Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKuthuparambachevron_rightകൂത്തുപറമ്പ്​:...

കൂത്തുപറമ്പ്​: ഇ​ട​തുപാളയത്തിൽ 'മോഹന' വിജയം

text_fields
bookmark_border
കൂത്തുപറമ്പ്​: ഇ​ട​തുപാളയത്തിൽ മോഹന വിജയം
cancel

ക​ണ്ണൂ​ർ: അ​ട്ടി​മ​റി പ്ര​വ​ചി​ക്ക​പ്പെ​ട്ട മ​ണ്ഡ​ല​മാ​ണ്​ ​കൂ​ത്തു​പ​റ​മ്പ്. ​വ​ല​തു​പാ​ള​യം വി​ട്ട്​ ഇ​ട​തി​നൊ​പ്പം ചേ​ർ​ന്ന എ​ൽ.​ജെ.​ഡി​യു​ടെ കെ.​പി. മോ​ഹ​ന​ന്​ മു​സ്​​ലിം ലീ​ഗി​ലെ പൊ​ട്ട​ങ്ക​ണ്ടി അ​ബ്​​ദു​ല്ല ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കു​ന്ന​താ​ണ്​​ പ്ര​ചാ​ര​ണ​ത്തി​ൽ ക​ണ്ട​ത്.

വ​ലി​യ തോ​തി​ൽ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ജ​ന​പ്രി​യ​നാ​യ ​പ്ര​വാ​സി വ്യ​വ​സാ​യി കൂ​ടി​യാ​യ പൊ​ട്ട​ങ്ക​ണ്ടി അ​ബ്​​ദു​ല്ല​ക്ക്​ രാ​ഷ്​​ട്രീ​യ​ത്തി​ന്​ അ​തീ​ത​മാ​യ സ്വീ​കാ​ര്യ​ത മ​ണ്ഡ​ല​ത്തി​ലു​ണ്ട്. എ​ന്നാ​ൽ, കൂ​ത്തു​പ​റ​മ്പ്​ വോ​ട്ട്​ ചെ​യ്​​ത​ത്​ രാ​ഷ​​്ട്രീ​യ​മാ​യി ത​ന്നെ​യാ​ണ്.

അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ച പൊ​ട്ട​ങ്ക​ണ്ടി അ​ബ്​​ദു​ല്ല​ക്ക്​ വോ​​ട്ടെ​ണ്ണ​ലി​െൻറ ഒ​രു ഘ​ട്ട​ത്തി​ൽ​പോ​ലും മു​ന്നി​ലേ​ക്ക്​ വ​രാ​നാ​യി​ല്ല. 2016ൽ ​കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ​ക്ക്​ 12,291 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​മാ​ണ്​ കൂ​ത്തു​പ​റ​മ്പി​ൽ കി​ട്ടി​യ​ത്. കെ.​പി. മോ​ഹ​ന​നു​ വേ​ണ്ടി ശൈ​ല​ജ മ​ട്ട​ന്നൂ​രി​ലേ​ക്ക്​ മാ​റി​യ​പ്പോ​ൾ ​ഇ​ത്ര​യും നാ​ൾ ​യു.​ഡി.​എ​ഫി​നൊ​പ്പ​മാ​യി​രു​ന്ന മോ​ഹ​ന​ന്​ സി.​പി.​എം വോ​ട്ടു​ക​ൾ കി​ട്ടു​മോ​യെ​ന്ന ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ,​ അ​തെ​ല്ലാം അ​സ്​​ഥാ​ന​ത്താ​ണെ​ന്നാ​ണ്​ വോ​ട്ടു​നി​ല വ്യ​ക്ത​മാ​ക്കു​ന്ന​ത്. സം​സ്​​ഥാ​ന​ത്ത്​ മു​സ്​​ലിം ലീ​ഗി​ന്​ അ​ധി​ക​മാ​യി കി​ട്ടി​യ സീ​റ്റാ​ണ്​ കൂ​ത്തു​പ​റ​മ്പ്.

ന്യൂ​ന​പ​ക്ഷ സ്വാ​ധീ​ന മേ​ഖ​ല​കൂ​ടി​യാ​യ കൂ​ത്തു​പ​റ​മ്പി​ൽ ലീ​ഗി​​ന്​ ക​ന​ത്ത പോ​രാ​ട്ടം കാ​ഴ്​​ച​വെ​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, കേ​ര​ള​മാ​കെ ആ​ഞ്ഞ​ടി​ച്ച ഇ​ട​തു​ ത​രം​ഗ​ത്തി​ൽ മു​സ്​​ലിം ലീ​ഗി​െൻറ പോ​രാ​ട്ടം ഒ​ടു​ങ്ങു​ന്ന കാ​ഴ്​​ച​യാ​ണ്​ കാ​ണാ​നാ​യ​ത്.

ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി സി. ​സ​ദാ​ന​ന്ദ​ൻ മാ​സ്​​റ്റ​ർ​ക്ക്​ പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മൊ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​ക്കാ​നാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ​യും ഇ​ദ്ദേ​ഹം ത​ന്നെ​യാ​യി​രു​ന്നു ഇ​വി​ടെ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി. വോ​ട്ട്​ നി​ല​യി​ൽ ചെ​റി​യൊ​രു വ​ർ​ധ​ന​ മാ​ത്ര​മാ​ണ്​ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​ക്ക്​ നേ​ടാ​നാ​യ​ത്.

2016ലെ ​വോ​ട്ടു​നി​ല

കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ (സി.​പി.​എം) 67,013

കെ.​പി. മോ​ഹ​ന​ൻ (ജ​ന​താ​ദ​ൾ യു) 54,722

​സി. സ​ദാ​ന​ന്ദ​ൻ മാ​സ്​​റ്റ​ർ (ബി.​ജെ.​പി) 20,787

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kp mohanankuthuparambaassembly election 2021
News Summary - kerala assembly election result 2021 kuthuparamba
Next Story