Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷി ജിൻപിങ് ഡൽഹിയിലെത്തി; ഗാൽവാൻ സംഘർഷത്തിന് ശേഷം ആദ്യ സന്ദർശനം
text_fieldsbookmark_border
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി. ഷിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗാൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഷി ഇന്ത്യയിലെത്തുന്നത്.
ഏഴ് വർഷത്തിന് ശേഷം ഇന്ത്യയിലെത്തിയ ഷി ഇന്ന് വൈകീട്ട് 5.45 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. എയർ ചൈന വിമാനത്തിലെത്തിയ ഷിയെ വിദേശകാര്യ സഹമന്ത്രി ജിതിൻ പ്രസാദ സ്വീകരിച്ചു. താജ് പാലസിലേക്ക് പുറപ്പെട്ട ഷി ഉച്ചകോടിയിൽ പങ്കെടുക്കും. ചൈന ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അഭിപ്രായവ്യത്യാസങ്ങൾ ശരിയായി കൈകാര്യം ചെയ്യുമെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്ഹോങ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

