Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിൽ പ്രണയബന്ധത്തിന്റെ പേരിൽ മകളെ കഴുത്തുഞെരിച്ച് കൊന്ന പിതാവ് അറസ്റ്റിൽ

text_fields
bookmark_border
കൗശൽകുമാർ പട്ടേൽ
cancel
camera_alt

കൊല്ലപ്പെട്ട സാനിയ, പിതാവ് കൗശൽകുമാർ പട്ടേൽ പൊലിസ് കസ്റ്റഡിയിൽ

ആനന്ദ്: അന്യജാതിയിൽപ്പെട്ട യുവാവുമായുള്ള പ്രണയബന്ധം എതിർത്ത പിതാവ് 21കാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഖംഭാത് താലൂക്കിലെ മെത്പുർ ഗ്രാമത്തിലാണ് സംഭവം. കൗശൽകുമാർ പട്ടേലാണ് മകൾ സാനിയയാണ് കൊല്ലപ്പെട്ടത്.

നവംബർ ഒമ്പതിന് പുലർച്ചെ 3.15ഓടെയായിരുന്നു കൊലപാതകം. വീട്ടിലെ മറ്റുള്ളവർ ഉറങ്ങിക്കിടക്കുന്നതിനിടെ അടുക്കളയിൽവെച്ച് ഷാൾ ഉപയോഗിച്ച് സാനിയയുടെ കഴുത്തുഞെരിക്കുകയായിരുന്നുവെന്ന് ഖംഭാത് ടൗൺ പൊലിസ് ഇൻസ്പെക്ടർ പി.ജെ ബന്ത്വ പറഞ്ഞു.

അതേ ഗ്രാമത്തിലെ മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായി സാനിയ ഒരു വർഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ പിതാവ് എതിർത്തിരുന്നു. യുവാവിന്റെ പ്രതിമാസ വരുമാനം 10,000 മുതൽ 15,000 രൂപ വരെയാണെന്നതും പിതാവിന്റെ എതിർപ്പിന് കാരണമായതായി പൊലിസ് വ്യക്തമാക്കി.

സംഭവദിവസം പുലർച്ചെയും പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് പിതാവ് സാനിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് വിസമ്മതിച്ചതോടെ പ്രകോപിതനായ പിതാവ് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ആദ്യഘട്ടത്തിൽ സാനിയ ആത്മഹത്യ ചെയ്തതാണെന്നാണ് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിലെ ഡോക്ടർമാർ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്‌മോർട്ടം നടത്താൻ നിർദേശിക്കുകയും ചെയ്തു. പരിശോധനയിൽ കഴുത്തുഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിതാവ് കുറ്റം സമ്മതിച്ചതോടെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊമേഴ്‌സ് ബിരുദധാരിയായ സാനിയ തുടർപഠനം നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലിസ് ആവശ്യപ്പെട്ടെങ്കിലും കോടതി അപേക്ഷ തള്ളി. തുടർന്ന് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Father Chokes Daughter to Death
Next Story