നിരുപാധികം കീഴടങ്ങാതെ ഇറാനുമായി ഒരു കരാറിനുമില്ലെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാൻ വിഷയത്തിൽ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിരുപാധികമായി കീഴടങ്ങാതെ ഇറാനുമായി ഒരു കരാറിനുമില്ലെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ട്രംപിന്റെ പരാമർശം. തങ്ങൾ സ്വീകാര്യരായ നേതാക്കളെ ഇറാൻ തെരഞ്ഞെടുക്കുകയും വേണം.
യു.എസും ഞങ്ങളുടെ സഖ്യകക്ഷികളും ഇറാനെ തകർച്ചയിൽ നിന്ന് മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇറാനെ സാമ്പത്തികമായി വലുതാക്കാനും കരുത്താനാക്കാനുമാണ് ശ്രമിക്കുന്നത്. ഇറാന് മികച്ചൊരു ഭാവിയുണ്ടെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
നേരത്തെ ഇറാൻ യുദ്ധത്തിനുശേഷം ലാറ്റിനമേരിക്കാൻ രാജ്യമായ ക്യൂബയെ ലക്ഷ്യമിടുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ആദ്യം ഇതൊന്ന് തീർക്കട്ടെ (ഇറാനെതിരായ യുദ്ധം), അത് പൂർത്തിയാക്കിയാൽ അടുത്തത് ക്യൂബയാണ്. സമയത്തിന്‍റെ പ്രശ്നം മാത്രമാണെന്നും ട്രംപ് പറഞ്ഞു.
വൈറ്റ്ഹൗസിൽ എം.എൽ.എസ് കപ്പ് ജേതാക്കളായ ഇന്‍റർമയാമി താരങ്ങൾക്കുള്ള ആഘോഷപരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്‍റെ പ്രസ്തവാന. യു.എസിന്‍റെ ഉപരോധത്തിൽ വലയുന്ന രാജ്യമാണ് ക്യൂബ. നിലവിൽ മിഡിൽ ഈസ്റ്റിലെ യുദ്ധത്തിലാണ് വാഷിങ്ടണ്ണിന്‍റെ ശ്രദ്ധയെന്നും ട്രംപ് വ്യക്തമാക്കി. വാഷിങ്ടണ്ണുമായി കരാറിലെത്താൻ ക്യൂബ അതിയായി ആഗ്രഹിക്കുന്നുണ്ട്. ബന്ധം നല്ലനിലയിലായാൽ ക്യൂബൻ ബന്ധമുള്ള അമേരിക്കക്കാർക്ക് അവിടേക്ക് തിരിച്ചുപോകാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

