'0277' ദളപതി വിജയ്‌യുടെ വണ്ടി നമ്പറിന്‍റെ പിന്നിലെ വേദനയുടെ കഥ...
text_fieldsവിജയും ഡ്രൈവറും, വിജയുടെ വണ്ടി നമ്പറുകൾ
തമിഴകത്തെ സൂപ്പർ താരവും ഇപ്പോൾ രാഷ്ട്രീയ നേതാവുമാണ് വിജയ്. 'തമിഴക വെട്രി കഴഗം' എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനാണ് വിജയ്. താൻ സിനിമയിൽ നിന്നും പൂർണമായി വിരമിക്കാൻ പോവുകയാണെന്നും ഇനി പൂർണ ശ്രദ്ധ രാഷ്ട്രീയത്തിലായിരിക്കുമെന്നും വിജയ് അറിയിച്ചിരുന്നു. ജനനായകൻ ആയിരിക്കും താരത്തിന്‍റെ അവസാന സിനിമ.
വിജയുടെ ആരാധകർ താരത്തിന്‍റെ സിനിമകളിലുപരി അദ്ദേഹത്തിന്‍റെ സ്വകാര്യ ജീവിതത്തിലെയും കാര്യങ്ങൾ അറിയാൻ തൽപരരാണ്. താരത്തിന് സ്വന്തമായ് ഒരുപാട് വാഹനങ്ങളുണ്ട്. എന്നാൽ ഈ വാഹനങ്ങൾക്കെല്ലാംതന്നെ ഒരേ നമ്പർപ്ലേറ്റാണ് ഉപയോഗിക്കുന്നത് എന്നത് ഏറെ ജന ശ്രദ്ധ നേടിയിരുന്നു.
വിലകൂടിയ കാറുകളോട് താരത്തിന് അതിയായ താൽപര്യം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം തന്‍റെ റോൽസ് റോയ്സ് കൊടുത്തശേഷം വിലകൂടിയ മൂന്നു കാറുകളാണ് താരം വാങ്ങിയത്. ഒരു ബി.എം.ഡബ്ലിയു ഇലക്ട്രിക് കാർ, ലക്സസ് എൽ.എം, ടൊയോട്ട ലക്ഷ്വറി മോഡൽ എന്നിവയാണ് താരം സ്വന്തമാക്കിയത്. ഇതിലുപരി തന്‍റെ രാഷ്ട്രീയ പ്രചരണ ആവശ്യങ്ങൾക്കായ് ഒരു പ്രത്യേക ബസ്സും താരത്തിനുണ്ട്. എന്നാൽ പ്രത്യേകത എന്തെന്നാൽ ഈ വാഹനങ്ങൾക്കെല്ലാംതന്നെ '2077' എന്ന സ്ഥിരം നമ്പറാണ് താരം നൽകിയത് എന്നതാണ്.
എന്നാൽ താരത്തിന്‍റെ റോൽസ് റോയ്സിന്‍റെ നമ്പർ '0014' ആയിരുന്നു. ഈ നമ്പറുകൾക്കു പിന്നിൽ 14-02-77 ഡേറ്റ് ആണെന്ന് ആരാധകർ കണ്ടെത്തുകയുണ്ടായി. വിജയ്ക്ക് ഈ നമ്പറുമായി ഒരു പ്രത്യേക കണക്ഷൻ ഉണ്ട്. ചെറുപ്രായത്തിൽ മരണമടഞ്ഞ, വിജയുടെ ഇളയ സഹോദരിയുടെ ജന്മ ദിനമാണ് 14-02-77 എന്നത്. തന്‍റെ സഹോദരിയോടുള്ള അളവറ്റ സ്നേഹത്തിന്‍റെ അടയാളമായാണ് താരം വണ്ടികളക്കെല്ലാം സഹോദരിയുടെ ജന്മദിനത്തിന്‍റെ നമ്പർ നൽകുന്നത്. ഒരു സഹോദരന്‍റെ യഥാർഥ സ്നേഹം അതിരില്ലാത്തതാണെന്നും വിജയ് ഒരു സ്നേഹ സമ്പന്നനായ വ്യക്തിയാമെന്നുമാണ് ആളുകൾ ഇതിനു നൽകുന്ന മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

