‘കാറ്റി’ന്​ മണികെട്ടി  ഇരട്ട സഹോദരങ്ങൾ 

10:26 AM
07/01/2019
ഇ​ര​ട്ട സ​ഹോ​ദ​ര​ന്മാ​രാ​യ അ​ഭി​ഷേ​ക് ഗാ​ര്‍ഗ്​, അ​നു​ഭ​വ് ഗാ​ര്‍ഗ്​
​ന്യൂ​ഡ​ൽ​ഹി: അ​വ​ർ ജ​നി​ച്ച​ത്​ ഒ​രേ ദി​വ​സ​മാ​ണ്. പി​ച്ച​വെ​ച്ച​തും പ​ഠ​നം തു​ട​ങ്ങി​യ​തും ഒ​രേ ദി​വ​സം. ര​ണ്ടു​ ശ​രീ​ര​മെ​ങ്കി​ലും പ​ഠ​ന മി​ക​വി​ൽ പ​ക്ഷേ, ഒ​രു മു​ഖ​മേ ഉ​ള്ളൂ. എ​ന്‍ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ജെ.​ഇ.​ഇ പാ​സാ​യ​തും ഡ​ല്‍ഹി ഐ.​ഐ.​ടി​യി​ല്‍ ചേ​ര്‍ന്ന​തും ഒ​രു​മി​ച്ചു​ത​ന്നെ. െഎ.​െ​എ.​എം അ​ട​ക്കം രാ​ജ്യ​ത്തെ ഉ​ന്ന​ത സ്​​ഥാ​പ​ന​ങ്ങ​ളി​ൽ മാ​നേ​ജ്​​മ​െൻറ്​ പ​ഠ​ന​ത്തി​ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ കോ​മ​ണ്‍ അ​ഡ്മി​ഷ​ന്‍ ടെ​സ്​​റ്റി​ൽ​ 2018 (കാ​റ്റ്) 99 ശ​ത​മാ​നം മാ​ര്‍ക്ക് നേ​ടി ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത് എ​ത്തി​യ ഇ​ര​ട്ട സ​ഹോ​ദ​ര​ന്മാ​രാ​യ അ​ഭി​ഷേ​ക് ഗാ​ര്‍ഗി​​െൻറ​യും അ​നു​ഭ​വ് ഗാ​ര്‍ഗി​േ​ൻ​റ​യും ക​ഥ​യാ​ണി​ത്​.
  99 ശ​ത​മാ​നം മാ​ർ​ക്ക്​ വാ​ങ്ങി​യ​തി​ന്​ പി​ന്നി​ലെ വി​ജ​യ മ​ന്ത്ര​ത്തെ​ക്കു​റി​ച്ച്​ ചോ​ദി​ച്ചാ​ൽ ര​ണ്ടു​പേ​രും ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യും, മാ​നേ​ജ്‌​മ​െൻറ്​ മേ​ഖ​ല​യി​ല്‍ പി​താ​വ് ത​രു​ണ്‍ ഗാ​ര്‍ഗി​​െൻറ വി​ജ​യ​മാ​ണ്​ പ​രീ​ക്ഷ​ക്ക്​ ഒ​രു​ങ്ങാ​ന്‍ പ്ര​ചോ​ദ​ന​മാ​യ പ്ര​ധാ​ന ഘ​ട​ക​മെ​ന്ന്. 
‘ഒ​പ്പം ഒ​രു​വ​ര്‍ഷ​ത്തെ ക​ഠി​ന പ​രി​ശീ​ല​ന​വും. ല​ഖ്‌​നോ ഐ.​ഐ.​എം പൂ​ര്‍വ​വി​ദ്യാ​ര്‍ഥി​യും മാ​രു​തി സു​സു​കി ഇ​ന്ത്യ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റു​മാ​ണ് പി​താ​വ്​ ത​രു​ണ്‍ ഗാ​ര്‍ഗ്. ന​ന്നാ​യി പ​ഠി​ക്കു​ന്ന​തോ​ടൊ​പ്പം മോ​ക്ക് ടെ​സ്​​റ്റു​ക​ളി​ൽ പ​ല​ത​വ​ണ പ​െ​ങ്ക​ടു​ക്കു​ക​യും ചെ​യ്താ​ല്‍ ‘കാ​റ്റി’​നെ പി​ടി​ച്ചു​കെ​ട്ടാ​നാ​വു​മെ​ന്നാ​ണ്​ ഇ​വ​ര്‍ പ​റ​യു​ന്ന​ത്. ര​ക്ഷി​താ​ക്ക​ള്‍ക്ക് പു​റ​മെ ഡ​ല്‍ഹി ട്ര​യം​ഫ​ൻ​റ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മ​െൻറ്​ എ​ജു​ക്കേ​ഷ​നി​ലെ (ടൈം) ​അ​ധ്യാ​പ​ക​രും പ​രീ​ക്ഷ​ക്ക്​ ത​യാ​റെ​ടു​ക്കാ​ന്‍ സ​ഹാ​യി​ച്ച​താ​യി ഇ​വ​ർ പ​റ​യു​ന്നു. ‘കാ​റ്റ്​’ 2018ല്‍ ​അ​ഭി​ഷേ​ക് 99.99 ശ​ത​മാ​ന​വും അ​നു​ഭ​വ് 99.97 ശ​ത​മാ​ന​വും മാ​ര്‍ക്കാ​ണ് നേ​ടി​യ​ത്. 
 
Loading...
COMMENTS