Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKunnathunadchevron_rightകുന്നത്തുനാട്ടിൽ വൻ​...

കുന്നത്തുനാട്ടിൽ വൻ​ പോളിങ്​, ഇഞ്ചോടിഞ്ച്​ പോരാട്ടം

text_fields
bookmark_border
കുന്നത്തുനാട്ടിൽ വൻ​ പോളിങ്​, ഇഞ്ചോടിഞ്ച്​ പോരാട്ടം
cancel

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ലം ട്വ​ൻ​റി20​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം​കൊ​ണ്ട്​ തെ​ര​ഞ്ഞെ​ടു​പ്പു​പോ​രാ​ട്ടം മു​റു​കി​യ കു​ന്ന​ത്തു​നാ​ട്​ മ​ണ്ഡ​ല​ത്തി​ൽ 80 ശ​ത​മാ​നം ക​ട​ന്ന്​​ പോ​ളി​ങ്. 80.79 ശ​ത​മാ​ന​മാ​ണ്​ അ​വ​സാ​നം വ്യ​ക്ത​മാ​കു​ന്ന പോ​ളി​ങ്. ​

വൈ​കീ​ട്ട്​ 6.20 വ​രെ മ​ണ്ഡ​ല​ത്തി​ലെ 79.82 ശ​ത​മാ​നം പേ​രും വോ​ട്ടു​ചെ​യ്​​തി​രു​ന്നു. 2016ലെ ​പോ​ളി​ങ് ശ​ത​മാ​നം 85.63. യു.​ഡി.​എ​ഫി​െൻറ സി​റ്റി​ങ്​ എം.​എ​ൽ.​എ വി.​പി. സ​ജീ​ന്ദ്ര​ൻ, എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി പി.​വി. ശ്രീ​നി​ജി​ൻ, ട്വ​ൻ​റി20​യു​ടെ ഡോ. ​സു​ജി​ത്ത്​ പി. ​സു​രേ​ന്ദ്ര​ൻ, എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി രേ​ണു സു​രേ​ഷ്, എ​സ്.​ഡി.​പി.​ഐ​യു​ടെ കൃ​ഷ്​​ണ​ൻ എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​രാ​ണ്​ മ​ത്സ​ര രം​ഗ​ത്ത്. ട്വ​ൻ​റി20 ഒ​ന്നാ​മ​തോ ര​ണ്ടാ​മ​തോ ആ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന്​ മ​ണ്ഡ​ലം വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന വാ​ശി​യി​ലാ​ണ്​ യു.​ഡി.​എ​ഫ്.

വീ​റു​റ്റ പോ​രാ​ട്ട​മാ​ണ്​ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന​ത്. എ​ട്ട്​ പ​ഞ്ചാ​യ​ത്ത്​ ചേ​ർ​ന്ന മ​ണ്ഡ​ല​ത്തി​ൽ ഐ​ക്ക​ര​നാ​ട്, കി​ഴ​ക്ക​മ്പ​ലം, കു​ന്ന​ത്തു​നാ​ട്, മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ട്വ​ൻ​റി20​യ​ു​ടെ ഭ​ര​ണ​ത്തി​ലാ​ണ്.

പൂ​തൃ​ക്ക​യും വാ​ഴ​ക്കു​ള​വും യു.​ഡി.​എ​ഫും തി​രു​വാ​ണി​യൂ​രും വ​ട​വു​കോ​ട്​ പു​ത്ത​ൻ​കു​രി​ശും എ​ൽ.​ഡി.​എ​ഫും ഭ​രി​ക്കു​ന്നു. 273 പോ​ളി​ങ്​ ബൂ​ത്തു​ള്ള മ​ണ്ഡ​ല​ത്തി​ൽ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ എ​ത്തി​ക്കാ​ൻ ഇ​രു​മു​ന്ന​ണി​യും ട്വ​ൻ​റി20​യും രാ​വി​ലെ മു​ത​ൽ എ​ല്ലാ​യി​ട​ത്തും ജാ​ഗ്ര​ത പു​ല​ർ​ത്തി.

വോ​​ട്ടെ​ടു​പ്പ്​ തു​ട​ങ്ങി ആ​ദ്യ ഒ​രു​മ​ണി​ക്കൂ​റി​ൽ 5.34 ശ​ത​മാ​നം പേ​ർ വോ​ട്ടു​ചെ​യ്​​തു. ഉ​ച്ച​ക്ക്​ 12ന്​ 34.32 ​ശ​ത​മാ​നം പേ​രും വോ​ട്ടു​ചെ​യ്​​തു. ഒ​രു​മ​ണി​യോ​ടെ മ​ണ്ഡ​ല​ത്തി​ലെ 85ാം ന​മ്പ​ർ ബൂ​ത്താ​യ പ​ട്ടി​മ​റ്റം ജ​മാ​അ​ത്ത് യു.​പി സ്കൂ​ളി​ൽ 91.33 ശ​ത​മാ​നം പു​രു​ഷ വോ​ട്ട​ർ​മാ​രും 70.60 ശ​ത​മാ​നം സ്​​ത്രീ​ക​ളും വോ​ട്ടു​ചെ​യ്​​തു.

പ്ര​ശ്​​ന​ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ച്ച ക​ട​യി​രി​പ്പ്​ ഗ​വ. ഹൈ​സ്‌​കൂ​ൾ, ഐ​രാ​പു​രം സെൻറ്​ പോ​ൾ​സ്​ എ​ൽ.​പി, കാ​വു​ങ്ങ​പ​റ​മ്പ്​ മു​ഹി​യു​ദ്ദീ​ൻ മ​സ്​​ജി​ദ്​ മ​ദ്​​റ​സ, ചേ​ല​ക്കു​ളം മ​ദ്​​റ​സ​ത്തു​ൽ ഉ​ലൂ​മി​ല്ല മ​ദ്​​റ​സ, കു​മ്മ​നോ​ട്​ ഗ​വ. അ​പ്പ​ർ പ്രൈ​മ​റി സ്​​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം മി​ക​ച്ച പോ​ളി​ങ്​ ന​ട​ന്നു. മ​ണ്ഡ​ല​ത്തി​ലെ 103ാം ബൂ​ത്താ​യ പി​ണ​ർ​മു​ണ്ട ഇ​ർ​ഷാ​ദു​ൽ ഇ​ബാ​ദ് മ​ദ്​​റ​സ​യി​ൽ 88.83 ശ​ത​മാ​നം പേ​രും വോ​ട്ടു​ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021kunnathunad
News Summary - heavy polling and competition in kunnathunad
Next Story