Begin typing your search above and press return to search.
proflie-avatar
Login

സംഘ്പരിവാർ ‘മിത്തുകൾ’ പഠിപ്പിക്കാനുള്ളതല്ല പാഠപുസ്തകങ്ങൾ

സംഘ്പരിവാർ ‘മിത്തുകൾ’ പഠിപ്പിക്കാനുള്ളതല്ല പാഠപുസ്തകങ്ങൾ
cancel

“Those who control the present, control the past, and those who control the past control the future.”

George Orwell, 1984. p. 40.

ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പാ​ഠ്യ​പ​ദ്ധ​തി നി​ർ​ണ​യി​ക്കു​ന്ന കേ​ന്ദ്രസ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​ണ് 1961ൽ ​സ്ഥാ​പി​ത​മാ​യ National Council of Educational Research and Training (NCERT). ഈ ​സ്ഥാ​പ​ന​ത്തി​ൽ അ​ധി​കാ​രം ല​ഭി​ച്ച ഹി​ന്ദു​ത്വ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ആ​റാം ക്ലാ​സ് മു​ത​ൽ 12ാം ക്ലാ​സ് വ​രെ​യു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വ​ലി​യ​തോ​തി​ലു​ള്ള തി​രു​ത്ത​ലു​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളു​ടെ പ​ഠ​ന​ഭാ​രം ല​ഘൂ​ക​രി​ക്കു​ക എ​ന്ന വാ​ദ​മാ​ണ് വെ​ട്ടി​നി​ര​ത്ത​ലു​മാ​യി ബ​ന്ധ​െ​പ്പ​ട്ട് ആ​ദ്യ​സ​മ​യ​ങ്ങ​ളി​ൽ അ​വ​ർ ഉ​ന്ന​യി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന് കാ​ര്യ​ങ്ങ​ൾ മ​റ​നീ​ക്കി വെ​ളി​യി​ൽ​ വ​ന്നി​രി​ക്കു​ക​യാ​ണ്. ‘ഇ​ന്ത്യ​യു​ടെ ച​രി​ത്രം ഹി​ന്ദു​വി​ന്റെ ച​രി​ത്രം’ എ​ന്ന സ​മ​വാ​ക്യ​ത്തി​ലാ​ണ് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ തി​രു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് ച​രി​ത്ര​കാ​ര​ൻ ബ​ർ​ട്ട​ൺ ക്ലീ​റ്റ​സ് പ​റ​യു​ന്ന​ത്. ചെ​റി​യ മാ​റ്റ​ങ്ങ​ൾ മു​ത​ൽ ചി​ല അ​ധ്യാ​യ​ങ്ങ​ളു​ടെ പൂ​ർ​ണ​മാ​യ ഒ​ഴി​വാ​ക്ക​ൽവ​രെ സാ​മൂ​ഹി​ക​ശാ​സ്ത്ര പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യും.

12ാം ക്ലാ​സ് ച​രി​ത്ര​പു​സ്ത​ക​ത്തി​ൽ​നി​ന്ന് മു​ഗ​ൾ​ഭ​ര​ണ​വും പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പു​സ്ത​ക​ത്തി​ൽ​നി​ന്ന് ഗാ​ന്ധി​ജി​യു​ടെ വ​ധ​ത്തി​ൽ നാ​ഥു​റാം ഗോ​ദ്​െ​സ​യു​ടെ പ​ങ്കും ഗു​ജ​റാ​ത്ത് ക​ലാ​പ​വും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. ലോ​ക​ച​രി​ത്ര​വു​മാ​യി കു​ട്ടി​ക​ൾ നി​ർ​ബ​ന്ധ​മാ​യും പ​രി​ച​യ​പ്പെ​ട്ടി​രി​ക്കേ​ണ്ട വ്യ​വ​സാ​യവി​പ്ല​വ​വും ശീ​ത​സ​മ​രം, സോ​വി​യ​റ്റ് യൂ​നി​യ​ന്റെ ച​രി​ത്രം തു​ട​ങ്ങി​യ​വ​യും ഈ ​സ​ർ​ക്കാ​ർ പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി.

ചാ​ൾ​സ് ഡാ​ർ​വി​ന്റെ പ​രി​ണാ​മ സി​ദ്ധാ​ന്ത​വും ജീ​വ​ന്റെ ഉ​ൽ​പ​ത്തി​യെ​ക്കു​റി​ച്ചു​ള്ള ആ​ധു​നി​ക ശാ​സ്ത്ര കാ​ഴ്ച​പ്പാ​ടു​ക​ളും ഈ ​കൂ​ട്ട​ത്തി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ടു. ആ​ധു​നി​ക ജ​നാ​ധി​പ​ത്യ കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ ഉ​റ​വി​ടം ഇ​ന്ത്യ​യി​ലാ​ണെ​ന്ന് നി​ർ​ബ​ന്ധ​മാ​യും നി​ങ്ങ​ൾ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക​ർ​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശം. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ ഇ​ന്ത്യ​യെ കേ​ന്ദ്ര​സ്ഥാ​ന​ത്ത് നി​ർ​ത്തു​ന്നു എ​ന്ന പേ​രി​ൽ ക​പ​ടദേ​ശീ​യ​ത നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഈ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ സം​ഘ്പ​രി​വാ​ർ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.


കേ​വ​ല​മാ​യ പാ​ഠ​പു​സ്ത​ക​ത്തി​ന​പ്പു​റ​മാ​യി സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്കും പ്ര​വേ​ശി​ക്കു​ന്ന പാ​ഠ​പു​സ്ത​ക​ങ്ങ​ൾ എ​ന്ന​താ​ണ് എ​ൻ.​സി.​ഇ.​ആ​ർ.​ടി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. എ​ൻ.​സി.​ഇ.​ആ​ർ.​ടി​യു​ടെ ച​രി​ത്ര​പു​സ്ത​ക​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് റൊ​മീ​ല ഥാ​പ്പ​ർ, ബി​പ​ൻ​ച​ന്ദ്ര തു​ട​ങ്ങി​യ​വ​ർ എ​ഴു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഷ​ക​ളി​ൽ വി​വ​ർ​ത്ത​നം ചെ​യ്യു​ക​യും ഭാ​ഷ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പോ​ലു​ള്ള സ​ർ​ക്കാ​ർ പ്ര​സാ​ധ​ക​ർ വ​ഴി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ക​യും ചെ​യ്യു​ന്നു. ഏ​റ്റ​വും ശ്ര​ദ്ധ​ല​ഭി​ക്കു​ന്ന പാ​ഠ​പു​സ്ത​ക​ങ്ങ​ൾ എ​ന്ന കാ​ര​ണ​ത്താ​ൽകൂ​ടി​യാ​ണ് ഹി​ന്ദു​ത്വ​വാ​ദി​ക​ൾ ഇ​തി​ലേ​ക്ക് പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്ന​ത്.

വ​ർ​ഗീ​യ​ത അ​ടി​സ്ഥാ​ന​പ​ര​മാ​യി ഒ​രു പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണെ​ന്നും സ​മൂ​ഹ​ത്തെ പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്തി​യെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ആ​യു​ധ​മാ​ണെ​ന്നും ഇ​ന്ത്യ​യി​ലെ സം​ഘ്പ​രി​വാ​ർ ശ​ക്തി​ക​ൾ​ക്ക് വ്യ​ക്ത​മാ​യി അ​റി​യാം. അ​തി​നാ​ൽ, അ​വ​ർ ത​ങ്ങ​ളു​ടെ ശ്ര​മ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​യും ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലാ​ണ്‌. ഹി​ന്ദു​വി​ശ്വാ​സി​ക​ളു​ടെ മ​ന​സ്സി​ൽ ഇ​ത​ര സ​മു​ദാ​യ​ങ്ങ​ളോ​ടു​ള്ള വെ​റു​പ്പും അ​വി​ശ്വാ​സ​വും ക​ല​ർ​ത്താ​നാ​ണ് വ​ർ​ഗീ​യ​ശ​ക്തി​ക​ൾ അ​വ​രു​ടെ ച​രി​ത്ര​ര​ച​ന​ക​ളി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​ത്. ഈ ​കാ​ര​ണ​ത്താ​ൽ അ​വ​ർ ഒ​രേ​സ​മ​യം പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലും ജ​ന​പ്രി​യ മേ​ഖ​ല​യി​ലും നി​ര​ന്ത​ര​മാ​യി ഇ​ട​പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സം​ഘ്പ​രി​വാ​ർ അ​നു​യാ​യി​ക​ൾ ന​ട​ത്തു​ന്ന സ​മൂ​ഹ​മാ​ധ്യ​മ ഇ​ട​ങ്ങ​ളെ വാ​ട്സ്ആ​പ് യൂ​നി​വേ​ഴ്സി​റ്റി​യെ​ന്നും കേ​ശ​വ​ൻ മാ​മ്മ​ൻ എ​ന്നൊ​ക്കെ വി​ളി​ച്ചു പ​രി​ഹ​സി​ക്കാ​റു​ണ്ടെ​ങ്കി​ലും അ​വ​യി​ലൂ​ടെ പു​റം​ത​ള്ളു​ന്ന മാ​ലി​ന്യ​മെ​ല്ലാം അ​മൃ​താ​യി ഭ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടി​വ​രു​ക​യാ​ണ്. ച​രി​ത്ര​ത്തി​ന്റെ വ​ർ​ഗീ​യ വ്യാ​ഖ്യാ​നം പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ആ​ർ.​എ​സ്.​എ​സ്/​ഹി​ന്ദു വ​ർ​ഗീ​യ ശ്ര​മം വ​ർ​ഷ​ങ്ങ​ളാ​യി പ​ല​ത​ല​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യ ഒ​ന്നാ​ണ് ശാ​സ്ത്രീ​യ​വും മ​തേ​ത​ര​വു​മാ​യ ശാ​സ്ത്ര-​സാ​മൂ​ഹി​ക പാ​ഠ​പു​സ്ത​ക​ങ്ങ​ൾ തി​രു​ത്തു​ക​യെ​ന്ന​ത്. തീ​വ്ര ഹി​ന്ദുത്വ പ്ര​വ​ർ​ത്ത​ക​ർ അ​ധി​കാ​ര​ത്തി​ൽ ക​യ​റി​യ സ​മ​യം മു​ത​ലേ അ​വ​ർ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു.

ആ​ദ്യ​കാ​ല അ​ട്ടി​മ​റി ശ്ര​മ​ങ്ങ​ളും പു​തി​യ മാ​റ്റ​ങ്ങ​ളും

1977ൽ ​ഹി​ന്ദു വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഇ​ന്ത്യ​ൻ ഗ​വ​ൺ​മെ​ന്റി​ൽ അ​ധി​കാ​രം പ​ങ്കി​ടാ​ൻ വ​ന്ന​പ്പോ​ഴാ​ണ് അ​വ​ർ ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ ച​രി​ത്ര പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ കൈ​വെ​ച്ച​ത് (ബി.​ജെ.​പി​യു​ടെ മു​ൻ അ​വ​താ​ര​ങ്ങ​ളി​ലൊ​ന്നാ​യ ജ​ന​സം​ഘം ജ​ന​താ​ പാ​ർ​ട്ടി​യി​ൽ ല​യി​ച്ചു). അ​തി​ന്റെ ഭാ​ഗ​മാ​യി 11ാം ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ഫ. ആ​ർ.​എ​സ്. ശ​ർ​മ ത​യാ​റാ​ക്കി​യ ‘Ancient India’ എ​ന്ന പു​സ്ത​ക​മാ​ണ് സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യി​ൽ വ​ർ​ഗീ​യ താ​ൽ​പ​ര്യ​ത്തി​നു വി​ധേ​യ​മാ​യി പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ പു​സ്ത​കം. എ​ന്നാ​ൽ, ഈ ​ വ​ർ​ഗീ​യപ്ര​വ​ർ​ത്ത​നം 1980ൽ ​കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ പ​രി​ഹ​രി​ക്കു​ക​യു​ണ്ടാ​യി. വീ​ണ്ടും ആ​ർ.​എ​സ്. ശ​ർ​മ​യു​ടെ കൃ​തി പാ​ഠ​പു​സ്ത​ക​മാ​യി മാ​റ്റ​പ്പെ​ട്ടു. പി​ൽ​ക്കാ​ല​ത്തും എ​ൻ.​സി.​ഇ.​ആ​ർ.​ടി സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ നി​രോ​ധി​ക്കാ​ൻ ചി​ല​ർ ശ്ര​മി​ച്ചി​രു​ന്നു. അ​ത്ത​ര​മൊ​രു നീ​ക്ക​ത്തെ എ​ൻ.​സി.​ഇ.​ആ​ർ.​ടി ത​ന്നെ എ​തി​ർ​ത്ത​തി​നാ​ലും ഈ ​വി​ഷ​യ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​പ്ര​സ്ഥാ​ന​ങ്ങ​ൾ വി​ക​സി​ച്ച​തു​കൊ​ണ്ടും അ​വ​രു​ടെ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​യി​ലെ അ​ക്കാ​ദ​മി​ക ഇ​ട​ങ്ങ​ളി​ൽ മാ​ർ​ക്‌​സി​സ്റ്റ് ച​രി​ത്ര​കാ​ര​ന്മാ​ർ എ​ഴു​തി​യ ‘വ​ള​ച്ചൊ​ടി​ച്ച’ ച​രി​ത്ര​മാ​ണ് ഇ​തു​വ​രെ സ്‌​കൂ​ളു​ക​ളി​ൽ പ​ഠി​പ്പി​ച്ചി​രു​ന്ന​തെ​ന്നും ഈ ​പാ​ഠ്യ​പ​ദ്ധ​തി ഹി​ന്ദു രാ​ജാ​ക്ക​ന്മാ​രു​ടെ ച​രി​ത്ര​ത്തെ​യും അ​വ​രു​ടെ സം​ഭാ​വ​ന​ക​ളെ​യും അ​വ​ഗ​ണി​െച്ച​ന്നും ബി.​ജെ.​പി എ​പ്പോ​ഴും ആ​രോ​പി​ച്ചി​രു​ന്നു. എ​ന്താ​യാ​ലും അ​ട​ൽ ബി​ഹാ​രി വാ​ജ്‌​പേ​യി​യു​ടെ കാ​ല​ത്താ​ണ് അ​വ​ർ ശ​ക്ത​മാ​യ ശ്ര​മം വീ​ണ്ടും ന​ട​ത്തു​ന്ന​ത്. അ​ങ്ങ​നെ അ​വ​ർ റൊ​മീ​ല ഥാ​പ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ഴു​തി​യ ച​രി​ത്ര പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. എ​ഴു​ത്തു​കാ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ അ​വ​രു​ടെ പു​സ്ത​ക​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ കു​റ്റ​കൃ​ത്യ​ത്തെ റൊ​മീ​ല ഥാ​പ്പ​ർ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യു​ണ്ടാ​യി. എ​ന്താ​യാ​ലും ഇ​തി​നെ​തി​രാ​യി ഡ​ൽ​ഹി-​ജെ.​എ​ൻ.​യു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​ധ്യാ​പ​ക​ർ വ്യാ​പ​ക പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ഡ​ൽ​ഹി​യി​ലെ ച​രി​ത്ര​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ Communalisation of Education- The History ​Textbook Controversy: An Overview (2001) പോ​ലു​ള്ള ലേ​ഖ​നസ​മാ​ഹാ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യുംചെ​യ്തു. എ​ന്നാ​ൽ, ഇ​ന്ന് എ​തി​ർ​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച് ഫാ​ഷി​സ്റ്റ് ന​യം അ​വ​ർ വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്നും കാ​ര്യ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ വ​രു​ന്നി​ല്ല എ​ന്ന ഒ​രു വി​രോ​ധാ​ഭാ​സം ഇ​ന്ന് ഇ​ന്ത്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

റൊ​മീ​ല ഥാ​പ്പ​ർ

പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ​രും ത​ല​മു​റ​യി​ൽ ദേ​ശ​സ്‌​നേ​ഹ​വും വീ​ര്യ​വും വ​ള​ർ​ത്തു​ന്നു എ​ന്ന​ പേ​രി​ൽ അ​സ​ത്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും പു​രാ​ണ​ങ്ങ​ളി​ലെ മ​ത​പ​ര​മാ​യ വ്യ​ക്തി​ക​ളെ യ​ഥാ​ർ​ഥ ച​രി​ത്ര​പു​രു​ഷ​ന്മാ​രെ​പ്പോ​ലെ പ​രി​ഗ​ണി​ക്കു​ക​യും സ​മു​ദ്ര​ഗു​പ്ത​നാ​ണ് ഖു​തു​ബ് മി​നാ​ർ നി​ർ​മി​ച്ച​ത് എ​ന്ന​തു​പോ​ലു​ള്ള അ​സം​ബ​ന്ധ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പു​തി​യ പാ​ഠ​പു​സ്ത​കം. അ​ഹിം​സ വാ​ദി​ച്ച അ​ശോ​ക​ന്മാ​ർ ഭീ​രു​ത്വ​ത്തെ പ്ര​ച​രി​പ്പി​െ​ച്ച​ന്നും ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യു​ള്ള പോ​രാ​ട്ടം മു​സ്‍ലിം​ക​ൾ​ക്കെ​തി​രാ​യ ഒ​രു മ​ത​പ​ര​മാ​യ യു​ദ്ധ​മാ​യി മാ​റി​യെ​ന്നും അ​വ​രു​ടെ പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ പ​റ​യു​ന്നു. ഭാ​ര​തീ​യ​വ​ത്ക​ര​ണ ഭാ​ഗ​മാ​യി പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വ​ഴി ആ​ർ.​എ​സ്.​എ​സ് സൈ​ദ്ധാ​ന്തി​ക​രും അ​നു​യാ​യി​ക​ളും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ച​രി​ത്ര​ര​ച​ന അ​ടി​സ്ഥാ​ന​പ​ര​മാ​യി അ​പ​രി​ഷ്‌​കൃ​ത​വും നി​ല​വി​ലെ ച​രി​ത്ര​ര​ച​നാ മാ​തൃ​ക​ക​ൾ​ക്ക് വി​പ​രീ​ത​ദി​ശ​യി​ലു​മാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

ആ​ഗോ​ളനി​ല​വാ​രം പു​ല​ർ​ത്താ​ത്ത ഇ​വ​രു​ടെ പ​രി​ഷ്‌​ക​രി​ച്ച പാ​ഠ​പു​സ്ത​ക​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ ഭാ​വി​യെ ത​ക​ർ​ക്കു​മെ​ന്ന​തി​ന് ത​ർ​ക്ക​മി​ല്ല. ഇ​വ​രു​ടെ പാ​ഠ​പു​സ്‌​ത​ക​ങ്ങ​ൾ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് മ​ത്സ​ര​ശേ​ഷി കു​റ​യു​ക​യും അ​തോ​ടൊ​പ്പം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ഭാ​വ​ന​ചെ​യ്യു​ന്ന വി​മ​ർ​ശ​ന​ബോ​ധം അ​വ​ർ​ക്കു​ണ്ടാ​കു​ക​യു​മി​ല്ല. വ​ർ​ഗീ​യ​വാ​ദി​ക​ളെ സം​ബ​ന്ധി​ച്ച് സ്‌​കൂ​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന ഇ​ത​ര വി​ഷ​യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ച​രി​ത്ര​മെ​ന്ന വി​ജ്ഞാ​ന​ശാ​ഖ​യി​ൽ വി​ഷം കു​ത്തി​വെ​ക്കു​ക എ​ന്ന​താ​ണ് അ​വ​രു​ടെ ല​ക്ഷ്യം. ക​ഴി​ഞ്ഞ മാ​സ​മാ​ണ് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​ൻ (സി.​ബി.​എ​സ്.​ഇ) സോ​ഷ്യ​ൽ സ​യ​ൻ​സ്, ഹി​സ്റ്റ​റി പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്ന് മു​ഗ​ൾ ച​രി​ത്രം, ഗു​ജ​റാ​ത്തി​ലെ വ​ർ​ഗീ​യ ക​ലാ​പം, അ​ടി​യ​ന്ത​രാ​വ​സ്ഥ, ദ​ലി​ത് എ​ഴു​ത്തു​കാ​ർ, ന​ക്സ​ലൈ​റ്റ് (മാ​വോ​യി​സ്റ്റ്) പ്ര​സ്ഥാ​നം, സ​മ​ത്വ​ത്തി​നാ​യു​ള്ള പോ​രാ​ട്ടം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ആ​റു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്ന് നീ​ക്കംചെ​യ്ത​ത്. ഈ ​തി​രു​ത്ത​ലു​ക​ളി​ലൂ​ടെ പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്ന് ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ നൂ​റു​ക​ണ​ക്കി​ന് മു​സ്‍ലിം​ക​ൾ കൊ​ല്ല​പ്പെ​ട്ട 2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​നെ​യും ഹി​ന്ദു തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ മോ​ഹ​ൻ​ദാ​സ് ഗാ​ന്ധി​യു​ടെ കൊ​ല​പാ​ത​ക​വും അ​വ​ർ അ​പ്ര​ത്യ​ക്ഷ​മാ​ക്കി. ഗാ​ന്ധി​വ​ധ​ത്തി​നു​ശേ​ഷം തീ​വ്ര​വാ​ദ ഹി​ന്ദു സം​ഘ​ട​ന​യാ​യ രാ​ഷ്ട്രീ​യ സ്വ​യം സേ​വ​ക് സം​ഘ് (ആ​ർ.​എ​സ്.​എ​സ്) നേ​രി​ട്ട നി​രോ​ധ​ന​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കാ​നും അ​തേ​പോ​ലെ ക​ടു​ത്ത ഹി​ന്ദു ദേ​ശീ​യ​വാ​ദി വി​നാ​യ​ക് ദാ​മോ​ദ​ർ സ​വ​ർ​ക്ക​റി​നെ ഏ​റ്റ​വും ആ​ഘോ​ഷി​ക്ക​പ്പെ​ട്ട സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി, മ​ഹാ​നാ​യ രാ​ജ്യ​സ്നേ​ഹി എ​ന്നി​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാ​നും അ​വ​ർ മ​റ​ന്ന​തു​മി​ല്ല. ജാ​തി​വ്യ​വ​സ്ഥ​യു​ടെ അ​നാ​ദ​ര​വി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ച ദ​ലി​ത് എ​ഴു​ത്തു​കാ​രെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളും ന​ർ​മ​ദാ ബ​ച്ചാ​വോ ആ​ന്ദോ​ള​ന്റെ ച​രി​ത്ര​വും ഇ​ന്ത്യ​യി​ലെ അ​ടി​യ​ന്ത​രാ​വ​സ്ഥക്കാ​ല​ത്ത് ന​ട​ന്ന വ​ൻ പ്ര​തി​ഷേ​ധ​ത്തെ​ക്കു​റി​ച്ചു​ള്ള ര​ച​ന​ക​ളും ഈ ​കൂ​ട്ട​ത്തി​ൽ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.

ഗുജറാത്ത് വംശഹത്യക്കാലത്തെ ചിത്രങ്ങളിലൊന്ന്

പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ബി.​ജെ.​പി സ​ർ​ക്കാ​ർ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളെ അ​വ​രു​ടെ അ​നു​യാ​യി​ക​ൾ വ​ള​രെ ആ​വേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. “മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​മാ​ർ ഇ​നി ച​രി​ത്ര​പു​സ്ത​ക​ങ്ങ​ളി​ല​ല്ല, ച​വ​റ്റു​കൊ​ട്ട​യി​ലാ​ണ്” എ​ന്ന് ഏ​പ്രി​ൽ 3ന് ​ക​പി​ൽ മി​ശ്ര ത​ന്റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ കു​റി​ക്കു​ക​യു​ണ്ടാ​യി, മ​റ്റ് ചി​ല ബി.​ജെ.​പി നേ​താ​ക്ക​ൾ പാ​ഠ​പു​സ്ത​ക​ത്തി​ലെ മാ​റ്റ​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്നു. മു​സ്​​ലിം അ​ല്ലെ​ങ്കി​ൽ മു​ഗ​ൾ ഉ​ത്ഭ​വം ഇ​ല്ലാ​താ​ക്കാ​ൻ ന​ഗ​ര​ങ്ങ​ളു​ടെ പേ​രു​ക​ൾ മാ​റ്റു​ക, ഹൈ​പ്പ​ർ നാ​ഷ​ന​ലി​സ്റ്റ് ബോ​ളി​വു​ഡ് സി​നി​മ​ക​ൾ, ഹി​ന്ദു പു​രാ​ണ​ങ്ങ​ളെ ച​രി​ത്ര​വു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രും ഉ​ൾ​പ്പെ​ടെ, ഇ​ന്ത്യ​യി​ലെ മു​സ്​​ലിം സ്വാ​ധീ​നം മ​റ​ച്ചു​വെ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള മ​റ്റ് നീ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്ന് മു​ഗ​ൾ ച​രി​ത്രം ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത​യെ അ​വ​ർ മാ​യ്ച്ചു​ക​ള​ഞ്ഞ​ത്.

ഇ​ന്ന് ലോ​ക ജ​ന​സം​ഖ്യ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യി​ൽ​ത​ന്നെ​യാ​ണ് ഏ​റ്റ​വു​മ​ധി​കം സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ള്ള​ത്. ഇ​ന്ത്യ​യെ​പ്പോ​ലു​ള്ള ഒ​രു വ​ലി​യ ദ​രി​ദ്ര​രാ​ജ്യ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ പ്രാ​ഥ​മി​ക ഉ​റ​വി​ടം സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ്. ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് കു​ട്ടി​ക​ളി​ൽ വി​മ​ർ​ശ​ന​ബോ​ധം വ​ള​ർ​ത്തു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത്. എ​ന്നാ​ൽ, ബി.​ജെ.​പി ഭ​ര​ണ​ത്തോ​ടു​കൂ​ടി പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​മ​ർ​ശ​ന​വ​ശം ന​ഷ്ട​മാ​കു​ക​യും മ​ത​ഗ്ര​ന്ഥ​ങ്ങ​ളോ​ടു​ള്ള സ​മീ​പ​ന​രീ​തി​യാ​യി മാ​റു​ക​യും ചെ​യ്തു. ന​ന്നേ ചെ​റു​പ്പം മു​ത​ൽ വ​ർ​ഗീ​യ​ത​യെ പ​ഠി​പ്പി​ക്കു​ക എ​ന്ന​ത് ആ​ർ.​എ​സ്.​എ​സ് പ്ര​സ്ഥാ​ന​ത്തി​ന്റെ ഒ​രു പ്ര​ധാ​ന അ​ജ​ണ്ട​യാ​ണ്. ഈ ​കാ​ര​ണ​ത്താ​ൽ ബി.​ജെ.​പി സ​ർ​ക്കാ​ർ ഇ​ന്ന് ന​ട​പ്പാ​ക്കി​യ പാ​ഠ​പു​സ്ത​ക പ​രി​ഷ്കാ​ര​ങ്ങ​ളെ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചാ​ൽ നാം ​എ​ത്തി​ച്ചേ​രു​ന്ന​ത് ആ​ർ.​എ​സ്.​എ​സ് ന​ട​ത്തു​ന്ന വി​ദ്യാ​ല​യ സി​ല​ബ​സു​ക​ളു​ടെ കാ​ർ​ബ​ൺ പ​തി​പ്പി​ലേ​ക്കാ​ണ്.

വി​ദ്യാ​ഭാ​ര​തി​യെ​ന്ന വ​ർ​ഗീ​യ മാ​തൃ​ക

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ൽ ഒ​ന്ന് ന​ട​ത്തു​ന്ന​ത് രാ​ഷ്ട്രീ​യ സ്വ​യം സേ​വ​ക് സം​ഘ​മാ​ണ്. അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​മാ​ണ് വി​ദ്യാ​ഭാ​ര​തി (വി​ദ്യാ​ഭാ​ര​തി അ​ഖി​ൽ ഭാ​ര​തീ​യ ശി​ക്ഷാ സ​ൻ​സ്ഥാ​ൻ എ​ന്ന​തി​ന്റെ ചു​രു​ക്കം). ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ഗീ​യ​ത ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഇ​വ​രു​ടെ സ്‌​കൂ​ളു​ക​ളെ കു​റി​ച്ചും അ​വ​രു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ളെ കു​റി​ച്ചും ചി​ല ച​രി​ത്ര​കാ​ര​ന്മാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ആ ​പ​ഠ​ന​ങ്ങ​ളി​ൽ ആ​ദി​ത്യ മു​ഖ​ർ​ജി, മൃ​ദു​ല മു​ഖ​ർ​ജി, സു​ചേ​താ മ​ഹാ​ജ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ RSS, School Texts and the Murder of Mahatma Gandhi: The Hindu Communal Project (2008) എ​ന്ന പു​സ്ത​കം ആ​ർ.​എ​സ്.​എ​സ് സ്‌​കൂ​ളു​ക​ളെ സൂ​ക്ഷ്മ​മാ​യി വി​ശ​ക​ല​നം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം ബി​പ​ൻ ച​ന്ദ്ര​യു​ടെ ആ​മു​ഖപ​ഠ​ന​വും ഈ ​പു​സ്ത​ക​ത്തി​ലു​ണ്ട്. സ​ര​സ്വ​തി ശി​ശു​മ​ന്ദി​ര​ങ്ങ​ളി​ലൂ​ടെ​യും വി​ദ്യാ​ഭാ​ര​തി പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലൂ​ടെ​യും വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കു​ന്ന ആ​ർ.​എ​സ്.​എ​സ് ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന വേ​ഗ​ത്തി​ലാ​ണ് വ​ള​ർ​ന്ന​തെ​ന്നാ​ണ് അ​വ​രു​ടെ പ​ഠ​നം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

ആ​ദ്യ​ത്തെ സ​ര​സ്വ​തി ശി​ശു മ​ന്ദി​ർ 1952ലാ​ണ് സ്ഥാ​പി​ത​മാ​യ​ത്. 1977ൽ ​വി​ദ്യാ​ഭാ​ര​തി സ്ഥാ​പി​ത​മാ​യ​പ്പോ​ഴേ​ക്കും ഏ​ക​ദേ​ശം 500 ആ​ർ.​എ​സ്.​എ​സ് സ്കൂ​ളു​ക​ളും 20,000 വി​ദ്യാ​ർ​ഥി​ക​ളും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. 1993-94 ആ​യ​പ്പോ​ഴേ​ക്കും സം​സ്ഥാ​ന​ങ്ങ​ളി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റു​ക​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തെ തു​ട​ർ​ന്ന് 40,000 അ​ധ്യാ​പ​ക​രും 12,00,000 വി​ദ്യാ​ർ​ഥി​ക​ളു​മു​ള്ള 6000 സ്കൂ​ളു​ക​ൾ ന​ട​ത്താ​ൻ വി​ദ്യാ​ഭാ​ര​തി​ക്ക് സാ​ധി​ച്ചു. 1998ൽ ​ബി.​ജെ.​പി കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്നു. 1999ൽ 80,000 ​അ​ധ്യാ​പ​ക​രും 18,00,000 വി​ദ്യാ​ർ​ഥി​ക​ളു​മു​ള്ള 14,000 വി​ദ്യാ​ഭാ​ര​തി സ്കൂ​ളു​ക​ൾ അ​വ​ർ​ക്ക് നി​ർ​മി​ക്കാ​ൻ സാ​ധി​ച്ചു. 1998ൽ, ​ബി.​ജെ.​പി​യു​ടെ ക​ല്യാ​ൺ സി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു.​പി സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ല്ലാ സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളെ​യും ആ​ർ.​എ​സ്.​എ​സ് ശാ​ഖ​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് പൂ​ർ​ണ​വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​യി​ല്ല.

വ​ർ​ഗീ​യ​വാ​ദി​ക​ൾ ന​ട​ത്തു​ന്ന ഈ ​പ​ള്ളി​ക്കൂ​ട​ങ്ങ​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന ച​രി​ത്ര-​സാ​മൂ​ഹി​ക​ശാ​സ്ത്ര സി​ല​ബ​സു​ക​ൾ​ക്ക് തു​ല്യ​മാ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത​ര മ​ത​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ക എ​ന്ന​താ​ണ് ഈ ​വി​ദ്യാ​ല​യ​ത്തി​ന്റെ ല​ക്ഷ്യം. ഹി​ന്ദു​ക്ക​ൾ ഒ​ഴി​കെ​യു​ള്ള മ​ത​സ​മൂ​ഹ​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് മു​സ്‍ലിം​ക​ളും ക്രി​സ്ത്യാ​നി​ക​ളും ഇ​ന്ത്യ​യി​ൽ വി​ദേ​ശി​ക​ളാ​ണ്, അ​വ​ർ അ​വി​ശ്വ​സ്ത​രും ഇ​ന്ത്യ​യി​ൽ ജീ​വി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​രു​മാ​ണ് എ​ന്ന​താ​ണ് ഇ​വ​രു​ടെ ആ​ഖ്യാ​ന​ത്തി​ന്റെ സാ​രം. അ​ശോ​ക​ന്റെ കീ​ഴി​ലു​ള്ള ബു​ദ്ധ​മ​ത​വും അ​ഹിം​സ​യു​ടെ പ്ര​ധാ​ന ത​ത്ത്വ​വും ഉ​ത്ത​രേ​ന്ത്യ​ൻ രാ​ജ്യ​ത്തി​ന്റെ ഭീ​രു​ത്വ​ത്തി​നും ബ​ല​ഹീ​ന​ത​ക്കും ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നാ​ണ് അ​വ​രു​ടെ വാ​ദം. ത​ന്നെ​യു​മ​ല്ല ചൈ​ന​യി​ലും ഇ​റാ​നി​ലും ആ​ദ്യ​മാ​യി വാ​സ​മു​റ​പ്പി​ച്ച​തും ചൈ​ന​യി​ൽ സം​സ്കാ​ര​ത്തി​ന്റെ വെ​ളി​ച്ചം തെ​ളി​ച്ച​തും ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നും അ​വ​രു​ടെ പൂ​ർ​വി​ക​ർ ഇ​ന്ത്യ​ൻ ക്ഷ​ത്രി​യ​രാ​യി​രു​ന്നെ​ന്നും ആ​ർ.​എ​സ്.​എ​സ് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വാ​ദി​ക്കു​ന്നു. ആ​ര്യ​ന്മാ​രു​ടെ മ​ഹ​ത്താ​യ കൃ​തി​യെ​ന്ന​ത് വാ​ല്മീ​കി​യു​ടെ രാ​മാ​യ​ണ​മാ​ണെ​ന്നും അ​ത് ഗ്രീ​സി​നെ​യും ഹോ​മ​റി​നെ​യും സ്വാ​ധീ​നി​ച്ചെ​ന്നു​മാ​ണ് അ​വ​ർ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത്.


മു​സ്​​ലിം​ക​ളെ അ​പ​ര​ന്മാ​രാ​യി എ​ല്ലാ​യി​ട​ങ്ങ​ളി​ലും ചി​ത്രീ​ക​രി​ക്കു​ന്ന ഈ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ച്ചി​റ​ങ്ങു​ന്ന കു​ട്ടി​ക​ളാ​ണ് ഏ​റ്റ​വും അ​ക്ര​മ​കാ​രി​ക​ളാ​യിത്തീ​രു​ന്ന​ത്. ഒ​രു കൈ​യി​ൽ വാ​ളും മ​റു​കൈ​യി​ൽ ഖു​ർ​ആ​നു​മാ​യി എ​ത്തി​ച്ചേ​ർ​ന്ന​വ​രാ​ണ് മു​സ്‍ലിം​ക​ൾ, അ​ങ്ങ​നെ ഇ​ന്ത്യ​ക്കു​മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്ക​പ്പെ​ട്ട ഒ​രു ശ​ക്തി​യാ​യി ഇ​സ്‌​ലാം ഏ​ക​വ​ർ​ണ​മാ​യി അ​വ​രു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു എ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ക​ർ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലെ​ത്തി​യ മു​സ്‍ലിം​ക​ളാ​ൽ പ്രാ​ർ​ഥ​നാ​ല​യ​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ലൈ​ബ്ര​റി​ക​ൾ, മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ എ​ന്നി​വ ന​ശി​പ്പി​ക്ക​പ്പെ​ട്ടെ​ന്നും അ​മ്മ​മാ​രും സ​ഹോ​ദ​രി​മാ​രും അ​പ​മാ​നി​ക്ക​പ്പെ​ട്ടെ​ന്നും അ​വ​ർ നാ​ലാം ക്ലാ​സി​ലെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്നു. ഡ​ൽ​ഹി​യി​ലെ ഖു​തു​ബ് മി​നാ​ർ യ​ഥാ​ർ​ഥ​ത്തി​ൽ സ​മു​ദ്ര​ഗു​പ്ത​ൻ നി​ർ​മി​ച്ച​താ​ണെ​ന്നും അ​തി​ന്റെ യ​ഥാ​ർ​ഥ പേ​ര് വി​ഷ്ണു​സ്തം​ഭം എ​ന്നാ​ണെ​ന്നു​മാ​ണ് അ​വ​ർ അ​ഞ്ചാം ക്ലാ​സി​ലെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത്. അ​തു​പോ​ലെ അ​വ​രു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രെ ദേ​ശ​വി​രു​ദ്ധ പ്ര​വ​ണ​ത​ക​ൾ വ​ള​ർ​ത്തു​ന്ന​തി​ന്റെ ഏ​ജ​ന്റു​മാ​രാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​സ്‌​കൂ​ളു​ക​ളി​ലെ ചോ​ദ്യോ​ത്ത​ര​ങ്ങ​ൾ അ​തി ഗു​രു​ത​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ നോ​ക്കാം:

1. അ​യോ​ധ്യ​യി​ലെ ശ്രീ​രാ​മ​ന്റെ ജ​ന്മ​സ്ഥ​ല​ത്ത് ആ​ദ്യ​മാ​യി ക്ഷേ​ത്രം നി​ർ​മി​ച്ച​ത് ആ​രാ​ണ്?

ശ്രീ​രാ​മ​ന്റെ മ​ക​ൻ മ​ഹാ​രാ​ജ കു​ശ​ൻ.

2. ശ്രീ​രാ​മ​ക്ഷേ​ത്രം ത​ക​ർ​ത്ത ആ​ദ്യ​ത്തെ വി​ദേ​ശ ആ​ക്ര​മ​ണ​കാ​രി ആ​രാ​ണ്?

ഗ്രീ​സി​ലെ മെ​നാ​ൻ​ഡ​ർ (ബി.​സി 150).

3 C.E 1033ൽ ​അ​യോ​ധ്യ​യി​ലെ ക്ഷേ​ത്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച മു​സ്​​ലിം കൊ​ള്ള​ക്കാ​ര​ൻ?

മ​ഹ്മൂ​ദ് ഗ​സ്‌​നി​യു​ടെ അ​ന​ന്ത​ര​വ​ൻ സ​ലാ​ർ മ​സൂ​ദ്.

4. C.E 1528ൽ ​രാ​മ​ക്ഷേ​ത്രം ത​ക​ർ​ത്ത മു​ഗ​ൾ ആ​ക്ര​മ​ണ​കാ​രി?

ബാ​ബ​ർ.

5. എ​ന്തു​കൊ​ണ്ട് ബാ​ബ​രി മ​സ്ജി​ദ് ഒ​രു പ​ള്ളി​യ​ല്ല?

കാ​ര​ണം മു​സ്‌​ലിം​ക​ൾ ഇ​ന്നു​വ​രെ അ​വി​ടെ ന​മ​സ്‌​ക​രി​ച്ചി​ട്ടി​ല്ല.

6. C.E 1528 മു​ത​ൽ C.E 1914 വ​രെ രാ​മ​ക്ഷേ​ത്രം മോ​ചി​പ്പി​ക്കാ​ൻ എ​ത്ര രാ​മ​ഭ​ക്ത​ർ ജീ​വ​ൻ ത്യ​ജി​ച്ചു?

മൂ​ന്നു ല​ക്ഷ​ത്തി അ​മ്പ​തി​നാ​യി​രം.

ആ​ർ.​എ​സ്.​എ​സി​ന്റെ വി​ദ്യാ​ഭാ​ര​തി​യു​ടെ അ​വ​സ്ഥ​യി​ലേ​ക്ക് ഇ​ന്ത്യ​യി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളെ​യും എ​ത്തി​ക്കു​ക എ​ന്ന​താ​ണ് മോ​ദിസ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​രി​ത്ര​ത്തെ തി​രു​ത്തി ഭൂ​ത​കാ​ല​വും ഭാ​വി​കാ​ല​വും ത​ങ്ങ​ളു​ടേ​താ​ക്കിത്തീ​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ന്ത്യ​യി​ൽ സം​ഘ്പ​രി​വാ​ർ സം​ഘം ശ്ര​മി​ക്കു​ന്ന​ത്. ഇ​വി​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ കാ​വിനി​റ​മാ​ക്കു​ന്ന​തി​നെ അ​ത്ര​ക്ക് ഭ​യ​പ്പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും കു​ട്ടി​ക​ൾ മു​തി​ർ​ന്നു​ ക​ഴി​യു​മ്പോ​ൾ നി​ല​വാ​ര​മു​ള്ള പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​മെ​ന്നും വാ​ദി​ക്കു​ന്ന ഒ​രു​വി​ഭാ​ഗം ആ​ളു​ക​ളു​ണ്ട്. അ​ത് സം​ഘ്പ​രി​വാ​റി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന വാ​ദ​മാ​െ​ണ​ന്ന് പ​റ​യാ​തെ വ​യ്യ. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ തി​രു​ത്ത​പ്പെ​ടു​ന്ന​തി​നെ ഇ​ത്ര നി​സ്സാ​ര​മാ​യി കാ​ണാ​ൻ സാ​ധി​ക്കി​ല്ല. അ​ത് സാ​മൂ​ഹി​കജീ​വി​ത​ത്തി​നെ​യും ജ​നാ​ധി​പ​ത്യ​ക്ര​മ​ത്തി​നെ​യും അ​സാ​ധാ​ര​ണ​മാ​ക്കി മാ​റ്റു​ന്നു​ണ്ട്. സ​ർ​വോ​പ​രി പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​ത് ഇ​ന്ത്യ​യി​ലെ ഓ​രോ മ​നു​ഷ്യ​രു​ടെ​യും അ​ന്ത​സ്സാ​ണ് (human dignity).

അ​പ​ഹ​രി​ക്ക​പ്പെ​ടു​ന്ന മ​നു​ഷ്യാ​ന്ത​സ്സ്‌

അ​ധി​നി​വേ​ശ കാ​ല​ത്തെ ബ്രി​ട്ടീ​ഷ് ച​രി​ത്ര​ര​ച​ന​ക​ളി​ൽ അ​വ​ർ സ്വീ​ക​രി​ച്ച വ​ർ​ഗീ​യ-​വം​ശീ​യ ച​രി​ത്ര​ര​ച​ന രീ​തി​യാ​ണ് സ​മീ​പ​കാ​ല​ത്താ​യി ചി​ല​ർ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലും ന​ട​പ്പാ​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം​ത​ന്നെ ച​രി​ത്ര​പ​ര​മാ​യി ഒ​രു തെ​ളി​വു​മി​ല്ലാ​ത്ത വ്യ​ക്തി​ക​ളെ​യും സം​ഭ​വ​ങ്ങ​ളെ​യും പാ​ഠ​പു​സ്ത​ക​ത്തി​നു​ള്ളി​ൽ പ്ര​തി​ഷ്ഠി​ക്കാ​റു​ണ്ട്. ഈ ​രാ​ഷ്ട്രീ​യ പ​ദ്ധ​തി​യി​ൽ സം​ഘ്പ​രി​വാ​റി​നൊ​പ്പം നി​ൽ​ക്കു​ന്ന ച​രി​ത്ര​വി​രു​ദ്ധ​ത​യു​ടെ കാ​ഴ്ച കേ​ര​ള​ത്തി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലും കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ട്. 1850ക​ളി​ൽ ദ​ലി​ത് വി​ദ്യാ​ഭ്യാ​സ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തും പ​ള്ളി​യോ​ടു ചേ​ർ​ന്ന് പ​ള്ളി​ക്കൂ​ടം ആ​രം​ഭി​ച്ച​തും കു​ര്യാ​ക്കോ​സ് ചാ​വ​റ അ​ച്ച​നാ​ണെ​ന്നും അ​ദ്ദേ​ഹ​മാ​ണ് ദ​ലി​ത​രു​ടെ അ​പ്പോ​സ്ത​ല​ൻ എ​ന്നെ​ല്ലാ​മാ​ണ് കേ​ര​ള സ​ർ​ക്കാ​റി​ന്റെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ പ​റ​യു​ന്ന​ത്.

വ​സ്തു​ത​ക​ൾ​ക്ക് നി​ര​ക്കു​ന്ന ഒ​രു തെ​ളി​വു​പോ​ലു​മി​ല്ലാ​തെ​യാ​ണ് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കു​ള്ളി​ൽ ദ​ലി​ത​ർ​ക്ക് ഒ​രു ര​ക്ഷ​ക​നെ നി​ർ​മി​ച്ച​ത്. ക​പ​ട ച​രി​ത്ര​ര​ച​ന​ക​ൾ എ​ന്ന​ത് കേ​വ​ലം പാ​ഠ​പു​സ്ത​ക​ങ്ങ​ളെ മാ​ത്രം ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള​ത​ല്ല, മ​റി​ച്ച് രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക ആ​ധി​പ​ത്യം ല​ക്ഷ്യ​മാ​ക്കി ജ​ന​പ്രി​യ മേ​ഖ​ല​യി​ൽ നി​ര​വ​ധി തെ​റ്റാ​യ ച​രി​ത്ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടാ​റു​ണ്ട്. ഈ ​ക​പ​ട ച​രി​ത്രര​ച​ന​ക​ൾ എ​ല്ലാം ഒ​രേ​പോ​ലെ എ​ത്തി​ച്ചേ​രു​ന്ന​ത് ബ്രാ​ഹ്‌​മ​ണ ആ​ധി​പ​ത്യ​ത്തി​ന്റെ നി​ർ​മി​തി​യി​ലേ​ക്കാ​ണ്. ഇ​തി​ന് ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണ​മാ​ണ് സു​റി​യാ​നി ക്രി​സ്ത്യാ​നി​ക​ളു​ടെ ബ്രാ​ഹ്മ​ണ​പാ​ര​മ്പ​ര്യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന ക​പ​ട കു​ടും​ബ ച​രി​ത്ര​ങ്ങ​ൾ. മാ​ത്ര​മ​ല്ല ഈ ​ക​പ​ട ച​രി​ത്ര​ര​ച​ന​ക​ൾ വ​ഴി സ​വ​ർ​ണ ഹി​ന്ദു പ​ദ്ധ​തി​ക​ളു​മാ​യി ഇ​വ​ർ വേ​ഗ​ത്തി​ൽ ഐ​ക്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. കേ​ര​ള​ത്തി​ൽ ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ പ​രി​ഷ്ക​ര​ണ​വാ​ദി ജോ​സ​ഫ് പു​ലി​ക്കു​ന്നേ​ലാ​ണ് അ​രു​ൺ ഷൂ​രി​യു​ടെ ‘ക്രൈ​സ്ത​വ​വ​ത്ക​ര​ണം ഭാ​ര​ത​ത്തി​ൽ’ എ​ന്ന കു​രു​ക്ഷേ​ത്ര ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച മ​ല​യാ​ള പു​സ്ത​ക​ത്തി​ന് അ​വ​താ​രി​ക എ​ഴു​തി​യ​ത് എ​ന്ന​ത് നാം ​ഇ​വി​ടെ ഓ​ർ​ക്കേ​ണ്ട​താ​ണ്.

പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​കൂ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന വ​ർ​ഗീ​യ ച​രി​ത്ര​മെ​ന്ന​ത് അ​ടി​സ്ഥാ​ന​പ​ര​മാ​യി ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ല​ക്ഷ്യ​മി​ടു​ന്ന മ​നു​ഷ്യാ​ന്ത​സ്സ്‌ എ​ന്ന വി​ഭാ​വ​ന​യെ​യാ​ണ് അ​ട്ടി​മ​റി​ക്കു​ന്ന​ത്. ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് സ്വാ​ത​ന്ത്ര്യസ​മ​ര പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും ജാ​തി​വി​രു​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും നി​ർ​മി​ക്ക​പ്പെ​ട്ട ആ​ശ​യ​മാ​യി​രു​ന്നു മ​നു​ഷ്യ​ൻ എ​ന്ന തി​രി​ച്ച​റി​വും മ​നു​ഷ്യാ​ന്ത​സ്സും. ഇ​ന്ത്യ​യു​ടെ ഭൂ​ത​കാ​ല​ത്തി​ൽ മ​നു​ഷ്യ​ൻ എ​ന്ന വാ​ക്ക് അ​പ്ര​സ​ക്ത​മാ​യി​രു​ന്നെ​ന്നും മു​ജ്ജ​ന്മ പാ​പ-​പു​ണ്യ ഫ​ല​ങ്ങ​ളാ​ണ് ഒ​രാ​ളു​ടെ ജീ​വി​ത​ത്തെ നി​ർ​ണ​യി​ക്കു​ന്ന​തെ​ന്നും വി​ശ്വ​സി​ച്ചി​രു​ന്ന വ​ലി​യ ഒ​രു ജ​ന​ത ഇ​വി​ട​ത്തെ മ​നു​സ്മൃ​തി മൂ​ല്യ​ങ്ങ​ളോ​ട് ക​ല​ഹി​ച്ചു പൊ​രു​തി നി​ർ​മി​ച്ചെ​ടു​ത്ത മ​നു​ഷ്യാ​ന്ത​സ്സി​നെ​യാ​ണ് ഇ​വ​ർ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വ​ഴി റ​ദ്ദു​ചെ​യ്യു​ന്ന​ത്. സം​ഘ്പ​രി​വാ​ർ വി​ശ്വാ​സി​ക​ൾ​ക്ക് ഭൂ​ത​കാ​ല​ത്തെ കു​റി​ച്ചും ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര പ്ര​സ്ഥാ​ന​ങ്ങ​ളെ കു​റി​ച്ചും ഒ​ര​ക്ഷ​രം​പോ​ലും മി​ണ്ടാ​ൻ വ​യ്യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഈ ​കാ​ര​ണ​ത്താ​ൽ ജാ​തി​യെ​ക്കു​റി​ച്ചും അ​യി​ത്ത​ത്തെ​ക്കു​റി​ച്ചു​മു​ള്ള ഭൂ​ത​കാ​ല തെ​ളി​വു​ക​ളും അ​വ​യെ കേ​ന്ദ്ര​ത്തി​ൽ നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള ച​രി​ത്ര​ര​ച​ന​ക​ളും സം​ഘ്പ​രി​വാ​ർ കൂ​ട്ട​ങ്ങ​ൾ​ക്ക് മ​റി​ക​ട​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.

മ​നു​ഷ്യ​ന്‍റെ അ​ന്ത​സ്സോ​ടു​കൂ​ടി​യ നി​ല​നി​ൽ​പി​നെ അ​സാ​ധ്യ​മാ​ക്കി​യ സാ​മൂ​ഹി​ക സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ച് ഒ​രു വി​മ​ർ​ശ​നാ​ത്മ​ക ച​രി​ത്രം ര​ചി​ക്കു​ക​യെ​ന്ന​ത് ഇ​വ​രെ സം​ബ​ന്ധി​ച്ച് അ​സാ​ധ്യ​മാ​ണ്. അ​തേ​പോ​ലെ ച​രി​ത്ര​പ​ര​മാ​യ അ​നീ​തി​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഇ​വ​ർ ദ​ലി​ത​രു​ടെ​യും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ന​ക്സ​ൽ പ്ര​സ്ഥാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ച​രി​ത്ര​ത്തെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്നു. ഈ ​ഒ​ഴി​വാ​ക്ക​ലി​ന് പി​ന്നി​ൽ ഭ​യം എ​ന്ന മ​റ്റൊ​രു കാ​ര​ണം​കൂ​ടി​യു​ണ്ട് എ​ന്ന​ത​ു​കൂ​ടി നാം ​തി​രി​ച്ച​റി​യേ​ണ്ട​താ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​തേ​സ​മ​യം എ​ന്തി​നാ​ണ് ന​മ്മ​ൾ ച​രി​ത്ര​പ​ര​മാ​യ അ​നീ​തി​യെ കു​റി​ച്ച് എ​ഴു​തു​ന്ന​ത് എ​ന്ന ഒ​രു ശ്ര​ദ്ധേ​യ​മാ​യ ചോ​ദ്യം ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്. അ​നീ​തി​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത് അ​നീ​തി സൃ​ഷ്ടി​ച്ച​വ​രു​ടെ മേ​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചെ​ടു​ക്കു​ന്ന​തി​നോ പ്ര​തി​കാ​ര ന​ട​പ​ടി​ക്കു​വേ​ണ്ടി​യോ അ​ല്ല, മ​റി​ച്ച് ച​രി​ത്ര​പ​ര​മാ​യ അ​നീ​തി​ക​ളെ കു​റി​ച്ച് ന​മ്മ​ൾ സം​സാ​രി​ക്കു​ന്ന​ത് ഇ​ന്ന​ത്തെ ജ​നാ​ധി​പ​ത്യ ക്ര​മ​ത്തി​ൽ അ​നീ​തി കാ​ണി​ച്ച​വ​ന്‍റെ​യും അ​നീ​തി​ക്ക് ഇ​ര​യാ​യ​വ​ന്‍റെ​യും മ​നു​ഷ്യ​ൻ എ​ന്ന നി​ല​യി​ലു​ള്ള വി​മോ​ച​നം സാ​ധ്യ​മാ​കു​ന്ന​തി​നും മ​നു​ഷ്യാ​ന്ത​സ്സ്‌ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​മാ​ണ്. ഭൂ​ത​കാ​ല അ​നു​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും അ​വ മ​നു​ഷ്യ​നു​ണ്ടാ​ക്കി​യ ഭീ​ഷ​ണി​യെ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നു​മാ​ണ് ന​മ്മ​ൾ ച​രി​ത്ര​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ച​രി​ത്ര​കാ​ര​ന്മാ​ർ ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കാ​തെ​യി​രി​ക്കു​ന്ന​തും ഇ​ത്ത​രം കീ​ഴാ​ള ച​രി​ത്ര​ത്തെ ബ​ഹി​ഷ്ക​രി​ക്കു​ന്ന​തും ഒ​രേ​പോ​ലെ അ​നീ​ത​ിയാ​ണ്. ത​ക​ർ​ക്ക​പ്പെ​ട്ട അ​ന്ത​സ്സി​നെ​യും അം​ഗീ​കാ​ര​ത്തി​നെ​യും മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന ജോ​ലി​യാ​ണ് ച​രി​ത്ര​കാ​ര​ന്മാ​ർ​ക്ക് ചെ​യ്യാ​നു​ള്ള​ത്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ ഇ​ന്ന് സ​ജീ​വ​മാ​കു​ന്ന ച​രി​ത്ര​ര​ച​ന​ക​ളെ​ല്ലാം​ത​ന്നെ മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​മാ​യ ചേ​രി​യി​ലാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. ച​രി​ത്ര​മെ​ന്ന​ത് മ​റ്റു​ള്ള മ​ത​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും കു​റ്റ​ങ്ങ​ൾ പ​റ​യു​ന്ന​താ​ണെ​ന്ന് കു​ട്ടി​ക​ളെ വി​ശ്വ​സി​പ്പി​ക്കു​ക​യും ഭൂ​ത​കാ​ലം നാം ​പ​ഠി​ക്കു​ന്ന​ത് വ​ർ​ത്ത​മാ​നകാ​ല​ത്ത് പ്ര​തി​കാ​രം ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​യാ​ണെ​ന്നു​മു​ള്ള ബോ​ധ​മാ​ണ് അ​വ​ർ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​കാ​ര​ണ​ത്താ​ൽ അ​വ​ർ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ ഇ​ല്ലാ​താ​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ​യും മ​നു​ഷ്യാ​ന്ത​സ്സി​നെ​യു​മാ​െ​ണ​ന്ന് നി​സ്സം​ശ​യം പ​റ​യാം.

Show More expand_more
News Summary - NCERT removes portions in indian history