Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുതന്ത്രം: കുർദുകളെ...

കുതന്ത്രം: കുർദുകളെ കൂട്ടി ഭരണം മറിച്ചിടാൻ യു.എസ്

text_fields
bookmark_border
കുതന്ത്രം: കുർദുകളെ കൂട്ടി ഭരണം മറിച്ചിടാൻ യു.എസ്
cancel

തെ​ഹ്റാ​ൻ: കു​ർ​ദ് മി​ലീ​ഷ്യ​ക​ളെ ഉ​​പ​യോ​ഗി​ച്ച് ഇ​റാ​നി​ൽ ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം ത​കൃ​തി​യാ​ക്കി യു.​എ​സും സി.​ഐ.​എ​യും. ഇ​റാ​​ഖ് അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലും ഇ​റാ​ഖി കു​ർ​ദി​സ്താ​നി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ കു​ർ​ദു​ക​ളെ പ​ര​മാ​വ​ധി ആ​യു​ധ​മ​ണി​യി​ക്കു​ക​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ക. ഇ​റാ​നി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഭ​ര​ണം ദു​ർ​ബ​ല​മാ​ക്കാ​നാ​യാ​ൽ കു​ർ​ദു​ക​ൾ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​കു​മെ​ന്നും അ​വ​ർ​ക്ക് ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നാ​കു​മെ​ന്നും അ​മേ​രി​ക്ക ക​ണ​ക്കു​കൂ​ട്ടു​ന്നു. ദി​വ​സ​ങ്ങ​ളാ​യി അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ചേ​ർ​ന്ന് ഇ​റാ​നി​ൽ ഏ​റ്റ​വും ക​ടു​ത്ത ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. പ​ര​മോ​ന്ന​ത ആ​ത്മീ​യ നേ​താ​വ് അ​ലി ഖാം​ന​ഈ​യും മു​ൻ​നി​ര സൈ​നി​ക മേ​ധാ​വി​ക​ളും കൊ​ല്ല​പ്പെ​ട്ടു. പാ​ർ​ല​മെ​ന്റ് കെ​ട്ടി​ട​മ​ട​ക്കം ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി. ഭ​ര​ണ​സം​വി​ധാ​ന​വും ആ​ക്ര​മ​ണ സാ​ധ്യ​ത​ക​ളും പൂ​ർ​ണ​മാ​യി തു​ട​ച്ചു​നീ​ക്ക​ലാ​ണ് ല​ക്ഷ്യ​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു പ​റ​യു​ന്നു.

ഇ​തി​നി​ടെ​യാ​ണ് യു.​എ​സ് സൈ​നി​ക പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ട് കു​ർ​ദ് ഗ്രൂ​പ്പു​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​റാ​ഖി​​ൽ ബ​ഗ്ദാ​ദ്, ഇ​ർ​ബി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ർ​ദ് നേ​തൃ​ത്വം ഇ​തി​ന​കം യു.​എ​സു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​റാ​ഖി കു​ർ​ദി​സ്താ​നി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ ട്രം​പ് നേ​രി​ട്ട് വി​ളി​ച്ച് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ചൊ​വ്വാ​ഴ്ച ഇ​റാ​ൻ കു​ർ​ദി​സ്താ​ൻ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​വ് മു​സ്ത​ഫ ഹി​ജ്രി​യു​മാ​യും ട്രം​പ് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഇ​റാ​ഖി കു​ർ​ദി​സ്താ​നി​ലെ കു​ർ​ദ് വി​ഭാ​ഗ​ങ്ങ​ൾ ഏ​റെ​യാ​യി അ​മേ​രി​ക്ക​യു​ടെ സ​ഖ്യ​ക​ക്ഷി​ക​ളു​മാ​ണ്. ഇ​റാ​നി​ലേ​ക്ക് ആ​യു​ധം ക​ട​ത്താ​ൻ ഇ​റാ​ഖി​ലെ കു​ർ​ദു​ക​ളു​ടെ സ​ഹാ​യം അ​നി​വാ​ര്യ​മാ​ണ്. ഇ​തു​കൂ​ടി ക​ണ​ക്കാ​ക്കി​യാ​ണ് ഇ​റാ​ഖി​ലെ കു​ർ​ദു​ക​ളു​മാ​യി അ​മേ​രി​ക്ക പു​തി​യ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ക്കു​ന്ന​ത്. ഇ​വ​യെ സ​ഹാ​യി​ച്ച് ഇ​റാ​ഖ് അ​തി​ർ​ത്തി​യി​ൽ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റു​ക​ൾ, സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​ക്കു​നേ​രെ വ​ൻ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​മു​ണ്ട്. വ​രും​നാ​ളു​ക​ളി​ൽ ഇ​ത് കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ സൂ​ച​ന ന​ൽ​കു​ന്നു. പു​തി​യ ഭീ​ഷ​ണി മു​ൻ​കൂ​ട്ടി​ക്ക​ണ്ട് ഇ​റാ​ൻ സൈ​ന്യം കു​ർ​ദു​ക​ൾ​ക്കെ​തി​രെ​യും ആ​ക്ര​മ​ണം ആ​രം​ഭി​ച്ചു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ഇ​റാ​നി​ൽ ക​ര​യാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യു​ള്ള​താ​യി ക​ഴി​ഞ്ഞ ദി​വ​സം യു.​എ​സ് സൂ​ച​ന ന​ൽ​കി​യി​രു​ന്നു. പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​ൻ വ​ഴി ക​ര​യാ​ക്ര​മ​ണം ന​ട​ത്തു​ന്ന പ​ക്ഷം കു​ർ​ദു​ക​ളെ കൂ​ടി പ​ങ്കാ​ളി​ക​ളാ​ക്കി​യാ​കും ന​ട​ത്തു​ക. ഇ​വ​രെ മു​ന്നി​ൽ​നി​ർ​ത്തി ഒ​രു​വ​ശ​ത്ത് ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ മ​റു​വ​ശ​ത്ത്, ഭ​ര​ണം അ​ട്ടി​മ​റി​ക്ക​ൽ എ​ളു​പ്പ​മാ​കും. ഇ​തോ​ടൊ​പ്പം, ഇ​റാ​ഖി​ലും സി​റി​യ​യി​ലു​മു​ള്ള ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യി ഇ​റാ​നി​ലും ഇ​ത്ത​രം ചെ​റി​യ സം​ഘ​ങ്ങ​ളെ ​ചെ​ല്ലും ചെ​ല​വും ന​ൽ​കി വ​ള​ർ​ത്തി​യാ​ൽ ഇ​വ​ർ ക​ലാ​പ​വു​മാ​യി ഇ​റ​ങ്ങു​ന്ന​തും യു.​എ​സ്- ഇ​സ്രാ​യേ​ൽ ശ്ര​മ​ങ്ങ​ൾ​ക്ക് തു​ണ​യാ​കും. ഇ​ത്ര​യും വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളു​ണ്ടെ​ങ്കി​ലും ഇ​റാ​നി​ൽ കു​ർ​ദു​ക​ളു​ടെ സ്വാ​ധീ​നം തു​ലോം പ​രി​മി​ത​മാ​ണ്. ജ​ന​സം​ഖ്യ​യി​ൽ തീ​​രെ വി​ര​ള​വും. ഉ​ള്ള​വ​രാ​ക​ട്ടെ, പ​ല ഉ​പ​വി​ഭാ​ഗ​ങ്ങ​ളാ​യി പി​രി​ഞ്ഞ​വ​രും. മേ​ഖ​ല​യി​ലൊ​ന്നാ​കെ, മൂ​ന്ന് കോ​ടി​യി​ൽ താ​ഴെ​യാ​ണ് കു​ർ​ദ് ജ​ന​സം​ഖ്യ. അ​വ​രൊ​​ന്നാ​കെ തു​ർ​ക്കി​യ, ഇ​റാ​ഖ്, ഇ​റാ​ൻ, സി​റി​യ, അ​ർ​മീ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ക​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IrankurdsUSA
News Summary - US to overthrow the regime by bringing in the Kurds
Next Story