കരസേന റിക്രൂട്ട്മെൻറ് റാലി: ഓൺലൈൻ രജിസ്​േട്രഷൻ നവംബർ 16 വരെ 

11:41 AM
17/10/2019
തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ ര​ണ്ടു​മു​ത​ൽ 11 വ​രെ കോ​ട്ട​യം നെ​ഹ്റു സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ര​സേ​ന റി​ക്രൂ​ട്ട്മ​െൻറ് റാ​ലി​ക്കു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്​േ​ട്ര​ഷ​ൻ തു​ട​ങ്ങി. 
റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ ന​വം​ബ​ർ 16 വ​രെ  www.joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്​േ​ട്ര​ഷ​ൻ ചെ​യ്യാം.
തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം എ​ന്നീ ഏ​ഴ് തെ​ക്ക​ൻ ജി​ല്ല​ക​ളി​ലു​ള്ള​വ​ർ​ക്കു​വേ​ണ്ടി സോ​ൾ​ജി​യ​ർ ജ​ന​റ​ൽ​ഡ്യൂ​ട്ടി, സോ​ൾ​ജി​യ​ർ ടെ​ക്നി​ക്ക​ൽ, സോ​ൾ​ജി​യ​ർ ക്ല​ർ​ക്ക്/​സ്​​റ്റോ​ർ​കീ​പ്പ​ർ ടെ​ക്നി​ക്ക​ൽ, സോ​ൾ​ജി​യ​ർ േട്ര​ഡ്​​സ്​​മെ​ൻ, സോ​ൾ​ജി​യ​ർ ടെ​ക്നി​ക്ക​ൽ (ന​ഴ്സി​ങ് അ​സി​സ്​​റ്റ​ൻ​റ്) എ​ന്നീ ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ് റാ​ലി ന​ട​ത്തു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ആ​ർ​മി റി​ക്രൂ​ട്ടി​ങ്​ ഓ​ഫി​സു​മാ​യി (പാ​ങ്ങോ​ട്) നേ​രി​ട്ടോ, 04712351762 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടു​ക.  
 
Loading...
COMMENTS