Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightPalachevron_rightപാലായിൽ മഞ്ഞുരുക്കാൻ...

പാലായിൽ മഞ്ഞുരുക്കാൻ എ.കെ.ജി സെൻററിൽനിന്ന്​ സ്പെഷ്യൽ സ്ക്വാഡ്

text_fields
bookmark_border
പാലായിൽ മഞ്ഞുരുക്കാൻ എ.കെ.ജി സെൻററിൽനിന്ന്​ സ്പെഷ്യൽ സ്ക്വാഡ്
cancel

കോട്ടയം: പാലാ നഗരസഭയിൽ സി.പി.എം, കേരള കോൺഗ്രസ്​ കൗൺസിലർമാർ തമ്മിൽ തല്ലിയ സാഹചര്യത്തിൽ അനുനയിപ്പിക്കാനും ജോസ് കെ മാണിയുടെ വിജയത്തിനായി പ്രവൃത്തിക്കാനും എ.കെ.ജി സെൻററിൽ നിന്നും സ്പെഷ്യൽ സ്ക്വാഡ് രംഗത്ത്. മണ്ഡലത്തിലെ മുഴുവൻ മേഖലയിലും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്തി നടപടി സ്വീകരിക്കാനാണ്​ സ്ക്വാഡ് വന്നത്.

സി.പി.എം സംഘടനാ സംവിധാനം ജോസ് കെ. മാണിക്ക്​ വേണ്ടി പ്രവർത്തിക്കുന്നു എന്ന്​ ഉറപ്പു വരുത്തുന്നതിനാണിത്​. തെരഞ്ഞെടുപ്പിന്‍റെ അവസാന നിമിഷം നേതാക്കൾ ​പരസ്യമായി ഏറ്റുമുട്ടുകയും കൈയാങ്കളിയിൽ ഏർപ്പെടുകയും ചെയ്​തത്​ വൻ വിവാദമായിരുന്നു. സി.​പി.​എം കൗ​ണ്‍സി​ല​ര്‍ അ​ഡ്വ.​ ബി​നു പു​ളി​ക്ക​ക്ക​ണ്ട​വും കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​കൗ​ണ്‍സി​ല​റും ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ലു​മാ​ണ്​ ഏ​റ്റു​മു​ട്ടി​യ​ത്. ഇരുപാർട്ടികളിലെയും അണികൾ തമ്മിൽ താഴെ തട്ടിൽ നിലനിൽക്കുന്ന സ്വരച്ചേർച്ചയില്ലായ്​മ പോളിങ്ങിൽ പ്രതിഫലിക്കുമെന്ന ഭീതി ഇടതുമുന്നണി നേതാക്കൾക്കുണ്ട്​.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​പോ​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യം നേ​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ ഇ​രു​പാ​ർ​ട്ടി​യും മു​ന്നോ​ട്ടു​പോ​കു​​ന്ന​തി​നി​ടെ​യാ​ണ്​​ ന​ഗ​ര​സ​ഭ​യി​ൽ ത​മ്മി​ൽ​ത്ത​ല്ലി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യും​വ​രെ ഇക്കാര്യത്തിൽ മൗ​നം​പാ​ലി​ക്കാ​നും ശേ​ഷം ശ​ക്ത​മാ​യ ന​ട​പ​ടി​യി​ലേ​ക്ക്​ നീ​ങ്ങാ​നും സി.​പി.​എം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ്​ കെ. ​മാ​ണി ശ​ക്ത​മാ​യ മ​ത്സ​ര​ത്തെ​ നേ​രി​ടു​െ​ന്ന​ന്ന്​ അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ ചി​ല​ർ ക​രു​നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും നേ​താ​ക്ക​ൾ പ​റ​യു​ന്നു. ജോ​സ്​ കെ. ​മാ​ണി​ക്കു​വേ​ണ്ടി ഇ​ട​തു​മു​ന്ന​ണി മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​​മ​െ​ല്ല​ന്ന്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congresspalajose k manicpmassembly election 2021
News Summary - Special Squad from AKG Center in pala for jose k mani
Next Story