‘ഇറാനെ ആക്രമിക്കൽ: ട്രംപിനെ ആശങ്ക അറിയിക്കാൻ അനുവദിച്ചില്ല’
text_fieldsജോ കെന്റ്
വാഷിങ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് തങ്ങളുടെ ആശങ്ക യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിക്കാൻ അനുവദിച്ചില്ലെന്ന് കഴിഞ്ഞ ദിവസം രാജിവെച്ച യു.എസ് കൗണ്ടർ ടെററിസം ഡയറക്ടർ ജോ കെന്റ് പറഞ്ഞു. അമേരിക്കൻ താൽപര്യങ്ങൾ അപകടത്തിലാക്കി ഇറാനെ ആക്രമിച്ചത് ഇസ്രായേലിന്റെ സമ്മർദം കാരണമാണ്.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും മറ്റ് ഉദ്യോഗസ്ഥരും ട്രംപിനെ നേരിട്ട് സ്വാധീനിക്കാൻ ശ്രമിച്ചു. ഇറാൻ അമേരിക്കക്ക് ഭീഷണിയാണെന്നതിന് തെളിവൊന്നുമുണ്ടായിരുന്നില്ല. യുദ്ധനീക്കത്തിൽ ട്രംപ് ആശ്രയിച്ചത് ഏതാനും ഉപദേഷ്ടാക്കളെ മാത്രമായിരുന്നു. പ്രധാന ചുമതലകൾ വഹിക്കുന്നവർക്ക് ട്രംപിനോട് തങ്ങളുടെ അഭിപ്രായം പറയാൻ അനുവാദമുണ്ടായിരുന്നില്ലെന്നും കാര്യമായ ചർച്ചകളൊന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെ ആക്രമിക്കുന്നതിനെ പിന്തുണക്കാൻ തന്റെ മനഃസാക്ഷി അനുവദിച്ചില്ലെന്നും ടക്കർ കാൾസന്റെ ഷോയിൽ ജോ കെന്റ് പറഞ്ഞു. ട്രംപിന്റെ മാഗാ ക്യാമ്പിൽ ഉണ്ടായിരുന്ന കെന്റിന്റെ വിരുദ്ധാഭിപ്രായം ഇറാൻ യുദ്ധം അമേരിക്കൻ ഭരണപക്ഷത്തുതന്നെ വിള്ളലുണ്ടാക്കിയതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

