Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
jose k mani
cancel
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightPalachevron_rightഇ​ട​തു​പ​ക്ഷം...

ഇ​ട​തു​പ​ക്ഷം തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത് ഒ​റ്റ​ക്കെ​ട്ടാ​യി, യു.ഡി.ഫ്​ ബി.ജെ.പിയുമായി വോട്ട്​ കച്ചവടം നടത്തി -ജോ​സ് കെ. ​മാ​ണി

text_fields
bookmark_border

പാലാ: പു​തി​യ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​റി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എ​മ്മി​ന് അ​ർ​ഹ​ത​പ്പെ​ട്ട മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി​യും മു​ന്ന​ണി​യും ച​ർ​ച്ച ചെ​യ്യു​മെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. കേരള കോൺഗ്രസിന്‍റെ നിലപാടുകൾ കാരണം പാലാ രാഷ്​ട്രീയ ശത്രുക്കളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്​. ഗൗരവമുള്ള രാഷ്​ട്രീയ കാര്യങ്ങളല്ല എതിർ പാർട്ടികൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്​തത്​. പൂർണമായും വ്യക്​തിഹത്യയും കള്ളപ്രചാരണങ്ങളുമാണ്​ നടന്നത്​.

അതോടൊപ്പം ബി.ജെ.പിയുമായി യു.ഡി.എഫ്​​ വോട്ടുകച്ചവടം നടത്തി. ലോക്​സഭാ തെ​രഞ്ഞെടുപ്പിൽ ഏക​േദശം 26,000 വോട്ടുകൾ ബി.ജെ.പി നേടിയിരുന്നു. ഇപ്പോൾ ലഭിച്ചത്​ 11,000ന്​ അടുത്ത്​ വോട്ടുകൾ മാത്രമാണ്​​.

കേരള കോൺഗ്രസ്​ നിലപാട്​ ശരിയായിരുന്നുവെന്നാണ്​ തെരഞ്ഞെടുപ്പ്​ ഫലം വ്യക്​തമാക്കുന്നത്​. യു.ഡി.എഫിന്​ സ്വാധീനമുള്ള മേഖലകളിലാണ് പാർട്ടി​ വിജയിച്ചത്​. ഇത്​ തുടർഭരണം ലഭിക്കാൻ എൽ.ഡി.എഫിനെ സഹായിച്ചു. പാലായിൽ മാത്രമല്ല, ഇടതുപക്ഷം​ കേരളത്തിൽ ഒറ്റക്കെട്ടായാണ്​ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും​ സി.പി.എം വോട്ട്​ മറിച്ചെന്ന ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaassembly election 2021
News Summary - UDF to vote with BJP Traded - Jose .K. Mani
Next Story