Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാന്‍റെ ആയുധശേഖരണ...

ഇറാന്‍റെ ആയുധശേഖരണ ശൃംഖലകൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക

text_fields
bookmark_border
ഇറാന്‍റെ ആയുധശേഖരണ ശൃംഖലകൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക
cancel
camera_altiran us

വാഷിംങ്ടൺ : ഇറാന്‍റെ ആയുധശേഖരണ ശൃംഖലകൾക്കും അനധികൃത എണ്ണക്കടത്ത് നടത്തുന്ന കപ്പൽവ്യൂഹങ്ങൾക്കും ഉപരോധമേർപ്പെടുത്തി അമേരിക്ക. രാജ്യത്തിന്‍റെ ആയുധ വികസനത്തിനും നിർമാണത്തിനും സഹായം നൽകുന്ന തുർക്കിയുടെയും യു.എ.ഇയുടെയും

സ്ഥാപനങ്ങളെയും വ്യക്തികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിച്ച് ഭീകര ഗ്രൂപ്പുകളെ സഹായിക്കാനും മിസൈൽ സാങ്കേതികവിദ്യ വികസിപ്പിക്കാനുമാണ് ഇറാൻ പണം ചെലവഴിക്കുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തി.

രാജ്യാന്തര വിലക്കുകൾ ലംഘിച്ച് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള പെട്രോളിയം ഉൽപന്നങ്ങൾ കടത്തുന്ന 'ഷാഡോ ഫ്ലീറ്റ്' കപ്പലുകൾക്കും അവയുടെ ഉടമസ്ഥർക്കും എതിരെ നടപടിയുണ്ടാകും. ആണവ കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഇറാൻ പരാജയപ്പെട്ടതിനെത്തുടർന്ന് ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇറാന്റെ ആയുധ പദ്ധതികളെ തകർക്കാൻ ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും പയോഗിക്കുമെന്ന് യു.എസ് വ്യക്തമാക്കി.

ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന് സാമ്പത്തിക സഹായമെത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USIranWarweapon
News Summary - US imposes sanctions on Iran's weapons procurement networks
Next Story