Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'യുദ്ധകാലത്തെ...

'യുദ്ധകാലത്തെ തെരഞ്ഞെടുപ്പ് യുക്രെയ്‌നെ പൂർണ്ണമായി തകർക്കും'- സെലെൻസ്‌കി

text_fields
bookmark_border
യുദ്ധകാലത്തെ തെരഞ്ഞെടുപ്പ് യുക്രെയ്‌നെ പൂർണ്ണമായി തകർക്കും- സെലെൻസ്‌കി
cancel
camera_alt

വൊളോദിമർ സെലൻസ്കി

കീവ്: റഷ്യയുമായുള്ള രൂക്ഷമായ യുദ്ധം നാല് വർഷം പിന്നിടുന്നതിനിടയിൽ, നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് യുക്രെയ്‌നെ വലിയ പ്രതിസന്ധിയിലാക്കുമെന്നും രാജ്യത്തിന്റെ അഖണ്ഡത തകർക്കുമെന്നും പ്രസിഡന്റ് വൊളോദിമർ സെലൻസ്കി വ്യക്തമാക്കി. മുൻ പ്രതിരോധ മന്ത്രി മൈഖൈലോ ഫെഡോറോവ് യുദ്ധകാലത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സെലെൻസ്‌കിയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

യുക്രേനിയൻ നിയമപ്രകാരം യുദ്ധാവസ്ഥയിൽ തെരഞ്ഞെടുപ്പുകൾക്ക് കർശനമായ വിലക്കുണ്ട്. രാജ്യത്തിന്റെ സുരക്ഷാപ്രശ്നങ്ങളും കടുത്ത ലോജിസ്റ്റിക്കൽ വെല്ലുവിളികളും കാരണം ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്തുക അസാധ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജനങ്ങളിൽ ഭൂരിഭാഗവും ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നുണ്ടെങ്കിലും, ഇത് സംബന്ധിച്ച ചർച്ചകൾ രാജ്യത്ത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിട്ടുണ്ട്.

അതിനിടെ, യുക്രെയ്‌നിലെ വിവിധ നഗരങ്ങളിൽ റഷ്യയുടെ വ്യോമ-ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. കിഴക്കൻ ഡൊനെറ്റ്സ്ക് മേഖലയിലുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. ഖാർകിവിലും ഒഡേസയിലും ഉണ്ടായ ആക്രമണങ്ങളിലും സാധാരണക്കാർക്ക് പരിക്കേൽക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ കടുത്ത ഭീഷണികളെ ചെറുക്കാൻ യുക്രെയ്ൻ പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കൊപ്പം സ്വന്തമായി ബാലിസ്റ്റിക് ലോഞ്ചറുകളെ ലക്ഷ്യമിട്ടുള്ള പ്രതിരോധ തന്ത്രങ്ങളും ശക്തമാക്കിയിട്ടുണ്ട്.

യുദ്ധരംഗത്തെ ആശയവിനിമയത്തിനായി റഷ്യയും ചൈനയും ചേർന്ന് സ്വന്തമായി സാറ്റ്ൈലറ്റ് സംവിധാനം വികസിപ്പിച്ചു വരുന്നുണ്ടെന്നും, ഇതിനെ പ്രതിരോധിക്കാൻ യൂറോപ്യൻ രാജ്യങ്ങളുടെ സഹകരണത്തോടെ യുക്രെയ്നും സമാനമായ പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും സെലെൻസ്‌കി അറിയിച്ചു. കൂടാതെ, പ്രതിരോധ ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വർഷം യുക്രെയ്‌ന് വലിയ സാമ്പത്തിക ഫണ്ടിംഗ് കുറവ് നേരിടുന്നുണ്ടെന്നും രാജ്യം സുഗമമായി മുന്നോട്ടുപോകാൻ അന്താരാഷ്ട്ര പിന്തുണ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസ്, ജർമ്മനി, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് യുക്രെയ്‌ന് ആവശ്യമായ ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും ലഭ്യമായിക്കൊണ്ടിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaukraineVolodymyr ZelenskyyelectionRussia Ukraine War
News Summary - 'യുദ്ധകാലത്തെ തെരഞ്ഞെടുപ്പ് യുക്രെയ്‌നെ പൂർണ്ണമായി തകർക്കും'- സെലെൻസ്‌കി
Next Story