ആദായ നികുതി പരിധി ഉയർത്തി, 12 ലക്ഷം വരെ നികുതിയില്ല -Live Blog
text_fieldsന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. മധ്യവർഗത്തെ ലക്ഷ്യമിട്ടാണ് ധനമന്ത്രിയുടെ ഇത്തവണത്തെ ബജറ്റ് അവതരണം. ആദായ നികുതി പരിധി ഏഴ് ലക്ഷത്തിൽ നിന്നും 12 ലക്ഷമാക്കി ഉയർത്തിയതാണ് ഈ വർഷത്തെ പ്രധാനപ്പെട്ട പ്രഖ്യാപനം.ആറ് മേഖലകൾക്കാണ് ഈ വർഷത്തെ ബജറ്റിൽ കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്നത്. നികുതി, വൈദ്യുതി, നഗര വികസനം, ഖനനം, സാമ്പത്തിക മേഖല, നിയന്ത്രണ നയങ്ങൾ എന്നിവയാണ് ഈ മേഖലകൾ.
യുവാക്കൾ, സ്ത്രീകൾ, കർഷകർ, മധ്യവർഗം തുടങ്ങിയ വിഭാഗങ്ങൾക്കാണ് ബജറ്റിൽ പരിഗണന നൽകുന്നത്. മധ്യവർഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റ് ആണിതെന്നും വികസന ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്നതാണെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
Live Updates
- 1 Feb 2025 11:27 AM IST
മൂന്ന് വർഷത്തിനുള്ളിൽ ജില്ലാ ആശുപത്രികളിൽ കാൻസർ സെന്റർ
200 ജില്ലാ ആശുപത്രികളിൽ ഈ സാമ്പത്തിക വർഷം പദ്ധതി ആരംഭിക്കും
- 1 Feb 2025 11:19 AM IST
ബിഹാറിന് വേണ്ടി മഖാന ബോർഡ്
മഖാനയെന്ന താമര വിത്തുകളുടെ ഉൽപാദനവും വിതരണവും സംഭരണവും ലക്ഷ്യമിട്ടാണ് ബോർഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.




