Begin typing your search above and press return to search.
proflie-avatar
Login

‘വൈക്കം വാർത്തകൾ’: സ​ത്യ​​ഗ്ര​ഹ​ കാലത്ത് പ്രവർത്തിച്ചിരുന്ന സ​മ​ദ​ർ​ശി’ പ​ത്രം ക​ണ്ടെ​ടു​ക്കു​ന്നു

‘വൈക്കം വാർത്തകൾ’: സ​ത്യ​​ഗ്ര​ഹ​ കാലത്ത് പ്രവർത്തിച്ചിരുന്ന സ​മ​ദ​ർ​ശി’ പ​ത്രം ക​ണ്ടെ​ടു​ക്കു​ന്നു
cancel

വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തെ അ​നു​കൂ​ലി​ച്ച പ​ത്ര​മാ​യി​രു​ന്നു ‘സ​മ​ദ​ർ​ശി’. 1918ൽ ​കു​ള​കു​ന്ന​ത്ത് രാ​മ​ൻ മേ​നോ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ കു​ന്ന​ത്ത് ജ​നാ​ർ​ദ​ന മേ​നോ​ൻ എ​ഡി​റ്റ​റാ​യി ആ​രം​ഭി​ച്ച​താ​ണ്​ ആ ​പ​ത്രം. 1922ൽ ​പ​ത്ര​ത്തി​ന്റെ പ​ത്രാ​ധി​പ​രാ​യി കേ​സ​രി ബാ​ല​കൃ​ഷ്ണ​പി​ള്ള വ​ന്നു. പൗ​രാ​വ​കാ​ശ​ത്തി​നും അ​സ​മ​ത്വ​ത്തി​നും എ​തി​രെ പൊ​രു​തി​യ ‘സ​മ​ദ​ർ​ശി’ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ (ചൊ​വ്വ, വ്യാ​ഴം, ശ​നി) തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും പ്ര​സി​ദ്ധീ​ക​രി​ച്ചു. ‘സ​മ​ദ​ർ​ശി’​യി​ൽ 1924 ഏ​പ്രി​ൽ 15 (1099 മേ​ടം 3, പു​സ്ത​കം 8 ല​ക്കം 25) വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തെ​ക്കു​റി​ച്ച്...

Your Subscription Supports Independent Journalism

View Plans

വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തെ അ​നു​കൂ​ലി​ച്ച പ​ത്ര​മാ​യി​രു​ന്നു ‘സ​മ​ദ​ർ​ശി’. 1918ൽ ​കു​ള​കു​ന്ന​ത്ത് രാ​മ​ൻ മേ​നോ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ കു​ന്ന​ത്ത് ജ​നാ​ർ​ദ​ന മേ​നോ​ൻ എ​ഡി​റ്റ​റാ​യി ആ​രം​ഭി​ച്ച​താ​ണ്​ ആ ​പ​ത്രം. 1922ൽ ​പ​ത്ര​ത്തി​ന്റെ പ​ത്രാ​ധി​പ​രാ​യി കേ​സ​രി ബാ​ല​കൃ​ഷ്ണ​പി​ള്ള വ​ന്നു. പൗ​രാ​വ​കാ​ശ​ത്തി​നും അ​സ​മ​ത്വ​ത്തി​നും എ​തി​രെ പൊ​രു​തി​യ ‘സ​മ​ദ​ർ​ശി’ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ (ചൊ​വ്വ, വ്യാ​ഴം, ശ​നി) തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും പ്ര​സി​ദ്ധീ​ക​രി​ച്ചു. ‘സ​മ​ദ​ർ​ശി’​യി​ൽ 1924 ഏ​പ്രി​ൽ 15 (1099 മേ​ടം 3, പു​സ്ത​കം 8 ല​ക്കം 25) വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തെ​ക്കു​റി​ച്ച് അ​വ​ത​രി​പ്പി​ച്ച വാ​ർ​ത്ത​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും പ്ര​മു​ഖ​രു​ടെ ക​ത്തു​ക​ളും മ​റ്റ് ലേ​ഖ​ന​ങ്ങ​ളും പു​നഃ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​ണി​വി​ടെ. ത​ല​വാ​ച​കം തീ​യ​തി​ക​ളും പ​ത്ര​ത്തി​​ന്റെ ഒ​ന്നാം പേ​ജ് മു​ത​ൽ ആ​റാം പേ​ജ് വ​രെ​യു​ള്ള​താ​ണ്. സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ച ശേ​ഷ​മു​ള്ള 15ാം നാ​ളി​ലേ​താ​ണ് പ​ത്രം. ഇ​തി​ന്റെ എ​ഡി​റ്റോ​റി​യ​ൽ ഉ​ൾ​പ്പെ​ടെ കേ​സ​രി ബാ​ല​കൃ​ഷ്ണ​പി​ള്ള ന​ട​ത്തി​യ അ​ഭി​പ്രാ​യപ്ര​ക​ട​നം പ​ത്ര​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ചു. ജാ​തി മ​ത ഭേ​ദ​മ​ന്യേ കേ​ര​ളീ​യ​ർ ഒ​രു​മി​ച്ച് ന​ട​ത്തി​യ വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്റെ തു​ട​ക്ക​കാ​ല​ത്തെ വ​ര​ച്ചി​ടു​ന്ന​താ​ണീ പ​ത്ര​ത്താ​ളു​ക​ൾ.

ഠ​ഠ​ഠ

വൈ​ക്കം സ​ത്യ​ഗ്ര​ഹം 28.8.1099

ഗ​വ​ൺ​മെ​ന്റി​ന്റെ ന​യം മാ​റി​യ​താ​യി കാ​ണു​ന്നു. ഇ​ന്ന് രാ​വി​ലെ പ​തി​വു​പ്ര​കാ​രം പോ​യ സ​ത്യഗ്ര​ാഹി​ക​ളെ (ചാ​ത്തു​ക്കു​ട്ടി നാ​യ​ർ, കൃ​ഷ്ണ​ൻ പാ​ച്ച​ൻ, നാ​രാ​യ​ണ​ൻ) അ​റ​സ്റ്റ് ചെ​യ്യു​ക​യോ നി​രോ​ധി​ക്ക​പ്പെ​ട്ടി​രു​ന്ന സ്ഥ​ല​ത്തേ​ക്ക് ക​ട​ത്തി​വി​ടു​ക​യോ ചെ​യ്യാ​തെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഗ​വ​ൺ​മെ​ന്റ് ത​ങ്ങ​ളെ ക​ട​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യോ അ​ല്ലാ​ത്ത​പ​ക്ഷം അ​റ​സ്റ്റ് ചെ​യ്തു കൊ​ണ്ടു​പോ​കു​ക​യോ ചെ​യ്യാ​തെ ഞ​ങ്ങ​ൾ അ​വി​ടെ​നി​ന്നും മാ​റി​പ്പോ​കു​ന്ന​ത​ല്ലെ​ന്നും യാ​തൊ​രു ആ​ഹാ​ര​വും ക​ഴി​ക്കു​ന്ന​ത​ല്ലെ​ന്നും ശ​പ​ഥംചെ​യ്തു വ​ാള​ന്റി​യ​ർ​മാ​ർ റോ​ഡി​ൽ ഇ​രി​ക്കു​ന്നു. ഇ​വ​രു​ടെ ഈ ​ത്യാ​ഗം വി​രോ​ധ​ക​ക്ഷി​ക​ളു​ടെ മ​ന​സ്സാ​ക്ഷി​യെ വ​ല്ലാ​തെ വ്ര​ണ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ആ​ഹാ​രം ഉ​പേ​ക്ഷി​ച്ചും തീ​വ്ര​മാ​യ വെ​യി​ൽ​കൊ​ണ്ടും ഇ​രി​ക്കു​ന്ന വ​ാള​ന്റി​യ​ർ​മാ​രു​ടെ ഭാ​വി എ​ന്താ​യി​രി​ക്കു​മെ​ന്ന് എ​ല്ലാ​വ​രും ഉ​ൽക​ണ്ഠ​യോ​ടെ പ്ര​തീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഗ​വ​ൺ​മെ​ന്റി​ന്റെ ഈ ​നി​ല പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ ക​ച്ച​വ​ട​ത്തി​നും മ​റ്റും പ​ല​വി​ധ ഉ​പ​ദ്ര​വ​ങ്ങ​ളും ചെ​യ്യു​ന്നു​ണ്ട്. വ​രി​യാ​യി നി​ൽ​ക്കു​ന്ന പോ​ലീ​സു​കാ​രു​ടെ മു​ന്നി​ൽ ഇ​രി​ക്കു​ന്ന ഇ​വ​രെ കാ​ണു​ന്ന​തി​നും മ​റ്റും കൂ​ടു​ന്ന ജ​ന​സ​മൂ​ഹ​ത്തി​നും ​ൈക​യും ക​ണ​ക്കു​മി​ല്ല. ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ കോ​ൺ​ഗ്ര​സു​കാ​ർ എ​ന്താ​ണ് പ്ര​വ​ർ​ത്തി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് അ​റി​യു​വാ​ൻ ജ​ന​ങ്ങ​ൾ സം​ഘം സം​ഘ​മാ​യി പ​ല​യി​ട​ത്തു​നി​ന്നും വ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഇ​ന്ന് വൈ​കീ​ട്ട് മി​സ്റ്റ​ർ എം.​കെ. രാ​മ​ൻ, കോ​ഴി​ക്കോ​ട് വി.​ആ​ർ. പി​ള്ള തു​ട​ങ്ങി​യ​വ​രു​ടെ പ്ര​സം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. വ​ാള​ന്റി​യ​ർ​മാ​ർ ധാ​രാ​ള​മാ​യി ചേ​ർ​ന്നു​വ​രു​ന്നു. ഇ​ന്ന​ലെ വൈ​കീ​ട്ട് മീ​റ്റി​ങ്ങി​ന് വ​ന്നി​രു​ന്ന​വ​രി​ൽ​നി​ന്നു​ത​ന്നെ 80ൽപ​രം ആ​ളു​ക​ൾ വ​ാള​ന്റി​യ​ർ​മാ​രാ​യി ചേ​ർ​ന്നു​കൊ​ള്ളാ​മെ​ന്ന് ഏ​റ്റി​രി​ക്കു​ന്നു.

ഠ​ഠ​ഠ

സ​മ​ദ​ർ​ശി

സ​മ​ദ​ർ​ശി

29.8.1099

ഇ​ന്ന​ലെ രാ​ത്രി​യി​ൽ തീ​രു​മാ​നി​ച്ച പ്ര​കാ​രം ഇ​ന്ന് രാ​വി​ലെ ര​ണ്ട് സം​ഘം വ​ാള​ന്റി​യ​ർ​മാ​ർ – വി.​ആ​ർ. പി​ള്ള, ജി. ​ശ്രീ​ധ​ര​ൻ നാ​യ​ർ, വി.​കെ. ദാ​സ്, കെ. ​രാ​ഘ​വ​ൻ, പ​ത്മ​നാ​ഭ​ൻ, രാ​മ​ദാ​സ് – സ​ത്യ​ഗ്ര​ഹ​ത്തി​ന് ത​യാ​റാ​യി​രി​ക്കു​ന്നു എ​ന്നും​ അ​തി​ൽ ഒ​രു സം​ഘം പ​തി​വു സ്ഥ​ല​ത്തേ​ക്കും മ​റ്റേ സം​ഘം തെ​ക്കേ ന​ട​യി​ലേ​ക്കു​മാ​ണ് പു​റ​പ്പെ​ട്ട​തെ​ന്നും ഗ​വ​ൺ​മെ​ന്റി​ലേ​ക്ക് അ​റി​വ് കൊ​ടു​ത്ത​ശേ​ഷം എ​ട്ടു​മ​ണി​യോ​ടു​കൂ​ടി ര​ണ്ട് സം​ഘ​ങ്ങ​ളും ഭ​ജ​ന​സ​മേ​തം ഘോ​ഷ​യാ​ത്ര​യാ​യി പു​റ​പ്പെ​ട്ടു. ആ​ദ്യ​മാ​യി പ​ടി​ഞ്ഞാ​റേ വ​ശ​ത്തു​ള്ള റോ​ഡി​ലേ​ക്കാ​ണ് മൂ​ന്നു പേ​രെ അ​യ​ച്ച​ത്. ത​ൽസ​മ​യം പൊ​ളി​റ്റി​ക്ക​ൽ ഏ​ജ​ന്റ് മി​സ്റ്റ​ർ കോ​ട്ട​നും പോ​ലീ​സ് ക​മീ​ഷ​ണ​ർ മി​സ്റ്റ​ർ പി​റ്റും ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​ട്ട് മി​സ്റ്റ​ർ എം.​വി. സു​ബ്ര​ഹ്മ​ണ്യ​യ്യ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന മാ​തി​രി​ത​ന്നെ ഇ​ന്നും സ​ത്യഗ്ര​ഹി​ക​ളെ ക​ട​ത്തി​വി​ടു​ക​യാ​ക​ട്ടെ, അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ക​ട്ടെ ഉ​ണ്ടാ​യി​ല്ല. ഇ​തി​നു​ശേ​ഷം തെ​ക്കേ വ​ശ​ത്തു​ള്ള റോ​ഡി​ലേ​ക്ക് മ​റ്റേ സം​ഘ​ത്തെ അ​യ​ക്കു​ക​യു​ണ്ടാ​യി. അ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യോ ക​ട​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​ട്ടി​ല്ല. ഇ​രു​കൂ​ട്ട​രും റോ​ഡി​ൽത​ന്നെ ഇ​രു​പ്പു പി​ടി​ച്ചി​രി​ക്കു​ന്നു. ഇ​ന്ന​ല​ത്തെ സം​ഘ​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് പേ​രും നി​രാ​ഹാ​രം ആ​യി​ട്ടാ​ണ് ക​ഴി​ച്ചു​കൂ​ട്ടി​യ​തെ​ങ്കി​ലും യാ​തൊ​രു മ​ന​ശ്ചാ​ഞ്ചല്യ​വും കൂ​ടാ​തെ സ​ന്തോ​ഷ​ത്തോ​ടും ഉ​ത്സാ​ഹ​ത്തോ​ടുംകൂ​ടി മു​ണ്ടും വി​രി​ച്ച് വെ​യി​ലും മ​ഴ​യുംകൊ​ണ്ട് റോ​ഡി​ൽ കി​ട​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ന്ന് പ​ടി​ഞ്ഞാ​റേ ന​ട​യി​ൽ പ​തി​വി​ല​ധി​കം ജ​ന​ബാ​ഹു​ല്യ​മു​ണ്ട്. ത​നി​ക്ക് നി​ർ​ബാ​ധം ക​ട​ന്നു​പോ​കു​വാ​ൻ അ​നു​വാ​ദം ഉ​ണ്ടെ​ങ്കി​ൽ ത​ന്നെ കൂ​ടെ​യു​ള്ള​വ​ർ ആ​രും ഇ​ല്ലാ​തെ മു​ന്നോ​ട്ട് മു​ൻ​പേ പോ​കു​വാ​ൻ ആ​ഗ്ര​ഹ​മി​ല്ലെ​ന്ന് പ​റ​ഞ്ഞു നി​രാ​ഹാ​ര വ്ര​തം സ്വീ​ക​രി​ച്ച് റോ​ഡി​ൽ കി​ട​ക്കു​ന്ന ശ്രീ​മാ​ൻ ചാ​ത്തു​കു​ട്ടി നാ​യ​ർ​ക്കു നേ​രെ ജ​ന​ത​തി​ക്കു​ള്ള ബ​ഹു​മാ​ന​സൂ​ച​ക​മാ​യി അ​ദ്ദേ​ഹ​ത്തി​ന്റെ മു​ന്നി​ൽ ജ​ന​ങ്ങ​ൾ പ​ണം കാ​ണി​ക്ക​യി​ട്ടു​വ​രു​ന്നു. സ​വ​ർ​ണ്ണ-​അ​വ​ർ​ണ്ണ ഹി​ന്ദു​ക്ക​ൾ എ​ന്നോ, സ്ത്രീ ​എ​ന്നോ പു​രു​ഷ​നെ​ന്നോ ഭേ​ദം കൂ​ടാ​തെ ത​ങ്ങ​ളു​ടെ സ്ഥി​തി അ​നു​സ​രി​ച്ച് ഓ​രോ​രു​ത്ത​രും സം​ഭാ​വ​ന​ചെ​യ്യു​ന്ന​ത് കാ​ണേ​ണ്ട കാ​ഴ്ച​യാ​ണ്. നാ​ളെ വി​ഷുസം​ക്ര​മ ദി​വ​സ​മാ​ക​യാ​ൽ വൈ​ക്ക​ത്തി​ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നും അ​നേ​കം ജ​ന​ങ്ങ​ൾ വ​ന്നുകൂ​ടു​മെ​ന്നും സ​ത്യഗ്ര​ഹി​ക​ളു​ടെ പ​രി​താ​പ​ക​ര​മാ​യ ഈ ​സ്ഥി​തി അ​വ​രു​ടെ മ​ന​സ്സി​നെ അ​ലി​ക്കു​മെ​ന്നു​ള്ള​തി​നാ​ൽ ഇ​വ​രെ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത് എ​ന്നു​ള്ള ആ​ലോ​ച​ന ഉ​ദ്യോ​ഗ​സ്ഥ​രെ വ​ല്ലാ​തെ പീ​ഡി​പ്പി​ക്കു​ന്നു​ണ്ട​ത്രേ. ഗ​വ​ൺ​മെ​ന്റി​ന്റെ മ​നോ​ഭാ​വം ക​ണ്ടു ത​ന്നെ അ​റി​യേ​ണ്ടി​യി​രി​ക്കു​ന്നു. മി​സ്റ്റ​ർ കോ​ട്ട​ൺ തു​ട​ങ്ങി​യ​വ​ർ ഇ​വി​ടെ ത​ന്നെ​യു​ണ്ട്. റ​ങ്കൂ​ൺ നി​യ​മ​നി​ർ​മ്മാ​ണ സ​ഭ മെ​മ്പ​ർ നാ​രാ​യ​ണ റാ​വു അ​വ​ർ​ക​ൾ സ​ത്യഗ്ര​ഹം അ​നു​മോ​ദി​ച്ചു​കൊ​ണ്ട് ജോ​ർ​ജ് ജോ​സ​ഫ് അ​വ​ർ​ക​ൾ​ക്ക് ക​മ്പി അ​ടി​ച്ചി​രി​ക്കു​ന്നു. ഇ​ന്ന് ഏ​താ​നും സ്ത്രീ​ക​ളും വാ​ള​ന്റി​യ​റ​ന്മാ​രാ​യി ചേ​ർ​ന്നി​ട്ടു​ണ്ട്. ശ്രീ​മാ​ൻ​മാ​ർ ജോ​ർ​ജ് ജോ​സ​ഫ്, കെ.​ജി. നാ​യ​ർ, പി.​ഡ​ബ്ല്യു. സെ​ബാ​സ്റ്റ്യ​ൻ, കു​രു​വി​ള മാ​ത്യു എ​ന്നി​വ​ർ​ക്ക് വാ​റ​ണ്ടു സ​മ​ൻ​സ് വ​രി​ക​യും കു​രു​വി​ള മാ​ത്യൂ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​റ്റു​ള്ള​വ​രെ ആ​ഫീ​സി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രി​ക്കു​ന്നു.

ഠ​ഠ​ഠ

കോ​ട്ട​യം സം​ഭ​വം 29.8.1099

ശ്രീ​മാ​ൻ​മാ​ർ എ.​കെ. പി​ള്ള, കേ​ള​പ്പ​ൻ നാ​യ​ർ, വേ​ലാ​യു​ധ മേ​ന​വ​ൻ എ​ന്നി​വ​ർ കൃ​ത്യം 9 മ​ണി​ക്ക് ഇ​വി​ടെ വ​ന്നു​ചേ​രു​ക​യും ഉ​ട​ൻ​ത​ന്നെ ഡി.​എ​സ്.ബി​യു​ടെ ആപ്പീസി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സു​കാ​ർ അ​വ​രോ​ട് മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും പ്ര​ധാ​ന​പ്പെ​ട്ട സ​ന്ദ​ർ​ശ​ക​ന്മാ​ർ​ക്ക് അ​വ​രെ കാ​ണാ​നും സം​ഭാ​ഷ​ണം ചെ​യ്യു​വാ​നും അ​നു​വാ​ദം ന​ൽ​കി. കി​ട​ക്കു​ന്ന​തി​ന് പാ​യ കൊ​ടു​ക്കു​ക​യും 11 മ​ണി​ക്ക് ആ​ഹാ​രം ന​ൽ​കു​ക​യും ചെ​യ്തു. കൃ​ത്യം ഒ​രു​മ​ണി​ക്ക് അ​വ​രെ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് കോ​ർ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. വ​ള​രെ സൗ​ക​ര്യ​മു​ള്ള ഒ​രു ബെ​ഞ്ചി​ൽ അ​വി​ടെ ഇ​രു​ത്തി. മ​ജി​സ്ട്രേ​റ്റി​ന്റെ പെ​രു​മാ​റ്റം വ​ള​രെ ആ​ദ​ര​ണീ​യ​മാ​യി​രു​ന്നു. ഡി.​എ​സ്.​പി​യു​ടെ​യും ഇ​ൻ​സ്പെ​ക്ട​ർ ശ​ർ​മ്മ​യു​ടെ​യും മൊ​ഴി​യെ​ടു​ത്ത​തി​നു​ശേ​ഷം വാ​ദിഭാ​ഗം സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. പ്ര​ധാ​ന​സാ​ക്ഷി വെ​ങ്കി​ട്ട രാ​മ​യ്യ​ർ എ​ന്ന വൈ​ക്ക​ത്തു​കാ​ര​ൻ ഒ​രു പ​ര​ദേ​ശി ബ്രാ​ഹ്മ​ണ​നാ​യി​രു​ന്നു. കോ​ട​തി തി​ങ്ങി ജ​ന​ക്കൂ​ട്ടം നി​ന്നി​രു​ന്ന​തു​കൊ​ണ്ട് സാ​ക്ഷി​പ​റ​ഞ്ഞ സം​ഗ​തി​ക​ൾ കേ​ൾ​ക്കു​ന്ന​തി​ന് സാ​ധി​ച്ചി​ല്ല. ഇ​തി​നു​ശേ​ഷം പ്ര​തി​ക​ളു​ടെ സ​മാ​ധാ​നം മ​ജി​സ്ട്രേ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ൾ​ക്ക് യാ​തൊ​രു എ​തി​ർ​വാ​ദ​വും ഇ​ല്ലെ​ന്നും എ​ന്നാ​ൽ, ത​ങ്ങ​ൾ ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള സ്റ്റേ​റ്റ്മെ​ന്റ് സ​മ​ർ​പ്പി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നും പ​റ​യു​ക​യു​ണ്ടാ​യി. കോ​ട​തി ഇ​ത് അ​നു​വ​ദി​ക്കു​ക​യും ആ​ദ്യ​മാ​യി ടൈ​പ്പ് ചെ​യ്ത് ത​യ്യാ​റാ​ക്കി​യ സ്റ്റേ​റ്റ്മെ​ന്റ് ശ്രീ​മാ​ൻ എ.​കെ. പി​ള്ള വാ​യി​ച്ചു. (ഇ​തി​ന്റെ ത​ർ​ജ്ജ​മ ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു). ശ്രീ ​വേ​ലാ​യു​ധ​മേ​നോ​ൻ അ​വ​ർ​ക​ളു​ടെ സ്റ്റേ​റ്റ്മെ​ന്റ് മ​ല​യാ​ള​ത്തി​ൽ ആ​യി​രു​ന്നു. ഹി​ന്ദു​മ​ത സി​ദ്ധാ​ന്ത​ങ്ങ​ൾ​ക്ക് വി​പ​രീ​ത​മാ​യി​ട്ടു​ള്ള ഒ​രു ന​ട​പ​ടി​യാ​ണ് അ​യി​ത്ത​മെ​ന്നും അ​ത് മ​നു​ഷ്യ സ​മു​ദാ​യ​ത്തോ​ടും ദൈ​വ​ത്തോ​ടും ത​ന്നെ ചെ​യ്യു​ന്ന ഒ​രു മ​ഹാ​പാ​ത​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​തി​ൽ സ​മ​ർ​ഥി​ച്ചി​രു​ന്നു. ഗീ​ത​യി​ൽ​നി​ന്നും ഉ​പ​നി​ഷ​ത്തു​ക​ളി​ൽ​നി​ന്നും ഇ​തി​ന്റെ തെ​ളി​വി​ലേ​ക്കാ​യി പ​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ ഉ​ദ്ധ​രി​ച്ചി​രു​ന്നു. ഈ ​ദു​രാ​ചാ​രം നാ​ട്ടി​ൽ നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ഒ​രു ഹി​ന്ദു​വി​ന്റെ​യും യ​ഥാ​ർ​ത്ഥ ഭാ​ര​തീ​യ​ന്റേ​യും നി​ല​യി​ൽ താ​ൻ ത​ന്റെ സ​ർ​വ്വ​ശ​ക്തി​ക​ളും ഉ​പ​യോ​ഗി​ച്ച് ന്യാ​യ​വും സ​മാ​ധാ​ന​പ​ര​വു​മാ​യ മാ​ർ​ഗം അ​വ​ലം​ബി​ച്ചും ഇ​തി​നെ നാ​ട്ടി​ൽ​നി​ന്ന് തു​ര​ത്തു​വാ​ൻ പ്ര​യ​ത്നി​ക്കു​ന്ന​താ​ണെ​ന്ന് അ​തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഒ​രു സ​മു​ദാ​യ​ക്കാ​ർ​ക്കോ മ​ത​ക്കാ​ർ​ക്കോ പ​ദ​വി എ​ന്ന​ത് പ്ര​ത്യേ​കം അ​വ​കാ​ശ​പ്പെ​ട്ടി​ട്ടു​ള്ള​ത​ല്ല. നാം ​ഇ​ന്ന​ത്തെ ഈ ​ദു​രാ​ചാ​ര​ത്തെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​താ​ണെ​ങ്കി​ൽ ന​മ്മു​ടെ സ​മു​ദാ​യ​ങ്ങ​ളി​ൽ ത​ന്നെ മാ​ഗ്സ് നോ​ഴ്സും ടെ​യ്ല​റും വേ​ഡ്സ് ​വ​ർ​ത്തും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് എ​ന്നും മ​റ്റും കൂ​ടി കാ​ണി​ച്ചി​രു​ന്നു. കേ​ള​പ്പ​ൻ നാ​യ​ർ അ​വ​ർ​ക​ൾ ആ​ശ​യ​പു​ഷ്ടി​യും ഹൃ​ദ​യാ​ക​ർ​ഷ​ക​ത്വ​വും ഉ​ള്ള ഒ​രു വാ​ങ്മൊ​ഴി​യാ​ണ് കൊ​ടു​ത്ത​ത്. താ​ൻ മ​ജി​സ്ട്രേ​ട്ടി​ന്റെ ആ​ജ്ഞ​യെ ലം​ഘി​ച്ച​ത് അ​ക്ര​മ​രാ​ഹി​ത്യം വ്ര​ത​മാ​യി എ​ടു​ത്തി​ട്ടു​ള്ള മൂ​ന്ന് വാ​ള​ന്റി​യ​ർ​മാ​ർ സ​മാ​ധാ​ന ലം​ഘ​നം ഉ​ണ്ടാ​വു​ക​യി​ല്ലെ​ന്നു​ള്ള വി​ശ്വാ​സം​കൊ​ണ്ടും വ​ല്ല നീ​ച​ബു​ദ്ധി​ക​ളും അ​ങ്ങ​നെ ല​ഹ​ള​യു​ണ്ടാ​ക്കു​ന്ന​താ​യാ​ൽ പൗ​ര​ന്മാ​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ സ്ഥാ​പ​ന​ത്തി​നു​ള്ള ഈ ​ശ്ര​മ​ത്തി​ൽ അ​വ​രെ സ​ഹാ​യി​ക്കേ​ണ്ട​തും ല​ഹ​ള​യോ കു​ഴ​പ്പ​മോ ഉ​ണ്ടാ​കാ​തെ സൂ​ക്ഷി​ക്കേ​ണ്ട​തും ഗ​വ​ൺ​മെ​ന്റി​ന്റെ ചു​മ​ത​ല​യാ​ണെ​ന്ന് അ​റി​ഞ്ഞി​രി​ക്കു​ന്ന​ത് കൊ​ണ്ടു​വാ​ണെ​ന്നും ഈ ​അ​വ​കാ​ശ സ്ഥാ​പ​ന​ത്തി​നു​ള്ള പ​രി​ശ്ര​മ​ത്തി​ന് എ​തി​രാ​യി ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് പ്ര​വ​ർ​ത്തി​ച്ച​ത് വ​ലി​യ അ​പ​രാ​ധ​മാ​യിപ്പോ​യെ​ന്നു​മാ​യി​രു​ന്നു. ഇ​ത് റി​ക്കാ​ർ​ഡ് ആ​ക്കി​യ​ശേ​ഷം മ​ജി​സ്ട്രേ​റ്റ് ജ​ഡ്ജ്മെന്റ് എ​ഴു​തു​ക​യും മൂ​ന്നു​മ​ണി​ക്ക് വി​ധി പ്ര​സ്താ​വി​ക്കു​ക​യും ചെ​യ്തു. ജ​ഡ്ജ്മെ​ന്റ് ചെ​റു​തും കാ​ര്യസ​മ്പൂ​ർ​ണ്ണ​വും ആ​യി​രു​ന്നു: ‘‘പ്ര​തി​ക​ൾ അ​വ​രു​ടെ പേ​രി​ലു​ള്ള കു​റ്റ​ത്തെ നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല അ​തി​നെ പൂ​ർ​ണ്ണ​മാ​യി സ​മ്മ​തി​ക്കു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​വ​ർ ഏ​റ്റ​വും പാ​വ​ന​വും ഉ​ന്ന​ത​വു​മാ​യ ആ​ദ​ർ​ശ​ത്തെ ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ച്ച​താ​ണെ​ന്നും കാ​ണു​ന്നു. ഈ ​ആ​ശ​യം അ​ഭി​ന​ന്ദ​നീ​യം ത​ന്നെ​യാ​ണ്. അ​തു​കൊ​ണ്ട് ദ​യ​വാ​യി ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കു​ന്ന​ത്, അ​വ​രോ​രോരു​ത്ത​രും 200 രൂ​പ​യ്ക്ക് ജാ​മ്യം കൊ​ടു​ക്ക​ണം എ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം നാ​ലു​മാ​സ​ത്തെ വെ​റും ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും ആ​കു​ന്നു.’’ വി​ധി പ്ര​സ്താ​വി​ച്ച​തി​നു​ശേ​ഷം ശ്രീ​മാ​ൻ എ.​കെ. പി​ള്ള അ​വ​ർ​ക​ൾ ത​നി​ക്കും ത​ന്റെ സ്നേ​ഹി​ത​ന്മാ​ർ​ക്കും വേ​ണ്ടി ത​ങ്ങ​ളോ​ടു ഭ​വ്യ​മാ​യും മ​ര്യാ​ദ​യാ​യും പെ​രു​മാ​റി​യ​തി​നും കോ​ട​തി​ക്കു ന​ന്ദി പ​റ​യു​ക​യു​ണ്ടാ​യി. ത​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രോ​ടോ സ​വ​ർ​ണ്ണ ഹി​ന്ദു​ക്ക​ളോ​ടോ യാ​തൊ​രു​വി​ധ​മാ​യ വി​രോ​ധ​മി​ല്ലെന്നും ​എ​പ്പോ​ഴും സ്നേ​ഹ​ത്തോ​ടു​കൂ​ടി വ​ർ​ത്തി​ക്കു​ന്ന​താ​ണെ​ന്നും അ​റി​യി​ക്കു​ക​യും ചെ​യ്തു. ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം അ​വ​രെ ആ​ല​പ്പു​ഴ ബോ​ട്ടി​ൽ ക​യ​റ്റി അ​യ​ച്ചു. അ​വ​ർ പോ​യ വ​ഴി​യെ​ല്ലാം മ​ഹാ​ത്മാ​ഗാ​ന്ധി കീ ​ജ​യ് എ​ന്ന ജ​യ ജ​യ ശ​ബ്ദം മു​ങ്ങി​ക്കൊ​ണ്ടി​രു​ന്നു.

ഠ​ഠ​ഠ

എ​ഡി​റ്റോ​റി​യ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന്റെ പേ​രി​ൽ ‘സ​മ​ദ​ർ​ശി’​ക്കെ​തി​രെ ന​ട​പ​ടിയെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടുകൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ രേ​ഖ​ക​ൾ

എ​ഡി​റ്റോ​റി​യ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന്റെ പേ​രി​ൽ ‘സ​മ​ദ​ർ​ശി’​ക്കെ​തി​രെ ന​ട​പ​ടിയെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടുകൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ രേ​ഖ​ക​ൾ

പൈ​ശാ​ചി​കം! പൈ​ശാ​ചി​കം!! 1924 ഏ​പ്രി​ൽ 15, ചൊ​വ്വാ​ഴ്ച

ഒ​രു സ​ർ​വേ​ന്ത്യാ നാ​യ​ക​നാ​യ ശ്രീ​മാ​ൻ ജോ​ർ​ജ് ജോ​സ​ഫി​നെ​യും ‘ലോ​ക​മാ​ന്യ​ൻ’ കേ​സി​ൽ കു​റൂ​ർ ന​മ്പൂ​തി​രി​പ്പാ​ടി​നോ​ടൊ​പ്പം കൊ​ച്ചി​യി​ലെ ജ​യി​ലു​ക​ളി​ലൊ​ന്നി​ൽ പോ​യി യ​ഥാ​ർ​ഥ ദേ​ശാ​ഭി​മാ​നം പ്ര​ദ​ർ​ശി​പ്പി​ച്ച ശ്രീ​മാ​ൻ സെ​ബാ​സ്റ്റ്യ​നെ​യും ശ്രീ​മാ​ൻ എ.​കെ. പി​ള്ള ആ​ദി​യാ​യ ദേ​ശാ​ഭി​മാ​നി​ക​ളെ​യും ബ​ന്ധി​ച്ച് കാ​രാ​ഗൃ​ഹ​ത്തി​ൽ പാ​ർ​പ്പി​ച്ച് ലോ​ക​രു​ടെ നി​ന്ദ​യ്ക്ക് പാ​ത്രീ​ഭ​വി​ച്ചി​രി​ക്കു​ന്ന തി​രു​വി​താം​കൂ​ർ ഗ​വ​ൺ​മെ​ന്റ് ഇ​പ്പോ​ൾ വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തെ സം​ബ​ന്ധി​ച്ച് ന​യം അ​നു​ക​രി​ച്ച് ലോ​ക​മാ​സ​ക​ലം ദു​സ്സ​ഹ​മാ​യ ദു​ർ​ഗ​ന്ധം പ​ര​ത്തി തു​ട​ങ്ങി​യി​രി​ക്കു​ന്നു. സ​ത്യഗ്ര​ാഹി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തെ അ​വ​രെ ത​ടു​ത്തു​നി​ർ​ത്തി പ​ട്ടി​ണി​കി​ട​ത്തി യാ​ത​ന അ​നു​ഭ​വി​പ്പി​ച്ചു. ക്ര​മേ​ണ അ​നു​ഭ​വി​പ്പി​ച്ച് ക്ര​മേ​ണ കൊ​ല്ലു​ക​യെ​ന്ന​താ​ണ് ഈ ​ന​യ​വി​ശേ​ഷം. സ​ത്യഗ്ര​ാഹി​ക​ൾ ക്ഷേ​ത്ര റോ​ഡി​ൽ​ക്കൂ​ടി ക​ട​ന്നു​പോ​കു​ന്ന​ത് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് വി​ചാ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​രെ ബ​ന്ധി​ച്ചു ശി​ക്ഷി​ക്കു​ക​യാ​ണ് ഗ​വ​ൺ​മെ​ന്റ് ചെ​യ്യേ​ണ്ട​ത്. നേ​രെ​മ​റി​ച്ച് അ​വ​ർ നി​യ​മ​ലം​ഘ​നം ചെ​യ്യു​ന്നി​ല്ലെ​ന്ന് വി​ചാ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​രെ ക​ട​ത്തിവിടുന്ന​താ​ണ് ഗ​വ​ൺ​മെ​ന്റ് ക​ർ​ത്ത​വ്യം. ഈ ​ര​ണ്ടു പ്ര​വൃ​ത്തി​ക​ളി​ൽ ഒ​ന്നും​ത​ന്നെ ചെ​യ്യാ​തെ പോ​ലീ​സു​കാ​രാ​വു​ന്ന ചു​മ​രു​ക​ളാ​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​ഹിം​സ വ്ര​ത​ക്കാ​രാ​യ അ​വ​രെ ക്രൂ​ര​മാ​യ വി​ധ​ത്തി​ൽ പീ​ഡി​പ്പി​ക്കു​ന്ന​ത് ഭീ​രു​ക്ക​ൾ​മാ​ത്രം ചെ​യ്യു​ന്ന ഒ​രു ദു​ഷ്കൃ​ത്യ​മാ​ണ്. ഇ​ങ്ങ​നെ പൈ​ശാ​ചി​ക​മാ​യ വി​ധ​ത്തി​ൽ ഗ​വ​ൺ​മെ​ന്റ് പീ​ഡി​പ്പി​ക്കു​ന്ന​ത് ആ​രെ​യാ​ണെ​ന്ന് ഈ ​നാ​ട്ടി​ലെ പൗ​രാ​വ​ലി ഓ​ർ​ത്തി​രി​ക്കേ​ണ്ട​താ​ണ്. ഇ​വ​ർ വ​ഞ്ച​കി​ക​ള​ല്ല, ജ​ന​പീ​ഡ​ക​ര​ല്ല, ത​സ്ക​ര​ന്മാ​ര​ല്ല, ഘാ​ത​ക​ൻ​മാ​ര​ല്ല, സ​ക​ല നീ​തി​ബോ​ധ​മു​ള്ള ഗ​വ​ൺ​മെ​ന്റു​ക​ളും ന്യാ​യ​മാ​ണെ​ന്ന് ഐ​ക​ക​ണ്ഠ്യേ​ന സ​മ്മ​തി​ക്കു​ന്ന ഒ​രു പ്രാ​ഥ​മി​ക രാ​ഷ്ട്രീ​യാ​വ​കാ​ശ സ്ഥാ​പ​ന​ത്തി​നാ​യി സ​ർ​വ്വ ഹി​ന്ദു​ക്ക​ളും സം​വ​ദി​ക്കു​ന്ന ഹി​ന്ദു ഐ​ക്യ​ത്തി​നാ​യി സ​ക​ല ലോ​ക​രും നി​ന്ദി​ക്കു​ന്ന അ​യി​ത്ത​ത്തെ ഉ​ച്ചാ​ട​നം ചെ​യ്യു​വാ​നാ​യി സ​ത്യം, ത്യാ​ഗം, അ​ഹിം​സ എ​ന്നീ ആ​യു​ധ​ങ്ങ​ൾ മാ​ത്രം പ്ര​യോ​ഗി​ച്ചു ധ​ർ​മ്മ​സ​മ​രം ചെ​യ്യു​ന്ന കേ​ര​ള​ത്തി​ന്റെ ഉ​ത്ത​മ സ​ന്താ​ന​ങ്ങ​ളും ഭാ​ര​ത​ത്തി​ലെ പു​രു​ഷ ര​ത്ന​ങ്ങ​ളും ലോ​ക​രു​ടെ ബ​ഹു​മാ​ന​പാ​ത്ര​ങ്ങ​ളും ആ​യ ധീ​ര​യോ​ദ്ധാ​ക്ക​ൾ മാ​ത്ര​മാ​ണ്. ഇ​വ​രെ പൈ​ശാ​ചി​ക​മാ​യ വി​ധ​ത്തി​ൽ ഹിം​സി​ക്കു​ന്ന ഗ​വ​ൺ​മെ​ന്റോ അ​വ​ർ പ​രി​ഷ്കൃ​ത​രെ​ന്നും സാ​മു​ദാ​യി​ക സ​മ​ത്വ ത​ത്വ സ്ഥാ​പ​ന​ത്തി​ൽ അ​ത്യു​ത്സുക​രെ​ന്നും പ്ര​ജാ പ്ര​ഭു​ത്വ​പ​ര​മാ​യ ഭ​ര​ണ​ത്തി​ന് കാ​ലു​നാ​ട്ടി​യ​വ​രെ​ന്നും മാ​തൃ​ക രാ​ജ്യ​ത്തെ ഭ​രി​ക്കു​ന്ന​വ​രെ​ന്നും സ്വ​യം ഉ​ൽ​ഘോ​ഷി​ക്കു​ന്ന​വ​രാ​ണു താ​നും. ഇ​തി​ൽ​നി​ന്ന് ഈ ​ദു​ഷ്കൃ​ത്യ​ത്തി​ന്റെ പൈ​ശാ​ചി​ക​ത്വം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നി​ല്ലേ ? ലോ​ക​ച​രി​ത്ര​ത്തി​ൽ ഇ​തി​നു​മു​മ്പ് ഇ​ത്ത​രം പൈ​ശാ​ചി​ക​ങ്ങ​ൾ ചെ​യ്ത ഭ​ര​ണാ​ധി​കാ​രി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി കാ​ണു​ന്നു​ണ്ട്. എ​ന്നാ​ൽ അ​വ​ർ ഇ​ത്ര​മാ​ത്രം ബ​ഹു​മാ​ന്യ​രാ​യ ജ​ന​ങ്ങ​ളോ​ട് ഇ​ത്ത​രം കൃ​ത്യ​ങ്ങ​ൾ മു​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തും മ​നഃ​പൂ​ർ​വ​വു​മാ​യ ഒ​രു ന​യ​ത്തി​ന്റെ ഫ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. അ​വ​ർ തി​രു​വി​താം​കൂ​ർ ഗ​വ​ൺ​മെ​ന്റി​നെ​പ്പോ​ലെ പ​രി​ഷ്കൃ​ത​രും സ​മ​ത്വ​വാ​ദി​ക​ളും പ്ര​ജാ പ്ര​ഭു​ത്വ സ്നേ​ഹി​ക​ളും മാ​തൃ​കാ​രാ​ജ്യ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​മെ​ന്നു കൊ​ട്ടി​ഘോ​ഷി​ച്ചി​ട്ടു​മി​ല്ല. അ​തി​നാ​ൽ, ലോ​ക​ത്തി​ൽ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള പൈ​ശാ​ചി​ക​മാ​യ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് ഒ​രു സ​മ്മാ​നം കൊ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് ഇ​പ്പോ​ഴ​ത്തെ തി​രു​വി​താം​കൂ​ർ ഗ​വ​ൺ​മെ​ന്റി​ന് മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. വി​ദ്യാ​ർ​ഥി വേ​ട്ട​മൂ​ലം അ​വ​ർ ഈ ​സ​മ്മാ​ന​ത്തി​ന് ഏ​റ​ക്കു​റെ അ​ർ​ഹ​രാ​യി ത്തീ​ർ​ന്നു. ഈ ​മ​ർ​ദ്ദ​ന​ത്തി​ന് കാ​ര​ണ​മാ​യ റോ​ഡി​ൽ​കൂ​ടി അ​യി​ത്ത​ജാ​തി​ക്കാ​രെ​ന്നു വി​ളി​ക്ക​പ്പെ​ട്ടു വ​രു​ന്ന വ​ർ​ഗ്ഗ​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​തു​മൂ​ലം ക്ഷേ​ത്രം അ​ശു​ദ്ധ​മാ​യി പോ​കു​മെ​ന്നു വൈ​ക്ക​ത്തെ യാ​ഥാ​സ്ഥി​തി​ക​രാ​യ അ​ൽ​പ​പ​ക്ഷം സ​വ​ർ​ണ്ണ​ർ​ക്കും അ​വ​രെ താ​ങ്ങു​ന്ന ഗ​വ​ൺ​മെ​ന്റി​നും യ​ഥാ​ർ​ത്ഥ വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ ഈ​യി​ടെ അ​തി​ൽ​കൂ​ടി പൊ​ളി​റ്റി​ക്ക​ൽ ഏ​ജ​ന്റ് മി​സ്റ്റ​ർ കോ​ട്ട​ണും അ​ദ്ദേ​ഹ​ത്തി​ന്റെ മോ​ട്ടോ​ർ ഡ്രൈ​വ​റാ​യ ഒ​രു അ​യി​ത്ത ജാ​തി​ക്കാ​ര​നും ക​ട​ന്നു​പോ​യ​പ്പോ​ൾ ഹി​ന്ദു​ക്ക​ൾ അ​തേ​പ​റ്റി ഹ​ർ​ജി കൊ​ടു​ക്കു​ക​യോ ഗ​വ​ൺ​മെ​ന്റ് അ​വ​രെ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​ട്ടി​ന്റെ നി​രോ​ധ​ന ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന് ബ​ന്ധി​ച്ച് ശി​ക്ഷി​ക്കു​ക​യോ ചെ​യ്യു​മാ​യി​രു​ന്നു. ഇ​ത് ചെ​യ്യു​വാ​ൻ അ​വ​ർ​ക്ക് ര​ണ്ടു​കൂ​ട്ട​ർ​ക്കും ധൈ​ര്യ​മി​ല്ല. അ​തി​ന് തെ​ളി​ഞ്ഞാ​ൽ അ​ന്ന് തി​രു​വി​താം​കൂ​ർ ഗ​വ​ൺ​മെ​ന്റി​ന്റെ ക​ഥ ക​ഴി​യും. അ​തു​കൊ​ണ്ടാ​ണ് ഈ ​അ​യി​ത്ത​ത്തെ പ​രി​പാ​ലി​ക്കു​ന്ന​വ​ർ ധ​ർ​മ്മധ്വ​ജി​ക​ളും ക​പ​ട​സ്നേ​ഹി​ക​ളും ആ​ണെ​ന്ന് ശ്രീ​മാ​ൻ ജോ​ർ​ജ് ജോ​സ​ഫ് തി​രു​വ​ന​ന്ത​പു​രം ക​ച്ചേ​രി മൈ​താ​ന​ത്ത് ഉ​ണ്ടാ​യ പ്ര​സം​ഗ​ത്തി​ൽ പ്ര​തി​പാ​ദി​ച്ച​ത്. ഈ ​കാ​പ​ട്യ​ത്തെ സം​ര​ക്ഷി​ക്കു​വാ​നാ​ണ് ഗ​വ​ൺ​മെ​ന്റ് ഇ​പ്പോ​ഴ​ത്തെ പൈ​ശാ​ചി​ക​വൃ​ത്തി തു​ട​ങ്ങി​യി​രി​ക്കു​ന്ന​തും. ഈ ​കൃ​ത്യം അ​വ​രു​ടെ നി​ല​യു​ടെ ദ​ൗർ​ബ​ല്യ​ത്തെ​യാ​ണു പ്ര​ഖ്യാ​പ​നം ചെ​യ്യു​ന്ന​ത്. വി​ജ​യം നേ​ട​ണ​മെ​ന്ന് ധൈ​ര്യ​മു​ള്ള​വ​ർ ഇ​ത്ത​രം കൂ​ടയു​ദ്ധ​ത്തി​ന് ഒ​രു​െ​മ്പ​ടു​ക​യി​ല്ല. നി​രാ​ഹാ​ര വ്ര​തം അ​നു​ഷ്ഠി​ച്ച് മ​ര​ണ​പ്രാ​യം പ്രാ​പി​ച്ചി​രി​ക്കു​ന്ന ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളു​ടെ മു​ന്നി​ൽ വൈ​ക്ക​ത്തെ ജ​ന​ങ്ങ​ൾ വ​ന്നു ന​മ​സ്ക​രി​ക്കു​ക​യും കാ​ണി​ക്ക​യി​ടു​ക​യും ചെ​യ്യു​ന്ന​ത് എ​ന്തി​നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്? കു​രു​ട​ന്മാ​ര​ല്ലാ​ത്ത സ​ക​ല​രും ഇ​ത് പൊ​തു​ജ​ന​ങ്ങ​ൾ സു​ദൃ​ഢം സ​ത്യ​ഗ്ര​ഹ​ക​ക്ഷി​യി​ൽ ചേ​ർ​ന്ന​താ​യി പ്ര​ത്യ​ക്ഷ​മാ​ക്കു​ന്നു​വെ​ന്ന് ത​ന്നെ ഏ​ക സ്വ​ര​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ടും. ത​ല​ച്ചോ​റും ക​ല്പ​നാ​ശ​ക്തി​യും ലോ​ക ച​രി​ത്ര ജ്‌​ഞാ​ന​വും ഇ​ല്ലാ​ത്ത ഒ​രു ഗ​വ​ൺ​മെ​ന്റു മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ളു​ടെ ഗാ​ഢസ​ഹാ​യം ല​ഭി​ച്ച ഒ​രു പ്ര​സ്ഥാ​ന​ത്തെ മ​ർ​ദ​ന ന​യം മൂ​ലം അ​മ​ർ​ത്തി​ക്ക​ള​യാ​മെ​ന്നു വി​ചാ​രി​ക്കു​ക​യു​ള്ളൂ. ഐ​ക​ക​ണ്ഠ്യ​വും ദൃ​ഢ​വു​മാ​യ പൊ​തു​ജ​നാ​ഭി​പ്രാ​യ​ത്തെ തൃ​ണ​വ​ൽ​ഗ​ണി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ​ൺ​മെ​ന്റു​ക​ൾ ചി​ര​സ്ഥാ​പി​യാ​യി​രി​ക്കു​ക​യി​ല്ലെ​ന്ന് ലോ​ക ച​രി​ത്രം വി​ളി​ച്ചു പ​റ​യു​ന്നു​ണ്ട്. ഈ ​സം​ഗ​തി​ക​ളെ​ല്ലാം തി​രു​വി​താം​കൂ​ർ ഗ​വ​ൺ​മെ​ന്റ്ത​ല​യി​ൽ കേ​റി​യി​ട്ടു​ണ്ടെ​ന്ന് ഞ​ങ്ങ​ൾ വി​ചാ​രി​ക്കു​ന്നി​ല്ല. ഇ​വ​യെ ഗ​വ​ൺ​മെ​ന്റി​ന്റെ ത​ല​യി​ൽ ക​യ​റ്റു​വാ​നാ​യി ഞ​ങ്ങ​ൾ ഒ​രു പ്ര​വ​ർ​ത്തി പ​ദ്ധ​തി ചു​വ​ടെ നി​ർ​ദ്ദേ​ശി​ച്ചുകൊ​ള്ളു​ന്നു. ഒ​ന്നാ​മ​താ​യി, ഗ​വ​ൺ​മെ​ന്റ് നട​ത്തി​വ​രു​ന്ന പൈ​ശാ​ചി​ക ന​യ​ത്തി​ന്റെ ഫ​ല​മാ​യി ഉ​പ​വാ​സം അം​ഗീ​ക​രി​ച്ച മൃ​ത​പ്രാ​യ​രാ​യി​ട്ടു​ള്ള ന​മ്മു​ടെ ധീ​ര സ​ഹോ​ദ​ര​ന്മാ​രു​ടെ ദ​യ​നീ​യ​മാ​യ സ്ഥി​തി​മൂ​ലം ന​മു​ക്കു​ണ്ടാ​യി​രി​ക്കു​ന്ന തീ​വ്ര​ദുഃ​ഖ​ത്തെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഈ ​വെ​ള്ളി​യാ​ഴ്ച അ​താ​യ​ത് മേ​ടം 6ന് ​തി​രു​വി​താം​കൂ​ർ ഒ​ട്ടു​ക്ക് ഒ​രു ഹ​ർ​ത്താ​ൽ അ​ഥ​വാ മൗ​ന​ദുഃ​ഖ​ദി​നം സ​മാ​ധാ​ന​പു​ര​സ​രം അ​നു​ഷ്ഠി​ക്ക​ണം. ര​ണ്ടാ​മ​താ​യി, നാം ​കൂ​ടെ​ക്കൂ​ടി തി​രു​വി​താം​കൂ​റി​ന്റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ലും പൊ​തു​ജ​ന​യോ​ഗം കൂ​ടി ഗ​വ​ൺ​മെ​ന്റി​ന്റെ വൈ​ക്ക​ത്തെ ന​യ​ത്തി​ൽ ന​മു​ക്കു​ള്ള വെ​റു​പ്പി​നെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ത്തു​ക​യും സ​ത്യ​ഗ്ര​ഹ​ത്തി​ന് വേ​ണ്ട പ​ണ​വും വാ​ള​ന്റി​യ​റ​ന്മാ​രെ​യും ശേ​ഖ​രി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്യ​ണം. ഈ ​ഒ​ടു​വി​ൽ പ​റ​ഞ്ഞ സം​ഗ​തി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ നി​ർ​വ​ഹ​ണ​ത്തി​ന് ഓ​രോ സ്ഥ​ല​ത്തും ഓ​രോ സ്ഥി​ര ക​മ്മി​റ്റി​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ന​ന്നാ​യി​രി​ക്കും. മൂ​ന്നാ​മ​താ​യി, സ​ക​ല സ്ഥ​ല​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ ഈ ​നാ​ട്ടു​കാ​രു​ടെ ഒ​രു മ​ഹാ​യോ​ഗം ഉ​ട​ന​ടി കൂ​ടി ഇ​പ്പോ​ഴ​ത്തെ ഗ​വ​ൺ​മെ​ന്റി​ൽ ത​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​മി​ല്ല എ​ന്ന് ഒ​രു നി​ശ്ച​യം പാ​സാ​ക്കു​ക​യും ഉട​ന​ടി ഉ​ത്ത​ര​വാ​ദ ഭ​ര​ണം സ്ഥാ​പി​ക്കു​ന്ന​തി​ന് പ്ര​വ​ർ​ത്തി പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ച്ചു അ​തു പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്യ​ണം. ഇ​വി​ടെ​യു​ള്ള മ​ഹാ​സ​ഭ പ്ര​വ​ർ​ത്ത​ക​ന്മാ​ർ ഈ ​മൂ​ന്നാ​മ​ത്തെ നി​ർ​ദ്ദേ​ശം നി​റ​വേ​റ്റു​വാ​ൻ ശ്ര​മി​ക്കേ​ണ്ട​താ​ണ്. ഇ​ങ്ങ​നെ​യു​ള്ള ആ​പ​ൽ​ഘ​ട്ട​ങ്ങ​ളി​ൽ മു​ന്നോ​ട്ടു​വ​ന്നി​ട്ടി​ല്ലെ​ങ്കി​ൽ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ട്ടാ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഒ​രു ഗാ​ഢ​മാ​യ സ്ഥാ​നം ല​ഭി​ക്കു​ക​യി​ല്ലെ​ന്നു മ​ഹാ​സ​ഭ പ്ര​വ​ർ​ത്ത​ക​ർ ഓ​ർ​മ്മി​ക്കേ​ണ്ട​താ​ണ്. അ​പ്ര​സി​ദ്ധ​നാ​യി​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് കു​പ്ര​സി​ദ്ധി നേ​ടു​ക എ​ന്ന​താ​ണ് എ​ന്നു​ള്ള മ​നു​ഷ്യ​ന്റെ വി​ദ്വേ​ഷ​പ​ര​മാ​യ പ്ര​മാ​ണ​ത്തെ​യാ​ണു തി​രു​വി​താം​കൂ​ർ ഗ​വ​ൺ​മെ​ന്റ് സ്വീ​ക​രി​ക്കു​ന്ന​ത്. ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്തു പ്ര​സി​ദ്ധി നേ​ടു​വാ​ൻ ത്രാ​ണി​യി​ല്ലാ​ത്ത​വ​ർ വൈ​ക്ക​ത്തു വ​ച്ച് ഈ​ശ്വ​ര​നെ​യും ക​ർ​ത്ത​വ്യ​ത്തെ​യും ഭൂ​ത ദ​യ​യെ​യും സ​ത്യ​ത്തെ​യും നീ​തി​യെ​യും ലോ​ഹ ബ​ഹു​മാ​ന​ത്തെ​യും ആ​ത്മ​ര​ക്ഷ​യെ​യും തൃ​ണ​വ​ൽ​ഗ​ണി​ച്ച് അ​ഹ​ങ്കാ​രം കൊ​ണ്ട് മ​ദോ​ന്മ​ത്ത​രാ​യി പ്ര​സ്തു​ത പൈ​ശാ​ചി​ക കൃ​ത്യം ചെ​യ്തു ദു​ഷ്പ്ര​സി​ദ്ധി നേ​ടു​വാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഈ ​നി​ല​യി​ൽ ഞ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച ക​ർ​മ്മ​പ​ദ്ധ​തി​മൂ​ലം ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളെ ഇ​ള​ക്കു​വാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്നു ഗ​വ​ൺ​മെ​ന്റ് ഇ​പ്പോ​ൾ വി​ചാ​രി​ക്കു​മാ​യി​രി​ക്കാം. എ​ന്നാ​ൽ, ഇ​തി​ന്റെ ഫ​ലം അ​ല്പ​കാ​ല​ത്തി​നു​ള്ളി​ൽ അ​വ​ർ​ത​ന്നെ അ​നു​ഭ​വി​ച്ച​റി​യു​മെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ ബ​ല​മാ​യ വി​ശ്വാ​സം. പ്രസ്തുത പ്രവൃത്തി നടപ്പിൽ വരുത്തുമ്പോൾ നാം ഒരിക്കലും അഹിംസാവ്രതത്തിൽനിന്ന് വ്യതിചലിക്കാതെ സൂക്ഷിക്കുകയും വേണം.

(വി​വാ​ദ​മു​ണ്ടാ​ക്കി​യ കേ​സ​രി ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ എ​ഡി​റ്റോ​റി​യ​ൽ)

ഠ​ഠ​ഠ

സ​ത്യ​ഗ്ര​ഹം (ഒ​ടു​വി​ൽ കി​ട്ടി​യ​ത് )
മേ​ടം - 1

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​പ്പെ​ട്ട എ​ട്ടു​പേ​രി​ൽ പ​ല​രും പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ് കി​ട​ക്കു​ന്ന​ത്. ചാ​ത്തു​ക്കു​ട്ടി നാ​യ​ർ ക​രി​ക്കി​ൻവെ​ള്ളം, പാ​ൽ, ഔ​ഷ​ധം മു​ത​ലാ​യ​വ ഒ​ന്നും അം​ഗീ​ക​രി​ക്കാ​തെ പ​ബ്ലി​ക് നി​ര​ത്തി​ൽ കൂ​ടി ത​ന്നെ​യും കൂ​ട്ട​രെ​യും ക​ട​ത്തി​വി​ട​ണ​മെ​ന്നു​ള്ള ഏ​ക അ​പേ​ക്ഷ​യോ​ടു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഈ ​യു​വാ​വി​ന്റെ സ്ഥി​ര​നി​ഷ്ഠ​യെ ഇ​ള​ക്കു​ന്ന​തി​നു​ള്ള ഭ​ഗീ​ര​ഥ പ്ര​യ​ത്നം ചെ​യ്യു​ന്ന​ത് സ​ർ​വ്വേ അ​സി​സ്റ്റ​ന്റ് ഗോ​വി​ന്ദ​ൻ ക​ർ​ത്താ​വാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ പ​രി​ശ്ര​മ ഫ​ല​മാ​യി പോ​ലീ​സു​കാ​രു​ടെ സ​ഹാ​യ​മി​ല്ലാ​തി​രു​ന്നാ​ൽ ഔ​ഷ​ധം സേ​വി​ക്കാം എ​ന്ന് ഇ​ദ്ദേ​ഹ​ത്തെ കൊ​ണ്ട് സ​മ്മ​തി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ര​പ്പെ​ട്ട​വ​രെ ശു​ശ്രൂ​ഷി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന മി​സി​സ്സ് ജോ​ർ​ജ്ജ് ജോ​സ​ഫ് നാ​യ​ക​സ്ഥാ​നം വേ​ണ്ടി​വ​ന്നാ​ൽ വ​ഹി​പ്പാ​നൊ​രു​ങ്ങി​യി​രി​ക്കു​ന്നു​വെ​ങ്കി​ലും കൊ​ച്ചി​യി​ൽ​നി​ന്ന് വ​ന്ന ശ്രീ​മ​തി നി​ർ​മ​ല ദേ​വി ആ ​ഭാ​രം ഏ​റ്റ​തി​നാ​ൽ ആ​വ​ശ്യ​മെ​ന്ന് കാ​ണു​ന്നപ​ക്ഷം ഉ​ട​നെ എ​ത്തി​ക്കൊ​ള്ളാം എ​ന്നു​ള്ള നി​ശ്ച​യ​ത്തോ​ടു​കൂ​ടി ആ​ല​പ്പു​ഴ വ​ഴി ചെ​ങ്ങ​ന്നൂ​ർ​ക്ക് പോ​യി​രി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച ഒ​ഴി​വു ദി​വ​സ​മാ​യി ക​രു​തി​വ​രു​ന്ന​തി​നാ​ൽ ഇ​ന്നു വാള​ന്റി​യ​ർ​മാ​രെ അ​യ​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ലും തെ​ക്കും പ​ടി​ഞ്ഞാ​റും ന​ട​ക​ളി​ലേ​ക്ക് വൈ​കു​ന്നേ​രം ഓ​രോ സം​ഘ​ത്തെ ശ്രീ​മ​തി നി​ർ​മ​ല ദേ​വി ഹാ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ച് മു​ന്നോ​ട്ട് അ​യ​ച്ചു. പ​തി​വു​പോ​ലെ ഇ​ന്ന​ലെ​യും കാ​യ​ൽതീ​ര​ത്ത് പ്ര​സം​ഗ​ങ്ങ​ൾ ന​ട​ന്നു. ഇ​വി​ടെ എ​ത്തി​യി​ട്ടു​ള്ള ശ്രീ​മാ​ൻ ചി​റ്റേ​ട​ത്ത് ശ​ങ്കു​പിള്ള, മി​സ്റ്റ​ർ കെ. ​ശാ​സ്ത്രി എ​ന്നി​വ​രാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ പ്ര​സം​ഗ​ക​ന്മാ​ർ. സ​ഹ​നസ​മ​രാ​നു​കൂ​ലി​ക​ളാ​യ സ​വ​ർ​ണ്ണ ഹി​ന്ദു​ക്ക​ളു​ടെ ലി​സ്റ്റി​ന്റെ ഓ​രോ പ്ര​തി ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​ട്ടി​നും ദി​വാ​ൻ​ജി​ക്കും മ​ഹാ​രാ​ജ തി​രു​മ​ന​സ്സി​ലേ​ക്കും അ​യ​ച്ചി​ട്ടു​ള്ള​താ​യ​റി​യു​ന്നു. സ​ഹ​ന​സ​മ​ര ഭാ​വി​യെ പ​റ്റി ചി​ന്തി​ച്ച് ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​ട്ടു​മാ​യി കോ​ട്ട​യ​ത്ത് വ​ച്ച് ഒ​രു സ​ന്ധി​യാ​ലോ​ച​ന ന​ട​ത്തു​വാ​ൻ മി​സ്റ്റ​ർ കെ.​കെ. കു​രു​വി​ള മു​ത​ലാ​യ ചി​ല​ർ ശ്ര​മി​ച്ചു. കൊ​ച്ചി പു​തി​യ റോ​ഡി​ലു​ള്ള ശ്രീ ​ഭാ​ര​ത സി​നി​മാ​ക്കാ​ർ മീ​നം 28ന് ​അ​വ​രു​ടെ പി​രി​വ് മു​ഴു​വ​ൻ ഈ ​സ​മ​ര ധ​നശേ​ഖ​ര​ണ​ത്തി​ലേ​ക്ക് ന​ൽ​കാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​താ​യി അ​റി​യു​ന്നു.

വൈക്കം സത്യഗ്രഹസമയ​െത്ത ഒരു പ്രതിഷേധ മാർച്ച്

വൈക്കം സത്യഗ്രഹസമയ​െത്ത ഒരു പ്രതിഷേധ മാർച്ച്

ഠ​ഠ​ഠ

ഒ​രു അ​ഭ്യ​ർ​ത്ഥ​ന: പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രി​മാ​രെ! സ​ഹോ​ദ​ര​ന്മാ​രെ, തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വ് തി​രു​മ​ന​സ്സി​നെ പ്ര​ജ​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ ജ​ന​വി​ഭാ​ഗ​ത്തി​ന് വെ​റും ഒ​രു പ്രാ​ഥ​മി​ക പൗ​രാ​വ​കാ​ശ​മാ​യ പ​ബ്ലി​ക് വീ​ഥി​ക​ളി​ൽ കൂ​ടി​യു​ള്ള സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​പ്പോ​ൾ വൈ​ക്ക​ത്തു ന​ട​ക്കു​ന്ന സ​ത്യ​ഗ്ര​ഹം സ്വീ​ക​രി​ച്ചു സ്വ​ധ​ർ​മ്മാ​നു​ഷ്ഠാ​നം കേ​ര​ള​ത്തി​ലെ മ​റ്റ് വീ​ര സ​ന്താ​ന​ങ്ങ​ളോ​ടൊ​രു​മി​ച്ച് ചെ​യ്തു കാ​രാ​ഗൃ​ഹ​വാ​സം വ​ഹി​ക്കു​ന്ന​തി​നു​ള്ള മ​ഹാ​ഭാ​ഗ്യം എ​ന്റെ പ്രാ​ണ​വ​ല്ല​ഭ​നാ​യ ശ്രീ​മാ​ൻ ടി.​കെ. മാ​ധ​വ​ൻ അ​വ​ർ​ക​ൾ​ക്കും ല​ഭി​ച്ചു. സ​ത്യ​ത്തെ​യും മ​നു​ഷ്യ സ​മു​ദാ​യ​ത്തെ​യും സേ​വി​ക്കു​ന്ന​തി​ന് ഇ​പ്ര​കാ​രം ഒ​രു അ​വ​സ​രം അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യ​തി​ലേ​ക്ക് ഞാ​ൻ ദൈ​വ​ത്തോ​ട് ഏ​റ്റ​വും ന​ന്ദി​യു​ള്ള​വ​ളാ​യി​രി​ക്കു​ന്നു. നി​വേ​ദ​ന​ങ്ങ​ൾ​കൊ​ണ്ടും യാ​ച​ന​കൊ​ണ്ടും യാ​തൊ​രു ഫ​ല​വും സി​ദ്ധി​ക്കാ​ഴ്ക​യാ​ലാ​ണ് ഈ ​പൗ​രാ​വ​കാ​ശ സ​മ​ത്വ സ്ഥാ​പ​ന​ത്തി​നു വേ​ണ്ടി സ​ത്യ​ഗ്ര​ഹ ന​യം സ്വീ​ക​രി​ക്കേ​ണ്ടി​വ​ന്ന​ത്. അ​ക്ര​മ​ത്തെ​യും അ​ന്യാ​യ​ത്തെ​യും ഏ​ത് രൂ​പ​ത്തി​ൽ ക​ണ്ടാ​ലും നാ​ട്ടി​ൽ​നി​ന്ന് നി​ഷ്കാ​സ​നം ചെ​യ്യു​ന്ന​തി​ലേ​ക്കു കോ​ൺ​ഗ്ര​സു​കാ​ർ മ​ഹാ​ത്മ​ജി​യു​ടെ നാ​യ​ക​ത്വ​ത്തി​ൽ മു​ന്നോ​ട്ടു​വ​ന്നി​രു​ന്ന കാ​ല​മാ​ണി​ത്. തി​രു​വി​താം​കൂ​റാ​ക​ട്ടെ ന്യാ​യ​ത്തി​ന്റെ​യും സ​ത്യ​ത്തി​ന്റെ​യും ധ​ർ​മ്മ​ത്തി​ന്റെ​യും നാ​മ​ധേ​യ​ത്തി​ൽ ഹി​ന്ദു സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളു​ടെ വെ​റും പൗ​രാ​വ​കാ​ശ​ത്തെ​ പോ​ലും ധ്വം​സ​നം ചെ​യ്തി​രി​ക്കു​ന്നു. പ​ട്ടി​ക്കും യ​ഥേ​ഷ്ടം സ​ഞ്ച​രി​ക്കാ​വു​ന്ന പ​ബ്ലി​ക് വ​ഴി​ക​ളി​ൽ കൂ​ടി മ​നു​ഷ്യ​സ​ഹോ​ദ​ര​നു സ​ഞ്ച​രി​ച്ചുകൂ​ടാ. ഹി​ന്ദു​മ​ത​ത്തെ മ​ലി​ന​പ്പെ​ടു​ത്തു​ന്ന​താ​യി ഇ​തി​നേ​ക്കാ​ൾ നീ​ച​വും വെ​റു​ക്ക​പ്പെ​ട്ട​തു​മാ​യ മ​റ്റൊ​രു ദു​രാ​ചാ​ര​മു​ണ്ടോ? ഇ​തി​നേ​ക്കാ​ൾ ഭ​യ​ങ്ക​ര​വും പ​ര പ​രി​ഹാ​സ​പ​ര​വു​മാ​യ മ​റ്റൊ​രു ദു​രാ​ചാ​ര​മു​ണ്ടോ? ഇ​തി​നേ​ക്കാ​ൾ സങ്ക​ട​ക​ര​വും ഹൃ​ദ​യ​ഭേ​ദ​ക​വു​മാ​യ മ​റ്റൊ​രു ദു​രാ​ചാ​ര​മു​ണ്ടോ? ആ ​പ​രി​ശു​ദ്ധ​മാ​യ സ​നാ​ത​ന മ​ത​ത്തി​ന്റെ നാ​മ​ധേ​യ​ത്തി​ൽ വെ​റു​ക്ക​പ്പെ​ട്ട​വ​രാ​യി അ​യി​ത്ത ജാ​തി​ക്കാ​ർ എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന​വ​രാ​യ അ​നേ​കാ​യി​രം സ​ഹോ​ദ​രി സ​ഹോ​ദ​ര​ന്മാ​രു​ടെ നാ​മ​ധേ​യ​ത്തി​ൽ എ​നി​ക്ക് നി​ങ്ങ​ളോ​ട് ചെ​യ്യു​വാ​നു​ള്ള അ​ഭ്യ​ർ​ഥ​ന ന​മ്മു​ടെ പൗ​രാ​വ​കാ​ശ സ്ഥാ​പ​ന​ത്തി​നു​ള്ള ഹി​ന്ദു മ​ത​ത്തി​ന്റെ ക​ള​ങ്ക​ത്തെ നീ​ക്കു​ന്ന​തി​നു​ള്ള വൈ​ക്കം സ​ത്യ​ഗ്ര​ഹം സ​മ​ര​ത്തി​ന്റെ വി​ജ​യ​ക​ര​മാ​യ പ​രി​ണാ​മ​ത്തി​നും നി​ങ്ങ​ളു​ടെ എ​ല്ലാ​വി​ധ ഒ​ത്താ​ശ​ക​ളും ഉ​ണ്ടാ​ക​ണം എ​ന്നു മാ​ത്ര​മാ​കു​ന്നു. അ​വ​രു​ടെ ചെ​ല​വി​ലേ​ക്ക് പ​ണ​വും ധാ​രാ​ള​മാ​യി വൈ​ക്ക​ത്ത് സ​ത്യ​ഗ്ര​ഹ ക്യാ​മ്പി​ൽ ചേ​ർ​ന്നു കൊ​ണ്ടി​രി​ക്ക​ണം. എ​ന്റെ മാ​ന്യ സ​ഹോ​ദ​രി​മാ​രോ​ട് എ​നി​ക്ക് പ്ര​ത്യേ​ക​മാ​യും ഒ​രു അ​പേ​ക്ഷ​യു​ണ്ട്. അ​മ്മ എ​ന്ന നി​ല​യി​ലും നി​ങ്ങ​ൾ​ക്കു​ള്ള ശ​ക്തി പ്ര​യോ​ഗി​ച്ച​ത് ന​മ്മു​ടെ ഉ​ദ്ദേ​ശം സാ​ധി​ക്ക​ണം. ഏ​താ​നും സ​വ​ർ​ണ​ർ ഒ​രു ഭാ​ഗ​വും മ​റ്റു ഹി​ന്ദു​ക്ക​ൾ മ​റ്റ് ഭാ​ഗ​വു​മാ​യി ഒ​രു സം​രം​ഭ​മ​ല്ല, സൂ​ര്യ​ന​സ്ത​മി​ക്കാ​ത്ത ബ്രി​ട്ടീ​ഷ് ഭ​ര​ണ​മേ​ൽകോ​യ്മ​യു​ടെ പി​ൻ​ബ​ല​ത്തോ​ട് കൂ​ടി​യ ഒ​രു സ്വേ​ച്ഛാ ഗ​വ​ൺ​മെ​ന്റു​മാ​യി ധ​ർ​മ്മ സം​സ്ഥാ​പ​നാ​ർ​ത്ഥ​മു​ള്ള സ​ത്യ​ഗ്ര​ഹ​ങ്ങ​ളു​ടെ സ​ഹ​ന​സ​മ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ല്പം ഒ​രു മ​ന്ദ​ത, ചെ​റി​യൊ​രു ലു​പ്തി, തെ​റ്റി വെ​ച്ച ഒ​രു ചു​വ​ട്ട​ടി ന​മ്മു​ടെ ശ്ര​മം ഒ​രു ശ​താ​ബ്ദ​ത്തി​നു പി​ന്നി​ലാ​ക്കും. എ​ന്റെ സ​ഹോ​ദ​രി​മാ​രെ, സ​ഹോ​ദ​ര​ന്മാ​രെ കേ​ര​ള​ത്തി​ലെ ച​വി​ട്ടി താ​ഴ്ത്ത​പ്പെ​ട്ട മ​നു​ഷ്യ സ​മു​ദാ​യ​ത്തെ ഉ​ദ്ധ​രി​ച്ച് അ​വ​രു​ടെ നി​ത്യ​കൃ​ത​ജ്ഞ​ത​യെ​യും ദൈ​വ​ത്തി​ന്റെ അ​നു​ഗ്ര​ഹ​ത്തെ​യും ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ആ​ണി​ത്. ഈ ​സ​ഹോ​ദ​രി സ​ഹാ​യ​ത്തി​നാ​യി നി​ങ്ങ​ളെ നോ​ക്കു​ന്നു.​ പ​ണ​വും എ​ഴു​ത്തു​ക​ളും കേ​ര​ള സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് ട്ര​ഷ​റ​ർ രാ​മ​നു​ണ്ണി മേ​നോ​ൻ അ​വ​ർ​ക​ൾ കോ​ഴി​ക്കോ​ട് അ​യ​ച്ചാ​ൽ മ​തി​യാ​കും.

എ​ന്ന് നി​ങ്ങ​ളു​ടെ സ​ഹോ​ദ​രി മി​സി​സ് ടി.​കെ. മാ​ധ​വ​ൻ, ചേ​പ്പാ​ട്

ഠ​ഠ​ഠ

ഒ​രു പ്ര​ത്യ​ക്ഷ​പ​ത്രം (ജോ​ർ​ജ്ജ് ജോ​സ​ഫ്)
28.8.1099

‘‘വ​ർ​ത്ത​മാ​ന പ​ത്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധം ചെ​യ്തു ക​ഴി​ഞ്ഞി​രി​ക്കു​ന്ന ഇ​ന്ന് രാ​വി​ല​ത്തെ സം​ഭ​വം ഒ​രേസ​മ​യ​ത്ത് ത​ന്നെ ആ​ശാ​ജ​ന​ക​വും ആ​ശ​ങ്കാ​ജ​ന​ക​വു​മാ​ണ്. ഇ​ന്നു പ​തി​വു​പോ​ലെ സ​ത്യഗ്ര​ാഹി​ക​ൾ യാ​ത്ര തു​ട​ർ​ന്ന​പ്പോ​ൾ പോ​ലീ​സു​കാ​ർ അ​വ​രു​ടെ പേ​ർ എ​ഴു​തി​യെ​ടു​ത്ത ശേ​ഷം അ​വ​രെ അ​റ​സ്റ്റു ചെ​യ്യു​ന്ന​തി​നു​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നു പ്ര​ഖ്യാ​പ​നം ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്. മു​ൻ​കൂ​ട്ടി ജ​നസം​സാ​ര​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഈ ​പ്ര​ഖ്യാ​പ​നം അ​ത്ര അ​വി​ചാ​രി​ത​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ​റ​യു​ക​യാ​ണെ​ങ്കി​ൽ ജ​ന​സം​സാ​രം വി​ശ്വ​സി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഞാ​ൻ തീ​രെ വി​മു​ഖ​നാ​യി​രു​ന്നു. അ​തി​ന്റെ കാ​ര​ണം പോ​ലീ​സു​കാ​രും സ​ത്യ​ഗ്ര​ഹ ക​മ്മി​റ്റി​യു​മാ​യി ഇ​തേ​വ​രെ യാ​തൊ​രു അ​സ്വാ​ര​സ്യ​വു​മി​ല്ലാ​തി​രി​ക്കു​ക​യും ഞാ​െ​ന​ന്റെ ഉ​ദ്യോ​ഗ​സ്ഥ പ്ര​തി ക​ക്ഷി​ക​ളോ​ട് സ​ർ​വ സം​ഗ​തി​ക​ളി​ലും​ ആ​ർ​ജ്ജ​വ​മാ​യും മ​ര്യാ​ദ​യാ​യും പെ​രു​മാ​റു​ന്ന​തി​ന് അ​ത്യു​ത്സു​ക​നാ​യി​രി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്നു​ള്ള​താ​ണ്. ഇ​ന്ന് രാ​വി​ലെ അ​വ​ർ എ​ന്തു ചെ​യ്യു​വാ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് എന്ന വി​വ​രം പോ​ലീ​സു​കാ​ർ ഒ​ന്ന് ധ​രി​പ്പി​ച്ചി​രു​ന്നെ​ങ്കി​ൽ ന​ന്നാ​യി​രു​ന്നു എ​ന്ന് എ​നി​ക്ക് അ​ഭി​പ്രാ​യ​മു​ണ്ട്. ഇ​തേ​വ​രെ ഗ​വ​ൺ​മെ​ന്റും സ​ത്യഗ്രാ​ഹി​ക​ളു​മാ​യി ഉ​ണ്ടാ​യി​രു​ന്ന സ്വാ​ര​സ്യ​ത്തി​ന് ഇ​തു​മൂ​ലം അ​ല്പം ഭംഗം വ​ന്നി​ട്ടു​ണ്ട്. പ​ക്ഷെ ഞാ​ൻ അ​തേ​പ്പ​റ്റി പ​രാ​തി പ​റ​യു​ന്നി​ല്ല. എ​ന്ന് മാ​ത്ര​മ​ല്ല ഞാ​ൻ ഇ​വി​ടെ ഇ​രി​ക്കു​ന്ന ഗ​വ​ൺ​മെ​ന്റ് ഇ​ട​പെ​ടു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് ഞ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്തി​യി​ൽ അ​പ്പോ​ഴ​പ്പോ​ൾ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ൾ പ​ര​സ്യം ചെ​യ്യു​ന്ന പ​ഴ​യ ന​യം ത​ന്നെ ഞാ​ൻ ഇ​നി​യും തു​ട​രു​ന്ന​താ​ണ്. എ​ന്നാ​ൽ സ​ത്യ​ഗ്രാ​ഹ​ിക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തി​രി​ക്കു​ക എ​ന്നു​ള്ള ഗ​വ​ൺ​മെ​ന്റ് നി​ശ്ച​യം ഗൗ​ര​വ​മേ​റി​യ ഫ​ല​ങ്ങ​ളെ പ്ര​ദാ​നം ചെ​യ്യു​ന്ന ഒ​രു വി​ഷ​മ​സ്ഥി​തി​ക്ക് കാ​ര​ണ​മാ​കു​ന്നു. സ​ത്യ​ഗ്ര​ാഹി​ക​ൾ ഒ​രു ശ​പ​ഥം സ്വീ​ക​രി​ച്ചി​ട്ടു​ള്ള ആ​ളു​ക​ളാ​ണ്. അ​വ​ർ അ​വ​രു​ടെ നാ​യ​ക​ന്മാ​രു​ടെ ആ​ജ്ഞ​ക​ൾ അ​നു​ഷ്ഠി​ക്കു​ന്ന​തി​ൽ മ​ര​ണം വ​രെ​യു​ള്ള സ​ക​ല സ​ങ്ക​ട​ങ്ങ​ളും സ​ഹി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ള്ള കൂ​ട്ട​രാ​ണ്. ഇ​ന്ന് രാ​വി​ലെ അ​വ​ർ വ​ഹി​ച്ചി​രു​ന്ന നി​ർ​ദ്ദേ​ശം പൊ​തു​നി​ര​ത്തു​ക​ളി​ൽ അ​ധഃ​കൃ​ത വ​ർ​ഗ്ഗ​ക്കാ​ർ​ക്ക് സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​ത് സ്ഥാ​പി​ക്കു​ന്ന​ത് വ​രെ തി​രി​കെ പോ​രാ​ൻ പാ​ടി​ല്ലെ​ന്നു​മാ​കു​ന്നു. ഈ ​നി​ർ​ദേ​ശ​ത്തെ നി​ർ​വ​ഹി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ഗ​വ​ൺ​മെ​ന്റ് അ​വ​രെ ത​ട​സ്സം ചെ​യ്യു​ന്നു. എ​ന്നാ​ൽ ആ ​നി​ശ്ച​യ​ത്തി​ന്റെ ഫ​ലം സ​ഹി​ക്കു​ന്ന​തി​ന് ഗ​വ​ൺ​മെ​ന്റ് ത​യ്യാ​റ​ല്ല​താ​നും. ഇ​ങ്ങ​നെ സ​ത്യഗ്ര​ാഹി​ക​ൾ അ​വ​രു​ടെ നി​ർ​ദേ​ശ നി​ർ​വ​ഹ​ണ​ശ്ര​മ​ത്തെ ത​ട​ഞ്ഞു​നി​ർ​ത്തു​ന്ന പോ​ലീ​സു​കാ​രാ​ണ്. നി​ർ​മ്മി​ത​മാ​യ മ​നു​ഷ്യ​ബു​ദ്ധി​യു​ടെ മു​ന്നി​ൽ ഒ​രി​ക്ക​ൽ സ്ഥി​ര​ചി​ത്ത​രാ​യി​രി​ക്കു​ന്നു. ര​ണ്ടു മ​ണി​ക്കൂ​റി​ലൊ​രി​ക്ക​ൽ ആ​ഹാ​ര വി​ശ്ര​മ​ങ്ങ​ൾ​ക്ക് വേ​ണ്ടി പോ​ലീ​സു​കാ​ർ ഘ​ടി​മാ​റു​ന്നു. വ​ാള​ന്റി​യ​ർ​മാ​ർ അ​വ​രു​ടെ ധ​ർ​മ്മനി​ർ​വ​ഹ​ണ​ത്തി​നാ​യി വെ​യി​ലും മ​ഴ​യെ​ന്നും ഒ​ന്നും കൂ​ട്ടാ​ക്കാ​തെ ആ​ഹാ​ര​വും വി​ശ്ര​മ​വും ഇ​ല്ലാ​തെ ആ​യി​രി​ക്കു​ന്നു. ഗ​വ​ൺ​മെ​ന്റ് കീഴട​ങ്ങാ​തെ​യോ അ​തി​ന്റെ സ​മാ​ധാ​ന പ​രി​പാ​ല​ന​മെ​ന്ന ധ​ർ​മ്മം ന​ട​ത്തു​ന്ന​തി​നാ​യി സ​ത്യ​ഗ്രാഹിക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തെ​യോ ഇ​രി​ക്കു​ന്ന വേ​ള​യി​ൽ അ​വ​സാ​നം വ​രെ സ്ഥി​ര​പ്ര​തി​ജ്ഞ​ന്മാ​രാ​യി​രി​ക്കു​ക​യും ചെ​യ്യു​ന്നപ​ക്ഷം എ​ന്താ​യി​രി​ക്കും എ​ന്ന് പ്ര​യാ​സ​മാ​ണ്. ഈ ​ധീ​ര​രാ​യ യു​വാ​ക്ക​ൾ ഉ​പ​വാ​സം ചെ​യ്തു ദാ​ഹ​വും വി​ശ​പ്പും​കൊ​ണ്ട് തീ​വ്ര വേ​ദ​ന അ​നു​ഭ​വി​ച്ചു വാ​ടി ​ത​ള​ർ​ന്നു വീ​ഴും. സ​വ​ർ​ണ​രു​ടെ നി​ഷ്ക​രു​ണത്വ​ത്തെ​യും ഗ​വ​ൺ​മെ​ന്റി​ന്റെ ബു​ദ്ധി​ശൂ​ന്യ​ത​യും ജ​യി​ച്ച് അ​ധ​ഃകൃ​ത വ​ർ​ഗ്ഗ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഏ​ക​മാ​ർ​ഗ്ഗം പ്രാ​ണ​ദാ​ന​മാ​ണെ​ങ്കി​ൽ അ​തി​നും ഈ ​വീ​ര​ന്മാ​രാ​യ എ​നി​ക്ക് അ​വ​രെ പ​രി​ച​യ​പ്പെ​ട്ടി​ട​ത്തോ​ളം ബോ​ധ്യ​മു​ണ്ട്.’’

ഠ​ഠ​ഠ

മഹാത്മാ ഗാന്ധി വൈക്കം സത്യഗ്രഹത്തിനെത്തുന്നു

മഹാത്മാ ഗാന്ധി വൈക്കം സത്യഗ്രഹത്തിനെത്തുന്നു

സഹകരണ യോഗങ്ങൾ (മീ​നം 28)

ഇ​ന്നും കാ​യ​ൽ​ക്ക​ര​യി​ൽ പ​തി​വ​നു​സ​രി​ച്ച് പ്ര​സം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. പ​ല​രെ​യും പ്ര​സം​ഗം ക​ഴി​ഞ്ഞ് മി​സ്റ്റ​ർ ജോ​സ​ഫ് പ്ര​സം​ഗ​ത്തി​ന് എ​ഴു​ന്നേ​റ്റു. ഇ​ട​ക്കി​ട​ക്ക് അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​സം​ഗം കേ​ട്ടു​കൊ​ണ്ടി​രു​ന്ന ചി​ല​രു​ടെ നേ​ത്ര​ങ്ങ​ൾ അ​ശ്രുപൂ​ർ​ണ​മാ​യി ക​ണ്ടു. അ​ദ്ദേ​ഹം പ​റ​ഞ്ഞ​തി​ന്റെ ഒ​രു സം​ക്ഷേ​പ​മാ​ണ് അ​ടി​യി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്: ‘‘നി​ങ്ങ​ളു​ടെ ശ്ര​ദ്ധ പ​തി​യേ​ണ്ട​ത് ഈ ​കൈ​കൊ​ട്ടു​ന്ന​തി​ലോ മീ​റ്റി​ങ് കൂ​ടു​ന്ന​തി​ലോ അ​ല്ല. യാ​തൊ​രാ​ഹാ​ര​വും ക​ഴി​ക്കാ​തെ മീ​ന​മാ​സ​ത്തെ ഈ ​അ​തി​ക​ഠി​ന​മാ​യ വെ​യി​ലി​ൽ ഉ​ണ​ങ്ങി പൊ​രി​ഞ്ഞു​ കി​ട​ക്കു​ന്ന ആ ​മൂ​ന്നു​പേ​രി​ലാ​ണ്. അ​വ​ർ ഈ ​നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ആ​രു കാ​ര​ണ​മാ​ണ്? ഇ​തി​ന്റെ ഫ​ലം എ​ന്താ​യി​രി​ക്കും? ഇ​വ​രെ ഈ ​ത​ര​ത്തി​ൽ ആ​ക്കി​യ​ത് ഇ​വി​ടെ താ​മ​സി​ച്ചു​വ​രു​ന്ന​തും ഈ ​നി​ൽ​ക്കു​ന്ന​തു​മാ​യ ഗ​വ​ൺ​മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ഇ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം അ​വ​ർ​ത​ന്നെ ചെ​യ്യും. ഇ​വ​ർ​ക്ക് നി​യ​മം അ​റി​ഞ്ഞു​കൂ​ടെ​യോ? ഇ​വ​രു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ നീ​ച​പ്ര​വൃ​ത്തി കേ​വ​ലം ന്യാ​യം എ​ന്ന് പ​റ​ഞ്ഞാ​ൽ മ​തി​യോ? ഉ​ത്ത​ര​വാ​ദി​ത്തം ചെ​യ്യേ​ണ്ട​ത് മ​ഹാ​രാ​ജാ​വു​ത​ന്നെ​യാ​ണെ​ങ്കി​ൽ പെ​ട്ടെ​ന്ന് ഈ​വി​ധം പ്ര​വ​ർ​ത്തി​ച്ച​ത് ഈ ​നി​ൽ​ക്കു​ന്ന ഗ​വ​ൺ​മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ത​ന്നെ. ഈ ​സാ​ധു ഗ​വ​ൺ​മെ​ന്റ് ഇ​താ ഇ​പ്പോ​ൾ​ത​ന്നെ കീ​ഴ​ട​ങ്ങി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. (ല​ജ്ജാ​ക​രം!) എ​നി​ക്ക് തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വ് തി​രു​മ​ന​സ്സി​ലേ​ക്ക് നേ​ർ​ക്കും അ​വി​ട​ത്തെ ഗ​വ​ൺ​മെ​ന്റി​ന്റെ പേ​രി​ലും വ​ള​രെ ഭ​ക്തി​യും വി​ശ്വാ​സ​വും ഉ​ണ്ടാ​യി​രു​ന്നു. അ​തി​നു​കാ​ര​ണം ഇ​വി​ടെ യ​ഥാ​ർ​ഥ​മാ​യ ഒ​രു ശ​ക്തി​യു​ണ്ട് എ​ന്നു​ള്ള​താ​യി​രു​ന്നു. 1920ലും 1921 ​ലും ബ്രി​ട്ടീ​ഷ് ഗ​വ​ൺ​മെ​ന്റ് 20,000 ആ​ളു​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​ണ്ടാ​യി. എ​ന്നി​ട്ടും ഗ​വ​ൺ​മെ​ന്റ് അ​വ​രെ യ​ഥാ​യോ​ഗ്യം ബ​ഹു​മാ​നി​ക്കാ​തി​രു​ന്നി​ല്ല. സ​ങ്ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കാം. ഇ​താ ഈ ​ഗ​വ​ൺ​മെ​ന്റ് 17 പേ​രെ അ​റ​സ്റ്റ് ചെ​യ്തു ക​ഴി​ഞ്ഞ​പ്പോ​ൾ​ത​ന്നെ ല​ജ്ജ​യി​ല്ലാ​തെ അ​വ​രു​ടെ മു​മ്പാ​കെ മു​ട്ടു​മ​ട​ക്കി​യി​രി​ക്കു​ന്നു. (ല​ജ്ജാ​ക​രം) ഈ ​ശ​ക്തി​യി​ല്ലാ​ത്ത ഗ​വ​ൺ​മെ​ന്റ് – ധ​ർ​മ​ബോ​ധ​മി​ല്ലാ​ത്ത ഗ​വ​ൺ​മെ​ന്റി​നെ – ഈ ​മൂ​ന്ന് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തെ പെ​രു​വ​ഴി​യി​ലി​ട്ട് ച​വി​ട്ടി​ത്തേ​ക്കു​വാ​ൻ ധൈ​ര്യ​മി​ല്ലെ​ന്ന് എ​നി​ക്ക് ന​ല്ല​വ​ണ്ണം അ​റി​യാം. ഈ ​ശ്രീ​മാ​ൻ ചാ​ത്തു​ക്കു​ട്ടി നാ​യ​ർ ഉ​ത്ത​മ കു​ല​ജാ​ത​നാ​ണ്. ഒ​രു സ​ബ്ജ​ഡ്ജി​യു​ടെ മ​രു​മ​ക​നാ​ണ്. അ​ദ്ദേ​ഹം ലാ​ഹോ​റി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ശീ​മ​ക്കു​പോ​കാ​ൻ ഭാ​വി​ക്കു​മ്പോ​ഴാ​ണ് കെ.​പി. കേ​ശ​വ​മേ​നോ​ൻ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​താ​യി അ​റി​ഞ്ഞ് ഇ​വി​ടെ എ​ത്തി​യ​ത്. തീ​ർ​ച്ച​യാ​യും യാ​തൊ​രാ​ഹാ​ര​വും കൂ​ടാ​തെ അ​വ​ർ മ​രി​ക്കു​ന്ന​തു​വ​രെ അ​വി​ടെ​ത്ത​ന്നെ ഇ​രു​ന്നു​കൊ​ള്ള​ട്ടെ. പൊ​ലീ​സു​കാ​ർ ന്യാ​യ​മാ​യി അ​വ​രെ​യും മു​ന്നോ​ട്ട് വി​ടേ​ണ്ട​താ​ണ്. അ​വ​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ബോ​ധ​വും പി​ന്നോ​ട്ടു​മാ​റാ​ൻ അ​വ​രെ​യും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. നി​യ​മ​ലം​ഘ​നം ചെ​യ്യു​ന്ന​വ​രോ​ട് അ​തി​നു ത​ക്ക​വി​ധം പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത​ല്ലേ ഗ​വ​ൺ​മെ​ന്റി​ന്റെ ധ​ർ​മം. അ​വ​ർ ചെ​യ്യു​ന്ന പ്ര​വൃ​ത്തി നീ​ച​മാ​ണെ​ങ്കി​ൽ അ​തി​ൽ അ​വ​ർ​ത​ന്നെ​യ​ല്ലേ കു​റ്റ​ക്കാ​ർ? സ​വ​ർ​ണ ഹി​ന്ദു​ക്ക​ളു​ടെ ത​ട​സ്സം​കൊ​ണ്ട് സ​മാ​ധാ​നം വ​രു​മെ​ന്ന് ഗ​വ​ൺ​മെ​ന്റ് ഭ​യ​പ്പെ​ടു​ന്നു. എ​ല്ലാ​വ​രും ഈ ​അ​ഭി​പ്രാ​യ​ക്കാ​ര​ല്ല എ​ന്ന് എ​നി​ക്ക​റി​യാം. കോ​ൺ​ഗ്ര​സി​ന്റെ അ​ക​ത്തും പു​റ​ത്തും ഈ ​സ്ഥാ​പ​ന​ത്തെ​യും ഇ​വി​ടെ​യും സ​ഹാ​യി​ക്കു​ന്നു​ണ്ട്. സ​വ​ർ​ണ ശ​ബ്ദനി​ധി​ഷ്ഠി​ത​മാ​യ വേ​റൊ​രു ശ​ക്തി​യാ​ണ് ഇ​തി​ന് വി​രോ​ധ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ഹ​ര​ജി​മൂ​ല​മാ​ണ​ത്രെ മാ​ന്യ​ന്മാ​രും മ​നു​ഷ്യ​ഹൃ​ദ​യ​മു​ള്ള​വ​രും ധീ​ര​ന്മാ​രും രാ​ജ്യ​സ്നേ​ഹം ഉ​ള്ള​വ​രു​മാ​യ ഇ​വ​രെ ഈ ​ക​ഠി​നവെ​യി​ലി​യി​ൽ കി​ട​ത്തി വ​റു​ത്തു​കൊ​ല്ലു​വാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന് സ​വ​ർ​ണ​ഹി​ന്ദു​ക്ക​ൾ തീ​ർ​ച്ച​യാ​യും ഉ​ത്ത​ര​വാ​ദി​ക​ൾ ത​ന്നെ​യാ​ണ്. അ​വ​രു​ടെ അ​ടു​ക്ക​ൽ ഞാ​ൻ അ​പേ​ക്ഷി​ക്കു​ന്ന​ത്, അ​ധഃ​കൃ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ത്തെ നി​ങ്ങ​ൾ ത​ട​യ​രു​ത് എ​ന്നാ​ണ്. ഗ​വ​ൺ​മെ​ന്റ് എ​ന്നെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തു​വ​രെ, ഇ​വി​ടെ ഇ​തി​ന്റെ പ്ര​വ​ർ​ത്ത​ക​നാ​യി ഇ​രി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​തു​വ​രെ ഇ​തു​പോ​ലെ സ​ഹ​ന​ശ​ക്തി​യു​ള്ള യോ​ദ്ധാ​ക്ക​ളെ ഞാ​ന​യ​ച്ചു​കൊ​ണ്ടു​ത​ന്നെ​യി​രി​ക്കും. നാ​ളെ ഞാ​ൻ തെ​ക്കേ ന​ട​യി​ൽകൂ​ടി വ​ാള​ന്റി​യ​ർ​മാ​രെ അ​യ​ക്കു​ന്ന​താ​ണ്. ഒ​രാ​ഴ്ച പ​രീ​ക്ഷി​ക്കും. അ​ന​ന്ത​രം നാ​ല് ന​ട​ക്ക​ലും ഞാ​ൻ സ​വ​ർ​ണ​രെ അ​യ​ച്ചു സ​ത്യ​ഗ്ര​ഹം മു​റ​ക്ക് ന​ട​ത്തു​ക​ത​ന്നെ ചെ​യ്യു​ന്ന​താ​ണ്.’’ മി​സ്റ്റ​ർ ജോ​സ​ഫി​ന്റെ പ്ര​സം​ഗ​മ​വ​സാ​നി​പ്പി​ച്ച് അ​ടു​ത്ത് പ്ര​സം​ഗി​ച്ച​ത് ശ്രീ​മാ​ൻ എം. ​ശി​വ​രാ​മ​ൻ ആ​യി​രു​ന്നു. ഈ​ഴ​വ​ർ ഈ ​സ​ത്യ​ഗ്ര​ഹ​ത്തി​ൽ സ​ഹ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​ത്തെ​പ്പ​റ്റി​യും മ​റ്റു​മാ​കു​ന്നു അ​ദ്ദേ​ഹം പ്ര​സം​ഗി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം

മു​ൻ​നി​ശ്ച​യ​മ​നു​സ​രി​ച്ച് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​ക്കം സ​ത്യ​ഗ്ര​ഹം സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ന​യ​ത്തെ പ്ര​തി​ഷേ​ധി​ക്കാ​ൻ പു​ത്ത​ൻ ക​ച്ചേ​രി​യു​ടെ കി​ഴ​ക്കേ മൈ​താ​ന​ത്തുെ​വ​ച്ചു വൈ​കു​ന്നേ​രം ആ​റു​മ​ണി​ക്ക് മി​സ്റ്റ​ർ ച​ങ്ങ​നാ​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​രു പൊ​തു​യോ​ഗം കൂ​ടു​ക​യു​ണ്ടാ​യി. വൈ​ക്ക​ത്തെ സ്ഥി​തി​ഗ​തി​ക​ളു​ടെ ആ​ധു​നി​ക നി​ല​യെ​യും അ​വി​ട​ത്തെ തീ​ണ്ട​ൽപ​ല​ക​ക​ളു​ടെ ആ​ദ്യ ച​രി​ത്ര​ത്തെ​യും അ​ന​ന്ത രൂ​പാ​ന്ത​ര​ത്തെ​യും അ​നാ​ചാ​ര ധ്വം​സ​നാ​ർ​ഥ​മു​ള്ള അ​ന​വ​ധി മ​ഹാ​യോ​ഗ നി​ശ്ച​യ​ങ്ങ​ളെ​യും ബ​ന്ധി​ത​രാ​യ നാ​യ​ക​രി​ൽ ചി​ല​രോ​ടു കാ​ണി​ച്ച അ​മ​ര്യാ​ദ ന​ട​പ​ടി​ക​ളെ​യും ക്രോ​ഡീ​ക​രി​ച്ചു​ള്ള ഉ​പ​ക്ര​മ പ്ര​സം​ഗ​ത്തോ​ടു​കൂ​ടി ആ​ദ്യ പ്ര​മേ​യം ഹാ​ജ​രാ​ക്കു​ന്ന​തി​ന് അ​ധ്യ​ക്ഷ​ൻ മി​സ്റ്റ​ർ എം.​ആ​ർ. മാ​ധ​വ​വാ​ര്യ​ർ ക്ഷ​ണി​ച്ചു: ‘‘വൈ​ക്ക​ത്ത് ക്ഷേ​ത്ര​ത്തി​നു ചു​റ്റു​മു​ള്ള റോ​ഡു​ക​ളി​ൽ​കൂ​ടി ഈ​ഴ​വ​ർ, പു​ല​യ​ർ മു​ത​ലാ​യ ജാ​തി​ക്കാ​ർ ന​ട​ന്നു​കൂ​ടെ​ന്നു​ള്ള ഡി​സ്ട്രി​ക്ട് മ​ജി​സ് േട്ര​ട്ടി​ന്റെ നി​രോ​ധ​ന ഉ​ത്ത​ര​വ് ഹി​ന്ദു​സ​മു​ദാ​യ​ത്തി​നും മ​ത​ത്തി​നും ജ​ന​ങ്ങ​ളു​ടെ പൗ​രാ​വ​കാ​ശ​ത്തി​നും ഹാ​നി​ക​ര​മാ​ണെ​ന്ന് ഈ ​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു’’ എ​ന്നു​ള്ള പ്ര​മേ​യ​ത്തെ മി​സ്റ്റ​ർ വാ​ര്യ​ർ ഹാ​ജ​രാ​ക്കി. ‘‘േമ​ൽ പ​റ​ഞ്ഞ ജാ​തി​ക്കാ​ർ​ക്കു വി​വാ​ദ വ​ഴി​യി​ൽകൂ​ടി സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​കാ​ശം നി​രോ​ധി​ക്കാ​ൻ ഗ​വ​ൺ​മെ​ന്റി​ന​ധി​കാ​രം ഇ​ല്ലാ​ത്ത​തി​നാ​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റി​ന്റെ ആ​ജ്ഞ​യെ​യും ആ ​വ​ഴി ന​ട​ക്കാ​ൻ യ​ത്നി​ച്ച കോ​ൺ​ഗ്ര​സ് വ​ാള​ന്റി​യ​ർ​മാ​ർ​ക്ക് ന​ൽ​കി​യ ശി​ക്ഷ​യെ​യും യോ​ഗം പ്ര​ബ​ല​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്നു’’ എ​ന്നു​ള്ള ര​ണ്ടാം നി​ശ്ച​യം ഹാ​ജ​രാ​ക്കി​യ​ത് ശ്രീ​മാ​ൻ എ​ൻ. കു​മാ​ര​നാ​യി​രു​ന്നു.

കൊ​ല്ലം (മീ​നം 28)

വൈ​ക്കം സ​ത്യ​ഗ്ര​ഹം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി ചി​ന്തി​പ്പാ​നാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ്ഥ​ലം ക​ന്റോ​ൺ​മെ​ന്റ് മൈ​താ​ന​ത്തു വ​ച്ച് ശ്രീ​മാ​ൻ വി. ​അ​ച്ചു​ത​മേ​ന​വ​ന​വ​ർ​ക​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ 500 പേ​രോ​ളം ഹാ​ജ​രു​ള്ള ഒ​രു യോ​ഗം കൂ​ടി. സ​ത്യ​ഗ്ര​ഹ ത​ട​വു​കാ​രെ അ​നു​മോ​ദി​ച്ചും തീ​ണ്ട​ൽ, തൊ​ടീ​ൽ തു​ട​ങ്ങി​യ അ​നാ​ചാ​ര​ങ്ങ​ളെ തി​രു​ത്തി ഒ​രു വി​ളം​ബ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്രാ​ർ​ഥി​ച്ചു ര​ണ്ടു നി​ശ്ച​യ​ങ്ങ​ൾ പാ​സാ​ക്കി. ഈ​യ​വ​സ​ര​ത്തി​ൽ ശ്രീ​മാ​ന്മാ​ർ ആ​ർ.​പി. ഗോ​വി​ന്ദ​പി​ള്ള, കെ.​പി. ക​യ്യാ​ല​യ്ക്ക​ൽ, പ​രീ​തു സാ​ഹി​ബ്, പി.​കെ. കൊ​ച്ചു നാ​ണു​പി​ള്ള, കെ.​സി. കു​ഞ്ഞി​രാ​മ​ൻ എ​ന്നീ അ​ഞ്ചു മാ​ന്യ​ന്മാ​ർ പോ​കാ​മെ​ന്ന് സ​മ്മ​തി​ച്ചു.

(മേ​ടം 1)

ഇ​തേ വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ത​ന്നെ ഇ​ന്ന​ലെ വീ​ണ്ടും ക​ന്റോ​ൺ​മെ​ന്റ് മൈ​താ​ന​ത്ത് വേ​റൊ​രു മ​ഹാ​യോ​ഗം ശ്രീ​മാ​ൻ എ​ൻ. കു​മാ​ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​കു​ന്നേ​രം ആ​റുമ​ണി​ക്ക് കൂ​ടു​ക​യു​ണ്ടാ​യി. ഗ​വ​ൺ​മെ​ന്റ് അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള നി​ല​യു​ടെ അ​നീ​തി​യെ സ​വി​സ്ത​രം ചൂ​ണ്ടി​ക്കാ​ണി​ച്ച് വ​ാള​ന്റി​യ​ർ​മാ​ർ ധാ​രാ​ളം ചേ​രേ​ണ്ട​തി​ന്റെ​യും അ​തി​ന് നി​വ​ർ​ത്തി​യി​ല്ലാ​ത്ത​വ​ർ ധ​ന​സ​ഹാ​യം ചെ​യ്യേ​ണ്ട​തി​ന്റെ​യും ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കി​യു​ള്ള ഉ​പ​ക്ര​മ പ്ര​സം​ഗ​ത്തി​നു​ശേ​ഷം വൈ​ക്ക​ത്തെ തീ​ണ്ട​ൽ​പ്പ​ല​ക​വ​രെ​യു​ള്ള റോ​ഡു​ക​ൾ നി​രാ​ഹാ​ര​വ്ര​ത​ക്കാ​രാ​യ വ​ാളന്റി​യ​ർ​മാ​രെ​ക്കൊ​ണ്ട് നി​റ​ക്കേ​ണ്ട​തി​ന്‍റെ ഔ​ചി​ത്യവും അ​ത്യാ​വ​ശ്യ​വും കാ​ണി​ച്ചു മി​സ്റ്റ​ർ കെ.​ജി. ശ​ങ്ക​ർ ഒ​രു പ്രൗ​ഢ പ്ര​സം​ഗം ന​ട​ത്തി. വ​ാള​ന്റി​യ​ർ​മാ​രെ​യുംകൊ​ണ്ട് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ഇ​വി​ടെ എ​ത്തി​യി​രു​ന്ന സാ​ധു മി​സ്റ്റ​ർ എം.​പി. നാ​യ​രും പ്ര​സം​ഗി​ച്ചു. പ​ല​രും വ​ാള​ന്റി​യ​ർ​മാ​രാ​യി ചേ​ർ​ന്നു. ധ​ന​സ​ഹാ​യം ധാ​രാ​ള​മാ​യി ചെ​യ്ത​ത് മു​സ്‍ലിം സ​ഹോ​ദ​ര​ന്മാ​രാ​യി​രു​ന്നു എ​ന്നു​ള്ള​തും പ്ര​ത്യേ​കം പ്ര​സ്താ​വ യോ​ഗ്യ​മാ​ണ്. ഒ​ടു​വി​ൽ സ​ത്യ​ഗ്ര​ഹ സാ​ഹ​സി​ക സം​ഘം എ​ന്നൊ​രു സം​ഘം രൂ​പ​വ​ത്ക​രി​ച്ച് നാ​ല​ണ വീ​തം പി​രി​ച്ച് ഒ​രു സ​ത്യഗ്ര​ഹം മൂ​ല​ധ​നം ഉ​ണ്ടാ​ക്കു​ന്ന​തി​നു വേ​ണ്ട ക​മ്മി​റ്റി​യെ നി​ശ്ച​യി​ച്ച് 9 മ​ണി​ക്ക് യോ​ഗം പി​രി​ഞ്ഞു. ഇ​ന്ന് വൈ​കു​ന്നേ​രം വൈ​ക്കം സ​ഹ​നസ​മ​ര​ത്തെ​പ്പ​റ്റി പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും വ​ാള​ന്റി​യ​ർ​മാ​രെ ചേ​ർ​ക്കു​ന്ന​തി​നും ആ​യി മി​സ്റ്റ​ർ കെ.​ജി. ശ​ങ്ക​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​രു പു​ല​യ​മ​ഹാ​യോ​ഗം ഈ ​മൈ​താ​ന​ത്തു​ത​ന്നെ കൂ​ടു​ന്ന​താ​ണ്.


വൈ​ക്ക​ത്തി​​ന്റെ സ​മ​ര​വ​ഴി

ഡോ. ​സ​ഖ​രി​യ ത​ങ്ങ​ൾ

വൈ​ക്ക​ത്തെ മ​ഹാ​ദേ​വ​ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലു​ള്ള റോ​ഡു​ക​ളി​ൽ​ക്കൂ​ടി അ​യി​ത്ത​ജാ​തി​ക്കാ​ർ ന​ട​ക്കാ​ൻ പാ​ടി​ല്ല എ​ന്നു കാ​ണി​ക്കു​ന്ന തീ​ണ്ട​ൽ പ​ല​ക​ക​ൾ (Pollution Board) നാ​ല് ഭാ​ഗ​ത്തും സ്ഥാ​പി​ക്കു​ക​വ​ഴി സാ​ധാ​ര​ണ​ക്കാ​രു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ച​തി​നെ​തി​രെ ജ​ന​രോ​ഷ​മു​യ​ർ​ന്നു. പൊ​തു​വെ അ​യി​ത്ത​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വ​ന്നി​രു​ന്ന ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​മു​ൾ​പ്പെ​ടെ അ​വ​ർ​ണ​ജാ​തി​ക്കാ​രു​ടെ പ്ര​സ്ഥാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ട്ടു​വ​ന്നി​രു​ന്ന കാ​ല​ഘ​ട്ടം​കൂ​ടി​യാ​യി​രു​ന്നു. അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​സ്സ​ഹ​ക​ര​ണ സ​മ​രം ആ​രം​ഭി​ച്ച വേ​ള​യി​ൽ അ​യി​ത്ത​ത്തി​നെ​തി​രെ തി​രു​വി​താം​കൂ​ർ നി​യ​മ​സ​ഭ​ക്ക​ക​ത്തും ത​ന്റെ പ​ത്ര​ത്തി​ലൂ​ടെ​യും പോ​രാ​ടി​യ ‘ദേ​ശാ​ഭി​മാ​നി’ പ​ത്രാ​ധി​പ​ർ ടി.​കെ. മാ​ധ​വ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​അ​നീ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. 1921 സെ​പ്റ്റം​ബ​റി​ൽ തി​രു​നെ​ൽ​വേ​ലി​യി​ൽ ​െവ​ച്ച് ഗാ​ന്ധി​ജി​യു​മാ​യി ടി.​കെ. മാ​ധ​വ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും അ​യി​ത്തം, പൗ​രാ​വ​കാ​ശം, മ​ദ്യ​വ​ർ​ജ​നം എ​ന്നി​വ​യെ മു​ൻ​നി​ർ​ത്തി സ​മ​രം ആ​രം​ഭി​ക്ക​ണ​മെ​ന്ന ത​ന്റെ ആ​ഗ്ര​ഹ​മ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, 1923ൽ ​കാ​ക്കി​ന​ട​യി​ൽ കൂ​ടി​യ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ 38ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​വേ​ദി​യി​ൽ ടി.​കെ. മാ​ധ​വ​നു​ൾ​പ്പെ​ട്ട സം​ഘം അ​യി​ത്തോ​ച്ചാ​ട​നം അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ ഒ​രു ക​ർ​മ​പ​രി​പാ​ടി ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്ന നി​ല​യി​ൽ ഒ​രു പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി. ‘A Request to the Indian National Congress for the Untouchables of India’ എ​ന്ന പേ​രി​ൽ ഒ​രു ല​ഘു​ലേ​ഖ ത​യാ​റാ​ക്കി അ​വി​ടെ വി​ത​ര​ണം ന​ട​ത്തി. ഈ ​ല​ഘു​ലേ​ഖ അ​ന്ന​ത്തെ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് ആ​യി​രു​ന്ന മൗ​ലാ​നാ മു​ഹ​മ്മ​ദ​ലി​ക്ക് ന​ൽ​കി​യ​ശേ​ഷം അ​ദ്ദേ​ഹ​വു​മാ​യി ടി.​കെ. മാ​ധ​വ​നും സം​ഘ​വും അ​യി​ത്തോ​ച്ചാ​ട​നം സം​ബ​ന്ധി​ച്ച് ദീ​ർ​ഘ​സം​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ലു​ള്ള നി​ര​വ​ധി പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് അ​വി​ടെ ​െവ​ച്ചു​ത​ന്നെ മാ​ധ​വ​ൻ ഉ​ൾ​പ്പെ​ടു​ന്ന പ്ര​തി​നി​ധി​സം​ഘം ഒ​രു പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി. കെ.​പി. കേ​ശ​വ​മേ​നോ​നും സ​ർ​ദാ​ർ കെ.​എം. പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​രും വേ​ണ്ട സ​ഹാ​യ​വു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന്, അ​യി​ത്തോ​ച്ചാ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​ചാ​ര​ണം ന​ൽ​കു​ന്ന​തി​ന് കേ​ര​ള പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. കെ. ​കേ​ള​പ്പ​ൻ അ​ധ്യ​ക്ഷ​നാ​യി ‘കേ​ര​ള അ​യി​ത്തോ​ച്ചാ​ട​ന ക​മ്മി​റ്റി’ നി​ല​വി​ൽ വ​ന്നു. ടി.​കെ. മാ​ധ​വ​ൻ, കു​റൂ​ർ നീ​ല​ക​ണ്ഠ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, ടി.​ആ​ർ. കൃ​ഷ്ണ​സ്വാ​മി അ​യ്യ​ർ എ​ന്നി​വ​രെ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി തി​ര​ഞ്ഞെ​ടു​ത്തു. അ​വ​രു​ടെ മു​ന്നി​ലേ​ക്ക് ആ​ദ്യ ച​ർ​ച്ചാ​വി​ഷ​യ​മാ​യി വ​ന്ന​ത് വൈ​ക്ക​ത്തെ തീ​ണ്ട​ൽ​പ്പ​ല​ക​ക​ളും സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വു​മാ​യി​രു​ന്നു. തി​രു​വി​താം​കൂ​ർ സ​ർ​ക്കാ​ർ ഒ​രുവി​ഭാ​ഗം സ​വ​ർ​ണ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സാ​ധാ​ര​ണ​ക്കാ​രു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​യു​ന്ന ത​ര​ത്തി​ൽ വൈ​ക്കം ക്ഷേ​ത്ര​ത്തി​ന് ചു​റ്റു​മു​ള്ള റോ​ഡു​ക​ളി​ൽ സ്ഥാ​പി​ച്ച തീ​ണ്ട​ൽ​പ്പ​ല​ക​ക​ൾ എ​ടു​ത്തു​മാ​റ്റി വ​ഴി​തു​റ​ക്കു​ന്ന​തി​നു​വേ​ണ്ടി സ​മ​രം ആ​രം​ഭി​ക്കു​ന്ന​തി​ലേ​ക്ക് തീ​രു​മാ​നം വ​ന്നു. ഒ​രു മു​ന്നൊ​രു​ക്ക​മെ​ന്ന നി​ല​യി​ൽ വൈ​ക്കം ക്ഷേ​ത്ര​ത്തി​ന് 12 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​ള്ള പൂ​ത്തോ​ട്ട ക്ഷേ​ത്ര​ത്തി​ൽ, 1924 മാ​ർ​ച്ച് 17ന് ​അ​യി​ത്ത​ജാ​തി​ക്കാ​രെ​യും കൂ​ട്ടി ടി.​കെ. മാ​ധ​വ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക്ഷേ​ത്ര​ന​ട​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റി. യാ​ഥാ​സ്ഥി​തി​ക​രെ വെ​ല്ലു​വി​ളി​ക്കു​ന്ന മാ​ധ​വ​ന്റെ പ്ര​വൃ​ത്തി​യെ ചോ​ദ്യം​ചെ​യ്ത് അ​ധി​കാ​രി​ക​ളു​ടെ മു​ന്നി​ലേ​ക്ക് ഹ​ര​ജി​യെ​ത്തി. അ​തുപ്ര​കാ​രം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി എ​ന്ന പേ​രി​ൽ ടി.​കെ. മാ​ധ​വ​നെ​തി​രെ തി​രു​വി​താം​കൂ​ർ പീ​ന​ൽ​കോ​ഡ് 294, 296 പ്ര​കാ​രം കേ​സെ​ടു​ത്തു. തു​ട​ർ​ന്നാ​ണ്, 1924 മാ​ർ​ച്ച് 30ന് ​ച​രി​ത്രപ്ര​സി​ദ്ധ​മാ​യ വൈ​ക്കം ക്ഷേ​ത്ര​പ​രി​സ​ര​ത്തെ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ച​ത്. സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന സ​വ​ർ​ണ​രും അ​വ​ർ​ണ​രും അ​ട​ങ്ങു​ന്ന ചെ​റു​സം​ഘ​ങ്ങ​ളാ​യി സ​ത്യ​ഗ്ര​ഹം ന​ട​ത്തിവ​ന്നു. തീ​ണ്ട​ൽ​പ്പ​ല​ക മു​റി​ച്ച് ക​ട​ന്നു, വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ക എ​ന്ന​താ​യി​രു​ന്നു സ​ത്യ​ഗ്ര​ഹ​രീ​തി. ആ​ദ്യ​കാ​ല​ത്ത് അ​തി​രു ലം​ഘി​ച്ച് പ്ര​വേ​ശി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും വി​ചാ​ര​ണ ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ, പി​ന്നീ​ട് രീ​തി മാ​റി അ​റ​സ്റ്റ് ചെ​യ്യാ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കാ​തെ അ​വ​രെ ത​ട​യു​ക പ​തി​വാ​യി. തു​ട​ർ​ന്ന്, അ​വ​രി​ൽ പ​ല​രും ഗാ​ന്ധി​യ​ൻ മാ​ർ​ഗ​ത്തി​ൽ നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്തു​വ​ന്നു. വെ​യി​ലും മ​ഴ​യും ഏ​റ്റ് സ​ത്യ​ഗ്ര​ഹി​ക​ൾ അ​വി​ടെ ത​റ​യി​ൽ കി​ട​ന്നു. ചി​ല​ർ മ​ര​ണംവ​രെ നി​രാ​ഹാ​രം പ്ര​ഖ്യാ​പി​ച്ചു തു​ട​ങ്ങി. തു​ട​ർ​ന്ന് ഗാ​ന്ധി​ജി ഇ​ട​പെ​ടു​ക​യും അ​ദ്ദേ​ഹ​ത്തി​ന്റെ ആ​വ​ശ്യ​പ്ര​കാ​രം മ​ര​ണം​വ​രെ​യു​ള്ള നി​രാ​ഹാ​രം വേ​​െണ്ട​ന്നു ​വെക്കുകയും ചെയ്തു.

തു​ട​ക്കം മു​ത​ൽ​ത​ന്നെ ശ്രീ​നാ​രാ​യ​ണ​ഗു​രു​വും എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​വും സ​ത്യ​ഗ്ര​ഹ​ത്തി​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി പ്രോ​ത്സാ​ഹി​പ്പി​ച്ചു. കേ​ര​ളപ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച സ​ത്യ​ഗ്ര​ഹ​ത്തി​ൽ ആ​ദ്യ​കാ​ല​ത്ത് എ​ല്ലാവി​ഭാ​ഗം ജ​ന​ങ്ങ​ളും ജാ​തി മ​ത ലിം​ഗ​ വ്യ​ത്യാ​സ​മി​ല്ലാ​തെ പ​ങ്കു​ചേ​ർ​ന്നു. ജോ​ർ​ജ് ജോ​സ​ഫ്, കെ.​കെ. കു​രു​വി​ള, വി. ​സെ​ബാ​സ്റ്റ്യ​ൻ, പ​രീ​ത് സാ​ഹി​ബ് തു​ട​ങ്ങി പ്ര​സി​ദ്ധ​രും അ​പ്ര​സി​ദ്ധ​രു​മാ​യ​വ​രു​ടെ നീ​ണ്ട​നി​ര​ത​ന്നെ രേ​ഖ​ക​ളി​ൽ കാ​ണാം. ഒാ​രോ​രു​ത്ത​രെ​യും അ​റ​സ്സ് ചെ​യ്തു നീ​ക്കു​ക​യോ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യോ ചെ​യ്യു​മ്പോ​ൾ അ​ടു​ത്ത സം​ഘം സ​ത്യ​ഗ്ര​ഹി​ക​ൾ അ​തി​ലേ​ക്കെ​ത്തി​യി​രു​ന്നു. ദി​വ​സ​വും കാ​യ​ൽ​ക്ക​ര​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു വ​ന്നി​രു​ന്ന പ്ര​മു​ഖ​രു​ടെ പ്ര​സം​ഗ​ങ്ങ​ൾ നട​ന്നുവ​ന്നി​രു​ന്നു. അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നി​ര​വ​ധി നേ​താ​ക്ക​ന്മാ​ർ വൈ​ക്ക​ത്ത് എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. സ്ത്രീ​ക​ളു​ടെ ഒ​രു നീ​ണ്ട​നി​ര​ത​ന്നെ സ​ത്യ​ഗ്ര​ഹ​ത്തി​ന്റെ ഭാ​ഗ​മാ​യി വൈ​ക്ക​ത്ത് എ​ത്തി. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്ത്രീ​ക​ൾ ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സ​ഹാ​യ​ങ്ങ​ൾ ധാ​ന്യ​ങ്ങ​ളും പ​ണ​വും ശേ​ഖ​രി​ച്ച് എ​ത്തി​ച്ചു​കൊ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര​യി​ൽ സി.​പി. കൊ​ച്ചു​കു​ഞ്ഞ് പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഒ​രു യോ​ഗ​ത്തി​ൽ ബ്രാ​ഹ്മ​ണ ബാ​ലി​ക​മാ​ർ 15 രൂ​പ ശേ​ഖ​രി​ച്ച് ന​ൽ​കി​യ​ത് ശ്ര​ദ്ധേ​യ​മാ​യ സം​ഭ​വ​മാ​യി​രു​ന്നു (S. Raimon, Selected Documents on Vaikom Satyagraha, p.138). നേ​താ​ക്ക​ന്മാ​രോ​ടൊ​പ്പം അ​വ​രു​ടെ ഭാ​ര്യ​മാ​രും മ​ക്ക​ളും സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​തു​കു​ളം പാ​ർ​വ​തി അ​മ്മ, നാ​രാ​യ​ണി​യ​മ്മ, ശാ​ര​ദ, (ടി.​കെ. മാ​ധ​വ​ന്റെ ഭാ​ര്യ​യും മ​ക​ളും) ക​മ​ല​മ്മാ​ൾ, ല​ക്ഷ്മി​യ​മ്മാ​ൾ, നി​ർ​മ​ല ദേ​വി, മി​സി​സ് ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ്ത്രീ​ക​ളെ രേ​ഖ​ക​ളി​ൽ കാ​ണാം. ‘വൈ​ക്കം വീ​ര​ർ’ എ​ന്ന​റി​യ​പ്പെ​ട്ട ത​മി​ഴ്നാ​ട്ടി​ലെ ഇ.​വി. രാ​മ​സ്വാ​മി നായ്ക്ക​ർ​ക്കൊ​പ്പം വ​ന്ന സു​ഹൃ​ത്ത് അ​യ്യ​മു​ത്തു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യാ​യ നാ​ഗ​മ്മാ​ൾ വൈ​ക്ക​ത്തേ​ക്ക് എ​ത്തു​ക​യും സ​മ​ര​ത്തി​ന്റെ മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യുംചെ​യ്തു. മ​റ്റ് സ്ത്രീ​ക​ൾ​ക്ക് ഒ​പ്പം റോ​ഡ് ഉ​പ​രോ​ധി​ച്ച അ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് എ​ട്ടു​ദി​വ​സം ക​സ്റ്റ​ഡി​യി​ൽ ഇ​ട്ടു. തു​ട​ർ​ന്ന് അ​വ​ർ​ക്ക് അ​ഞ്ചു രൂ​പ പി​ഴ വി​ധി​ച്ചു. എ​ന്നാ​ൽ, പി​ഴ അ​ട​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നാ​ൽ ര​ണ്ടു​ദി​വ​സം ജ​യി​ൽ​വാ​സം അ​നു​ഭ​വി​ക്കേ​ണ്ടി​യും വ​ന്നു. (മ​ദ്രാ​സി​ൽ​നി​ന്നു​ള്ള ദ്രാ​വി​ഡ പ്ര​സ്ഥാ​ന​ത്തി​ന്റെ പ്ര​വ​ർ​ത്ത​ക​രും പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള അ​കാ​ലി​ക​ളും വൈ​ക്ക​ത്തെ സ​മ​ര​ത്തി​ൽ അ​ണി​ചേ​ർ​ന്നി​രു​ന്നു.)

പു​രോ​ഗ​മ​നാ​ശ​യ​ക്കാ​രാ​യ സ​വ​ർ​ണ​രു​ടെ പി​ന്തു​ണ ആ​ദ്യം മു​ത​ലേ ഈ ​സ​ത്യ​ഗ്ര​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. 1924 ന​വം​ബ​റി​ൽ ന​ട​ന്ന സ​വ​ർ​ണ ജാ​ഥ എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. വൈ​ക്ക​ത്തു​നി​ന്നും മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ നേ​തൃ​ത്വ​ത്തി​ലും ശു​ചീ​ന്ദ്ര​ത്തു​നി​ന്നും ഡോ. ​പെ​രു​മാ​ൾ നാ​യി​ഡു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​മാ​രം​ഭി​ച്ച ജാ​ഥ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​പ്പോ​ൾ ച​ങ്ങ​നാ​ശ്ശേ​രി പ​ര​മേ​ശ്വ​ര​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റീ​ജ​ന്റ് റാ​ണി​യെ കാ​ണു​ക​യും നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. വൈ​ക്ക​ത്തെ പ്ര​ശ്നം സം​ബ​ന്ധി​ച്ച് തി​രു​വി​താം​കൂ​ർ നി​യ​മ​നി​ർ​മാ​ണ സ​ഭ​യി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ പ്ര​മേ​യം ഒ​രു വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ട്ട​ത് എ​ടു​ത്തു​പ​റ​യേ​ണ്ട സം​ഭ​വ​മാ​ണ്. സ​മ​രം ശ​ക്തി​പ്രാ​പി​ച്ച വേ​ള​യി​ൽ ഗാ​ന്ധി​ജി​യു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​യി. 1925 മാ​ർ​ച്ചി​ൽ സി. ​രാ​ജ​ഗോ​പാ​ലാ​ചാ​രി, മ​ഹാ​ദേ​വ ദേ​ശാ​യി എ​ന്നി​വ​ർ​ക്കൊ​പ്പം ഗാ​ന്ധി​ജി വൈ​ക്ക​ത്ത് എ​ത്തി​ച്ചേ​ർ​ന്നു. സ​മ​ര​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കി​യ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​ധി​കാ​രി​ക​ളു​മാ​യി വൈ​ക്കം പ്ര​ശ്നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ന​ട​ത്താ​ൻ ഗാ​ന്ധിജി ​ശ്ര​മി​ച്ചു. റീ​ജ​ന്റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ തു​ട​ർ​ന്ന് അ​ധി​കാ​രി​ക​ൾ സ​മ​ര​മ​വ​സാ​നി​പ്പി​ക്കാ​നും സ​ത്യ​ഗ്ര​ഹി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ത​യാ​റാ​യി. 1925 ന​വ​ംബ​ർ 23ന്​ ​സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ൽ ഗ​വ​ൺ​​മെ​ന്റി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യി. വൈ​ക്കം ക്ഷേ​ത്ര​ത്തി​ന്റെ കി​ഴ​ക്കെ റോ​ഡൊ​ഴി​കെ മൂ​ന്നു ഭാ​ഗ​ത്തെ​യും റോ​ഡ് എ​ല്ലാ​വ​ർ​ക്കു​മാ​യി തു​റ​ന്നു​ന​ൽ​കു​ക വ​ഴി ഐ​തി​ഹാ​സി​ക​മാ​യ സ​ത്യ​ഗ്ര​ഹ സ​മ​രം അ​വ​സാ​നി​ച്ചു. ക്ഷേ​ത്ര പ്ര​വേ​ശ സ​മ​ര​ച​രി​ത്ര​ത്തി​ൽ ഉ​യ​ർ​ന്ന സ്ഥാ​നം ക​ൽ​പി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഒ​ന്നാ​യാ​ണ് വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തെ വി​ല​യി​രു​ത്താ​ൻ ക​ഴി​യു​ക.

News Summary - Samadarshi newspaper: a newspaper during the time of vaikom sathyagraha