മാർഷൽ ദ്വീപിന്റെ എണ്ണ ടാങ്കർ കപ്പൽ ഇറാൻ പിടിച്ചെടുത്തതായി അമേരിക്ക; ചെറിയ മൂന്ന് ബോട്ടുകൾ വളഞ്ഞിട്ടാണ് പിടികൂടിയതെന്ന് പ്രൈവറ്റ് സെക്യൂരിറ്റി സ്ഥാപനം
text_fieldsദുബൈ: മാർഷൽ ദ്വീപിന്റെ കൊടിയുള്ള എണ്ണ ടാങ്കർ കപ്പൽ ഇറാൻ പിടിച്ചെടുത്തതായി അമേരിക്ക ആരോപിച്ചു. എന്നാൽ ഇത് ഇറാൻ സമ്മതിച്ചിട്ടില്ല. ജൂണിൽ ഇസ്രായേലുമായി നടന്ന യുദ്ധത്തിനുശേഷം തിരിച്ചടിക്കുമെന്ന് ഇറാൻ നേരത്തെ പറഞ്ഞിരുന്നു.
അജ്മാനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്നു കപ്പൽ. ഇറാൻ അതിർത്തിയിൽ കപ്പലിനെ ഇറാൻ തടഞ്ഞു നിർത്തുകയായിരുന്നു എന്നാരോപിച്ച അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥൻ പക്ഷേ സുരക്ഷാ കാരണങ്ങളാൽ കൂടുതൽ ആരോപണങ്ങൾക്ക് മുതിരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.
‘തലാറ’ എന്നറിയപ്പെടുന്ന കപ്പൽ സ്ട്രെയിറ്റ് ഓഫ് ഹൊർമൂസ് എന്നറിയപ്പെടുന്ന കടലിടുക്കിലൂടെ യാത്ര ചെയ്യുമ്പോൾ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സംഭവം നടക്കുമ്പോൾ യു.എസ് നേവിയുടെ ഡ്രോണുകൾ ഇവിടെ വട്ടമിട്ട് പറന്ന് നിരീക്ഷണം നടത്തുകയാണ്. ഇവ കപ്പൽ പിടിച്ചെടുക്കുന്നത് റെക്കോഡ് ചെയ്തിട്ടുമുണ്ട്.
കപ്പലിനെ ചെറിയ മൂന്ന് ബോട്ടുകൾ വളഞ്ഞിട്ടാണ് പിടികൂടിയതെന്ന് ഒരു പ്രൈവറ്റ് സെക്യൂരിറ്റി സ്ഥാപനം പറയുന്നു. ഇറാന്റെ അധീനതയിലുള്ള കടലിലേക്ക് കപ്പൽ തിരിച്ചതിൽ ഇറാൻ ഗവൺമെന്റ് അറിഞ്ഞുകൊണ്ടുള്ള നീക്കമുള്ളതായി ബ്രിട്ടീഷ് മിലിറ്ററിയുടെ യുനൈറഡ് കിങ്ഡം മാരിറിറ്റൈം ട്രേഡ് ഓപ്പറേഷൻസ് പറയുന്നു. എന്നാൽ കപ്പലിന്റെ ഉടമസ്ഥരായ ഗ്രീക്കുകാർ പ്രതിരിക്കാൻ തയാറായിട്ടില്ല.
2022ൽ രണ്ട് ഗ്രീക്ക് ടാങ്കറുകൾ ഇറാൻ പിടിച്ചടക്കിയതാണ് ഇവിടത്തെ മറ്റൊരു പ്രധാന കപ്പൽപിടിത്തം. 2019 ലും 2021ലും ഇറാൻ കപ്പലുകൾക്കുനേരെ നടത്തിയ ഡ്രോൺ ആക്രമണങ്ങളെയും അമേരിക്ക അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

