ജോധ്​പുർ എയിംസിൽ  സ്​റ്റോർ കീപ്പർ കം ക്ലർക്ക്​, കാഷ്യർ

  • ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ, 117  ഒഴിവുകൾ

വി​ജി കെ.
11:56 AM
09/01/2019
​കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ കീ​ഴി​ൽ ജോ​ധ്​​പു​രി​ലെ (രാ​ജ​സ്​​ഥാ​ൻ) ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ (എ​യിം​സ്) വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ സ്വീ​ക​രി​ക്കും. വി​ജ്​​ഞാ​പ​നം www.aiimsjodhpur.edu.inൽ ​ല​ഭ്യ​മാ​ണ്.
സ്​​േ​റ്റാ​ർ കീ​പ്പ​ർ കം ​ക്ല​ർ​ക്ക്​ (ഗ്രൂ​പ്​ സി): ​അ​ടി​സ്​​ഥാ​ന ശ​മ്പ​ളം 19,900 രൂ​പ. ഒ​ഴി​വു​ക​ൾ: 85 (ജ​ന​റ​ൽ -45, ഒ.​ബി.​സി -22, എ​സ്.​സി -12, എ​സ്.​ടി -6). യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. സ്​​േ​റ്റാ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. മെ​റ്റീ​രി​യ​ൽ​സ്​ മാ​നേ​ജ്​​മ​െൻറി​ൽ അം​ഗീ​കൃ​ത പി.​ജി/​ഡി​പ്ലോ​മ അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി 30 വ​യ​സ്സ്. 
സ്​​റ്റോ​ർ കീ​പ്പ​ർ (ഗ്രൂ​പ്​ ബി): ​അ​ടി​സ്​​ഥാ​ന ശ​മ്പ​ളം 35,400 രൂ​പ. ഒ​ഴി​വു​ക​ൾ 21 (ജ​ന​റ​ൽ -12, ഒ.​ബി.​സി -5, എ​സ്.​സി -3, എ​സ്.​ടി -1). യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം, മെ​റ്റീ​രി​യ​ൽ​സ്​ മാ​നേ​ജ്​​മ​െൻറി​ൽ പി.​ജി ഡി​ഗ്രി/​ഡി​പ്ലോ​മ. അ​ല്ലെ​ങ്കി​ൽ മെ​റ്റീ​രി​യ​ൽ​സ്​ മാ​നേ​ജ്​​മ​െൻറി​ൽ ബി​രു​ദ​വും സ്​​റ്റോ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ പ​രി​ച​യ​മു​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന. പ്രാ​യ​പ​രി​ധി 18-35.
കാ​ഷ്യ​ർ (ഗ്രൂ​പ്​ സി): ​അ​ടി​സ്​​ഥാ​ന ശ​മ്പ​ളം 25,500 രൂ​പ. ഒ​ഴി​വു​ക​ൾ 11 (ജ​ന​റ​ൽ -9, ഒ.​ബി.​സി -1, എ​സ്.​സി -1). യോ​ഗ്യ​ത: കോ​മേ​ഴ്​​സ്​ ബി​രു​ദം, ഗ​വ​ൺ​മ​െൻറ്​ ത​ല​ത്തി​ൽ അ​ക്കൗ​ണ്ട്​​സ്​ ജോ​ലി​യി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നി​ൽ പ്രാ​വീ​ണ്യ​മു​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യം 21-30.
ജൂ​നി​യ​ർ അ​ക്കൗ​ണ്ട്​​സ്​ ഒാ​ഫി​സ​ർ (ഗ്രൂ​പ്​ ബി): ​അ​ടി​സ്​​ഥാ​ന ശ​മ്പ​ളം 35,400 രൂ​പ. ഒ​ഴി​വ്​ 1 (ജ​ന​റ​ൽ). യോ​ഗ്യ​ത: കോ​മേ​ഴ്​​സ്​ ബി​രു​ദം, സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ അ​ക്കൗ​ണ്ട്​​സ്​ ജോ​ലി​ക​ൾ നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. പ്രാ​യം 21-30.
ചീ​ഫ്​ കാ​ഷ്യ​ർ (ഗ്രൂ​പ്​ ബി): ​അ​ടി​സ്​​ഥാ​ന ശ​മ്പ​ളം 44,900 രൂ​പ. ഒ​ഴി​വ്​ 1 (ജ​ന​റ​ൽ). യോ​ഗ്യ​ത: കോ​മേ​ഴ്​​സ്​ ബി​രു​ദം, സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ക്കൗ​ണ്ട്​​സ്​ കൈ​കാ​ര്യം ചെ​യ്​​തു​ള്ള അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. പ്രാ​യം: 21-35.
സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ൽ ച​ട്ട​പ്ര​കാ​ര​മു​ള്ള ഇ​ള​വ്​ ല​ഭി​ക്കും. എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. അ​പേ​ക്ഷ​ഫീ​സ്​ 1000 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​വ​നി​ത​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 200 രൂ​പ. 
ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​സ​മ​ർ​പ്പ​ണ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും www.aiimsjodhpur.edu.in കാ​ണു​ക.
 
Loading...
COMMENTS