ആദായ നികുതി പരിധി ഉയർത്തി, 12 ലക്ഷം വരെ നികുതിയില്ല -Live Blog
text_fieldsന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്‍റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ചു. മധ്യവർഗത്തെ ലക്ഷ്യമിട്ടാണ് ധനമന്ത്രിയുടെ ഇത്തവണത്തെ ബജറ്റ് അവതരണം. ആദായ നികുതി പരിധി ഏഴ് ലക്ഷത്തിൽ നിന്നും 12 ലക്ഷമാക്കി ഉയർത്തിയതാണ് ഈ വർഷത്തെ പ്രധാനപ്പെട്ട പ്രഖ്യാപനം.ആറ് മേഖലകൾക്കാണ് ഈ വർഷത്തെ ബജറ്റിൽ കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്നത്. നികുതി, വൈദ്യുതി, നഗര വികസനം, ഖനനം, സാമ്പത്തിക മേഖല, നിയന്ത്രണ നയങ്ങൾ എന്നിവയാണ് ഈ മേഖലകൾ.
യുവാക്കൾ, സ്ത്രീകൾ, കർഷകർ, മധ്യവർഗം തുടങ്ങിയ വിഭാഗങ്ങൾക്കാണ് ബജറ്റിൽ പരിഗണന നൽകുന്നത്. മധ്യവർഗത്തിന്‍റെ ശക്തി കൂട്ടുന്ന ബജറ്റ് ആണിതെന്നും വികസന ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്നതാണെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
Live Updates
- 1 Feb 2025 11:39 AM IST
100 ജിഗാവാട്ടിന്റെ ആണവനിലയങ്ങൾ സജ്ജമാക്കും
ആണവകേന്ദ്രങ്ങളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടു വരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.




