Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്​കാൻഡിനേവിയ ഒന്നാകെ...

സ്​കാൻഡിനേവിയ ഒന്നാകെ വലതുപക്ഷ മുക്​തം; നോർവേയിൽ ലേബർ പാർട്ടിക്ക്​ വിജയം

text_fields
bookmark_border
With Norway election results, all five Nordic states have
cancel

നോർവേയിലും ഇടത്​ അനൂകൂല കക്ഷി വിജയിച്ചതോടെ സ്​കാൻഡിനേവിയൻ രാജ്യങ്ങളിലെല്ലാം വലതുപക്ഷ യാഥാസ്​ഥിതികർ ഭരണത്തിന്​ പുറത്തായി. നോർവ്വേയിലെ ലേബർ പാർട്ടി നേതാവ്​, ഇടത്​ അനുകൂല കൂട്ടായ്​മയുമായി ചേർന്ന് പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഇതോടെയാണ്​ നോർഡിക്​ മേഖലയൊന്നാകെ വലതുപക്ഷ മുക്​തമായത്​. ലേബർ പാർട്ടി നേതാവായ ജോനാസ് ഗാഹർ സ്റ്റോറിയാണ്​ നോർ​വ്വേയിൽ വിജയിച്ചത്​.

2019 ൽ, ഡെൻമാർക്കിൽ സോഷ്യൽ ഡെമോക്രാറ്റുകൾ പാർലമെൻറ്​ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. വലത് ലിബറലുകളെയും തീവ്ര വലതുപക്ഷ ഡാനിഷ് പീപ്പിൾസ് പാർട്ടിയെയും (ഡിപിപി) പരാജയപ്പെടുത്തിയായിരുന്നു വിജയം. പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വ​െൻറ നേതൃത്വത്തിൽ ഇടത് അജണ്ടയുള്ള കക്ഷികളുമായി ചേർന്നുള്ള ​ന്യൂനപക്ഷ സഖ്യ സർക്കാരാണ് നിലവിൽ സ്വീഡൻ ഭരിക്കുന്നത്.

ഗ്രീൻ മൂവ്​മെൻറി​െൻറ നേതാവ്​ കാട്രിൻ ജാക്കോബ്സ്ഡോട്ടിറാണ്​ ഐസ്​ലൻഡിലെ പ്രധാനമന്ത്രി. ഇദ്ദേഹത്തിനും ഇടതുചേരിയുടെ പിന്തുണയുണ്ട്​. ഫിൻലാൻഡ് നിലവിൽ ബഹുകക്ഷി-ആശയങ്ങളുള്ള സഖ്യമാണ്​ ഭരണം നടത്തുന്നത്​. പ്രധാനമന്ത്രി സന്ന മരി​െൻറ നേതൃത്വത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റുകൾ, ഇടത് പാർട്ടികൾ, ഹരിത സഖ്യം എന്നിവരാണ്​ ഇവിടത്തെ ഭരണകക്ഷി.

നോർവേ തിരഞ്ഞെടുപ്പ് ഫലം

നോർ​വ്വേയിൽ എല്ലാ വോട്ടും എണ്ണിക്കഴിഞ്ഞപ്പോൾ, ലേബർ പാർട്ടിയും അതി​െൻറ രണ്ട് ഇടതുപക്ഷ-സഖ്യകക്ഷികളായ സോഷ്യലിസ്റ്റ് ഇടതുപക്ഷവും യൂറോ സെൻറർ പാർട്ടിയും 169 സീറ്റുകളുള്ള അസംബ്ലിയിൽ 100 സീറ്റുകൾ നേടിയിട്ടുണ്ട്​. നിലവിലെ സർക്കാരിന് 68 സീറ്റുകൾ മാത്രമാണ്​ ലഭിച്ചത്​. പ്രധാനമന്ത്രി എർണ സോൾബെർഗി​െൻറ നേതൃത്വത്തിലുള്ള മധ്യ-വലതുപക്ഷത്തിന് അനുകൂലമായിട്ടാണ്​ കഴിഞ്ഞ തിര​െഞ്ഞടുപ്പ്​ ഫലം വന്നിരുന്നത്​. 88-81 ആയിരുന്നു അന്ന​െത്ത കക്ഷിനില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NorwayelectionNordicScandinavia
News Summary - With Norway election results, all five Nordic states have turned centre-left
Next Story