Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിൽ യു.എസ് കരസേന?...

ഇറാനിൽ യു.എസ് കരസേന? സാ​ധ്യ​ത ത​ള്ളാ​തെ ട്രം​പ്

text_fields
bookmark_border
ഇറാനിൽ യു.എസ് കരസേന? സാ​ധ്യ​ത ത​ള്ളാ​തെ ട്രം​പ്
cancel
camera_alt

തെഹ്റാ​നി​ലെ എ​ണ്ണ നി​ല​യ​ത്തി​ൽ യു.​എ​സ്- ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് തീ ​ഉ​യ​രു​ന്നു

വാ​ഷി​ങ്ട​ൺ: ക​ര​യി​ലും ക​ട​ലി​ലും രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം തു​ട​ർ​ന്നി​ട്ടും ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റം എ​ന്ന അ​ജ​ണ്ട​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ​പോ​ലു​മാ​കാ​​ത്ത​വി​ധം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​യു​റ​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത ഘ​ട്ട​വും ആ​ലോ​ച​ന​യി​ലാ​ണെ​ന്ന് ന​യം വ്യ​ക്ത​മാ​ക്കി യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

യു.​എ​സി​ൽ 82ാം എ​യ​ർ​ബോ​ൺ ഡി​വി​ഷ​നി​ലെ 5000ത്തോ​ളം സൈ​നി​ക​ർ​ക്ക് പ​ദ്ധ​തി​യി​ട്ട പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി പ്ര​തി​രോ​ധ വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ര​സേ​നാ നീ​ക്ക​ത്തെ​ക്കു​റി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യ​ത്. വ്യോ​മ​താ​വ​ള​ങ്ങ​ൾ, ത​ന്ത്ര​പ്ര​ധാ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ക്കാ​നും എം​ബ​സി​ക​ള​ട​ക്കം സു​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​നും പ്ര​ത്യേ​ക പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രാ​ണ് ഈ ​സേ​നാ​വി​ഭാ​ഗം. 18 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​വ​രെ വി​ന്യ​സി​ക്കാ​നാ​വും.

ക​ഴി​ഞ്ഞ ദി​വ​സം വ​രെ വി​ന്യ​സി​ക്കാ​ൻ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും പു​തു​താ​യി ഒ​രു ഹെ​ലി​കോ​പ്ട​ർ യൂ​നി​റ്റി​ന് അ​നു​മ​തി ഉ​ട​ൻ ഇ​റ​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ര​സേ​ന വി​ന്യാ​സ​ത്തെ​ക്കു​റി​ച്ച ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് അ​തും സം​ഭ​വി​ക്കാ​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്റെ മ​റു​പ​ടി.

ഇ​റാ​നി​ലേ​ക്ക് ക​ര​സേ​ന​യെ അ​യ​ക്കു​മെ​ന്ന് ട്രം​പ് നേ​ര​ത്തേ സൂ​ചി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​റാ​നി​ലെ ആ​ണ​വ നി​ല​യ​ങ്ങ​ളി​ൽ സം​ഭ​രി​ച്ചെ​ന്ന് ക​രു​തു​ന്ന സം​പു​ഷ്ടീ​കൃ​ത യു​റേ​നി​യം തി​രി​ച്ചു​പി​ടി​ക്കാ​നാ​കും യു.​എ​സ് സേ​ന​യെ വി​ന്യ​സി​ക്കു​ക​യെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ പ​രാ​മ​ർ​ശം. ‘‘നാം ​അ​തേ​കു​റി​ച്ച് സം​സാ​രി​ച്ചി​ട്ടി​ല്ല. വൈ​കാ​തെ ചി​ല​പ്പോ​ൾ സം​ഭ​വി​ച്ചേ​ക്കാം. അ​തൊ​രു വ​ലി​യ വി​ഷ​യ​മാ​കും. ഇ​പ്പോ​ൾ അ​വ​രെ നാ​മാ​വ​ശേ​ഷ​മാ​ക്കു​ക​യാ​ണ് നാം’’ -​എ​ന്നാ​യി​രു​ന്നു ട്രം​പി​ന്റെ ഏ​റ്റ​വും പു​തി​യ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം, സി.​ഐ.​എ നേ​തൃ​ത്വം കൊ​ടു​ത്ത് ഇ​റാ​ഖി​ലെ കു​ർ​ദു​ക​ളെ ആ​യു​ധ​മ​ണി​യി​ച്ച് ഇ​റാ​നി​ൽ അ​യ​ച്ച് ഭ​ര​ണം മാ​റ്റു​ന്ന പ്ര​ക്രി​യ ത​ൽ​ക്കാ​ലം അ​വ​സാ​നി​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ‘‘കു​ർ​ദു​ക​ൾ ഇ​റാ​നി​ൽ ക​ട​ക്കു​ന്ന​ത് നാം ​പി​ന്തു​ണ​ക്കു​ന്നി​ല്ല. അ​വ​ർ​ക്ക് രാ​ജ്യ​ത്തി​നു​ള്ളി​ൽ ക​ട​ക്ക​ണ​മെ​ന്നു​ണ്ട്. എ​ന്നാ​ൽ, അ​മേ​രി​ക്ക​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് അ​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്’’ -ട്രം​പ് പ​റ​യു​ന്നു.

ഓ​രോ ദി​ന​വും പു​തി​യ പോ​ർ​മു​ഖം തു​റ​ക്കു​ന്ന പ​ശ്ചി​മേ​ഷ്യ​യി​ൽ ഒ​രാ​ഴ്ച പി​ന്നി​ട്ട ആ​ക്ര​മ​ണം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ക​യാ​ണ്. അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​കി​ല്ലെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്റ് പെ​സ​ഷ്‍കി​യാ​ൻ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​തി​നെ പ​രി​ഹ​സി​ച്ച് ട്രം​പ് രം​ഗ​ത്തു​വ​ന്ന​തോ​ടെ നി​ല​പാ​ട് മാ​റ്റി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ന​ലെ​യും ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranWorld NewsUS TroopsUS Attack on Iran
News Summary - US troops in Iran?
Next Story