ദേശീയ നിയമ സർവകലാശാല പ്രവേശനത്തിന്​ ‘ക്ലാറ്റ്​’ മേയ്​ 12ന്​

  • ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ജ​നു​വ​രി 10 മു​ത​ൽ മാ​ർ​ച്ച്​ 31 വ​രെ

വിജി കെ.
11:23 AM
07/01/2019
ഇ​ന്ത്യ​യി​ലെ 21 ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​യ​മ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള കോ​മ​ൺ ലോ ​അ​ഡ്​​മി​ഷ​ൻ ടെ​സ്​​റ്റ്​ (ക്ലാ​റ്റ്​ 2019) കേ​ര​ളം ഉ​ൾ​പ്പെ​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ മേ​യ്​ 12ന്​ ​ന​ട​ത്തും. വൈ​കീ​ട്ട്​ മൂ​ന്നു മു​ത​ൽ അ​ഞ്ചു​മ​ണി വ​രെ​യാ​ണ്​ പ​രീ​ക്ഷ. 
നാ​ഷ​ന​ൽ ലോ ​യൂ​നി​വേ​ഴ്​​സി​റ്റി​ ഒ​ഡി​ഷ​യാ​ണ്​ ടെ​സ്​​റ്റ്​ ന​ട​ത്തു​ന്ന​ത്. ഒൗ​ദ്യോ​ഗി​ക വി​ജ്​​ഞാ​പ​നം www.clatconsortiumofnlu.ac.in ൽ ​ല​ഭി​ക്കും. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ജ​നു​വ​രി 10 മു​ത​ൽ സ​മ​ർ​പ്പി​ക്കാം. മാ​ർ​ച്ച്​ 31 വ​രെ സ്വീ​ക​രി​ക്കും.
അ​ഞ്ചു​ വ​ർ​ഷ​ത്തെ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ നി​യ​മ ബി​രു​ദ​പ​ഠ​ന​ത്തി​ന്​ ക്ലാ​റ്റ്​ യു.​ജി ടെ​സ്​​റ്റാ​ണ്​ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട​ത്. ഏ​തെ​ങ്കി​ലും സ​ബ്​​ജ​ക്​​ട്​ കോ​മ്പി​നേ​ഷ​നി​ൽ 45 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​ത​ത്തു​ല്യ ഗ്രേ​ഡി​ൽ കു​റ​യാ​തെ പ്ല​സ്​ ടു/​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ ജ​യി​ച്ച​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​ജാ​തി /വ​ർ​ഗ​ക്കാ​ർ​ക്ക്​ 40 ശ​ത​മാ​നം മാ​ർ​ക്ക്​ /തു​ല്യ ഗ്രേ​ഡ്​ മ​തി. 2019 മാ​ർ​ച്ച്​/ ഏ​പ്രി​ൽ മാ​സ​ത്തി​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.
ക്ലാ​റ്റ്​ പി.​ജി ഏ​ക​വ​ർ​ഷ എ​ൽ​എ​ൽ.​എം കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​നാ​ണ് ന​ട​ത്തു​ന്ന​ത്.​ 55 ശ​ത​മാ​നം മാ​ർ​ക്ക്​ /തു​ല്യ ഗ്രേ​ഡി​ൽ കു​റ​യാ​തെ (എ​സ്.​സി/​എ​സ്.​ടി​ക്കാ​ർ​ക്ക്​ 50 ശ​ത​മാ​നം മ​തി) നി​യ​മ ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 
2019 ഏ​പ്രി​ൽ-​മേ​യ്​ മാ​സ​ത്തി​ൽ യോ​ഗ്യ​ത പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. പ​രീ​ക്ഷ സി​ല​ബ​സ്​ വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.
വാ​ഴ്​​സി​റ്റി​ക​ൾ: കേ​ര​ള​ത്തി​ൽ കൊ​ച്ചി​യി​ലാ​ണ്​ നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ അ​ഡ്വാ​ൻ​സ്​​ഡ്​ ലീ​ഗ​ൽ സ്​​റ്റ​ഡീ​സ്​ (നു​വാ​ൽ​സ്) ഉ​ള്ള​ത്. ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, ഭോ​പാ​ൽ, കൊ​ൽ​ക്ക​ത്ത, ജോ​ധ്​​​പു​ർ, ഗാ​ന്ധി​ന​ഗ​ർ, ല​ഖ്​​നോ, പ​ഞ്ചാ​ബ്, നാ​ഗ്​​പു​ർ, പ​ട്​​​ന, ഒ​ഡി​ഷ (ക​ട്ട​ക്), റാ​ഞ്ചി, അ​സം, വി​ശാ​ഖ​പ​ട്ട​ണം, തി​രു​ച്ചി​റ​പ്പ​ള്ളി, മും​ബൈ, ഒൗ​റം​ഗാ​ബാ​ദ്​ മു​ത​ലാ​യ സ്​​ഥ​ല​ങ്ങ​ളി​ലാ​ണ്​ മ​റ്റു​ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ള്ള​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.clatconsortiumofnlu.ac.in ലും clat2019@nls.ac.in ​ഇ-​മെ​യി​​ലി​ലും 8480718979, 9741521069, 9482567257 എ​ന്നീ ഫോ​ൺ ന​മ്പ​റി​ലും ല​ഭി​ക്കും.
Loading...
COMMENTS