Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇം​ഗ്ലീ​ഷ് പ്രീ​മി‍യ​ർ ലീ​ഗ്; സി​റ്റി, ലി​വ​ർ​പൂ​ൾ, ചെ​ൽ​സി ജ​യി​ച്ചു

text_fields
bookmark_border
ഇം​ഗ്ലീ​ഷ് പ്രീ​മി‍യ​ർ ലീ​ഗ്; സി​റ്റി, ലി​വ​ർ​പൂ​ൾ, ചെ​ൽ​സി ജ​യി​ച്ചു
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കും ലി​വ​ർ​പൂ​ളി​നും ചെ​ൽ​സി​ക്കും ജ​യം. സി​റ്റി ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളി​ന് ഇ​പ​്സ്വി​ച് ടൗ​ണി​നെ​യും ലി​വ​ർ​പൂ​ൾ 2-1ന് ​ബ്രെ​ന്റ്ഫോ​ർ​ഡി​നെ​യും ചെ​ൽ​സി 2-0ത്തി​ന് എ​വ​ർ​ട്ട​നെ​യും തോ​ൽ​പി​ച്ചു. സീ​സ​ണി​ൽ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്ന സി​റ്റി​യു​ടെ തു​ട​ർ​ച്ച​യാ​യ ഏ​ഴാം ജ​യ​മാ​ണി​ത്.

ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​യി​ൽ ആ​തി​ഥേ​യ​ർ​ക്കാ​യി എ​ർ​ലി​ങ് ഹാ​ല​ൻ​ഡ് (34, 69) ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ ഫി​ൽ ഫോ​ഡ​നും (19) വ​ല ച​ലി​പ്പി​ച്ചു. ബ്രെ​ന്റ്ഫോ​ർ​ഡി​ന്റെ മൈ​താ​ന​ത്ത് ഒ​രു ഗോ​ളി​ന് പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ലി​വ​ർ​പൂ​ളി​ന്റെ തി​രി​ച്ചു​വ​ര​വ്. ആ​ദ്യ പ​കു​തി തീ​രാ​നി​രി​ക്കെ മി​ഡ്ഫീ​ൽ​ഡ​ർ യെ​ഹോ​ർ യാ​ർ​മൊ​ല്യൂ​ക് (45+8) ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് മ​ട​ങ്ങി​യ​തി​ന് ബ്രെ​ന്റ്ഫോ​ർ​ഡ് ക​ന​ത്ത വി​ല ന​ൽ​കി. ര​ണ്ടാം പ​കു​തി​യി​ൽ വി​ക്ട​ർ മു​നോ​സും (62) അ​ല​ക്സാ​ൻ​ഡ​ർ ഇ​സാ​കും (70) സ്കോ​ർ ചെ​യ്ത് ചെ​മ്പ​ട​ക്ക് തി​രി​ച്ചു​വ​ര​വ് സ​മ്മാ​നി​ച്ചു. ക​ളി തീ​രാ​ൻ നേ​രം ആ​തി​ഥേ​യ താ​രം വി​റ്റ​ലി ജാ​ൻ​ലെ​റ്റും ചു​വ​പ്പ് ക​ണ്ടു. എ​വ​ർ​ട്ട​ന്റെ ത​ട്ട​ക​ത്തി​ൽ ചെ​ൽ​സി​ക്കാ​യി പെ​ഡ്രോ നെ​റ്റോ (46, 90) ഇ​ര​ട്ട ഗോ​ൾ നേ​ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Premier League: Man City, Liverpool and Chelsea Secure Wins
Next Story