Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഞങ്ങളുടെ നേതാവ് പൂർണ...

ഞങ്ങളുടെ നേതാവ് പൂർണ ആരോഗ്യത്തോടെ ഇവിടെതന്നെയുണ്ട്; മുജ്തബ ഖാംനഈയുടെ പുതിയ വീഡിയോ പുറത്തുവിട്ട് ഇറാൻ

text_fields
bookmark_border
ഞങ്ങളുടെ നേതാവ് പൂർണ ആരോഗ്യത്തോടെ ഇവിടെതന്നെയുണ്ട്; മുജ്തബ ഖാംനഈയുടെ പുതിയ വീഡിയോ പുറത്തുവിട്ട് ഇറാൻ
cancel

തെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ ആരോഗ്യം ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ അദ്ദേഹത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് ഇറാൻ. അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസാണ് പൂർണ ആരോഗ്യത്തോടെയിരിക്കുന്ന മുജ്തബയുടെ വീഡിയോ പുറത്തിറക്കിയത്. എന്നാൽ വീഡിയോയിൽ തീയതി രേഖപ്പെടുത്തിയിട്ടില്ല. ആരോഗ്യവാനായ മുജ്തബ ഖാംനഈ ഒരുകൂട്ടം ആളുകൾക്ക് മുന്നിലിരുന്ന് സംഭാഷണം നടത്തുന്നതും അവർ വളരെ ശ്രദ്ധയോടെ അദ്ദേഹത്തെ കേട്ടുകൊണ്ടിരിക്കുന്നതുമായ 20 സെക്കൻഡ് വീഡിയോയാണിത്.

ഇറാൻ പരമോന്നത നേതാവ് ഗുരുതരാവസ്ഥയിലാണെന്ന് ചില ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുജ്തബയുടെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള വാർത്തകൾ ഉടൻ കേട്ടാൽ തങ്ങൾ അത്ഭുതപ്പെടില്ലെന്നും ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാനിൽ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് മകൻ മുജ്തബയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്. ഈ ആക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

ആക്രമണത്തിന് ശേഷവും പരമോന്നത നേതാവായി നാമകരണം ചെയ്യപ്പെട്ടതിനുശേഷവും അദ്ദേഹം പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ മാസം നടന്ന പിതാവിന്റെ ഖബറടക്ക ചടങ്ങിൽ പോലും അദ്ദേഹം പങ്കെടുത്തില്ല. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranIsraelus-iranStrait of HormuzMojtaba Khamenei
News Summary - 'ഞങ്ങളുടെ നേതാവ് പൂർണ ആരോഗ്യത്തോടെ ഇവിടെതന്നെയുണ്ട്'; മുജ്തബ ഖാംനഈയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ
Next Story