Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightPonnanichevron_rightരാഹുൽ ഇന്ന്​...

രാഹുൽ ഇന്ന്​ പൊന്നാനിയിൽ; രാജീവ് ഗാന്ധിയുടെ ഓർമകൾക്ക് മൂകസാക്ഷിയായി ആ വേദി ഇവിടെയുണ്ട്​

text_fields
bookmark_border
rahul gandhi and rajiv gandhi
cancel
camera_alt

രാ​ജീ​വ് ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തിന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച സ്​​റ്റേ​ജ്

പൊ​ന്നാ​നി (മലപ്പുറം): വെ​ള്ളി​യാ​ഴ്ച പൊ​ന്നാ​നി​യി​ലെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി​ക്ക് മു​ന്നി​ൽ അ​ച്ഛ​െൻറ ഓ​ർ​മ​യാ​യി ഒ​രു വേ​ദി​യു​ണ്ട്. പൊ​ന്നാ​നി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. എ.​എം. രോ​ഹി​തി​െൻറ പ്ര​ചാ​ര​ണാ​ർ​ഥം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് രാ​ഹു​ൽ പൊ​ന്നാ​നി​യി​ലെ​ത്തു​ന്ന​ത്.

1987ൽ ​പി.​ടി. മോ​ഹ​ന കൃ​ഷ്ണ​ന് വേ​ണ്ടി പൊ​ന്നാ​നി​യി​ലെ​ത്തി​യ രാ​ജീ​വ് ഗാ​ന്ധി​ക്ക് വേ​ണ്ടി​യാ​ണ് എ.​വി. ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സ്​​റ്റേ​ജ് നി​ർ​മി​ച്ച​ത്. അ​ച്ഛ​െൻറ വാ​ക്ധോ​ര​ണി​ക​ൾ​ക്ക് സാ​ക്ഷി​യാ​യ വേ​ദി​ക്ക് മു​ന്നി​ലാ​ണ് 30 വ​ർ​ഷ​ത്തി​നി​പ്പു​റം രാ​ഹു​ൽ എ​ത്തു​ന്ന​ത്. 1987ൽ ​രാ​ജീ​വ് ഗാ​ന്ധി പൊ​ന്നാ​നി​യി​ലെ​ത്തു​മ്പോ​ൾ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു.

ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​ടി. മോ​ഹ​ന കൃ​ഷ്ണ​ൻ വി​ജ​യി​ച്ചു. 1980ലും 82​ലും ഇ​ന്ദി​രാ​ഗാ​ന്ധി​യും പൊ​ന്നാ​നി​യി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​ട്ടു​ണ്ട്. മു​ത്ത​ശ്ശി​യും അ​ച്ഛ​നും പ്ര​സം​ഗി​ച്ച അ​തേ മൈ​താ​ന​ത്താ​ണ് വെ​ള്ളി​യാ​ഴ്ച രാ​ഹു​ൽ ഗാ​ന്ധി​യും ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക.

80ൽ ​ഇ​ന്ദി​ര എ​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പി.​ടി. മോ​ഹ​ന​കൃ​ഷ്ണ​ൻ പ​രാ​ജ​യ​പ്പെ​ട്ടു. കെ. ​ശ്രീ​ധ​ര​നാ​ണ് അ​ന്ന് ജ​യി​ച്ച​ത്. 82ൽ ​ഇ​ന്ദി​ര ര​ണ്ടാ​മ​തെ​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​പി. ഗം​ഗാ​ധ​ര​നാ​യി​രു​ന്നു വി​ജ​യം. കെ ​ശ്രീ​ധ​ര​നെ 96 വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniassembly election 2021
News Summary - Rahul in Ponnani today; The venue is here as a silent witness to the memories of Rajiv Gandhi
Next Story