുഗ്മിണി സുബ്രഹ്മണ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് എൽ.ഡി.എഫ് പ്രവർത്തകർ ടൗണിൽ പ്രകടനവും നടത്തി. അവിശ്വാസത്തിന്റെ സാഹചര്യത്തിൽ വൻ പൊലീസ് സന്നാഹമാണ് ബുധനാഴ്ച രാവിലെ മുതൽ പൂതാടി പഞ്ചായത്തോഫിസ് പരിസരത്തും കേണിച്ചിറ ടൗണിലും നിലയുറപ്പിച്ചത്.

WED WDL10 യു.ഡി.എഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനെ തുടർന്ന് പൂതാടി പഞ്ചായത്ത് ഓഫിസിൽനിന്ന് പുറത്തിറങ്ങിയ എൽ.ഡി.എഫ് അംഗങ്ങൾക്ക് സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ്, ജില്ല കമ്മിറ്റിയംഗം രുഗ്മിണി സുബ്രഹ്മണ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Left government will continue in Poothadi
Next Story