ഇറാനെ ലക്ഷ്യമാക്കി അമേരിക്കയുടെ വൻ കപ്പൽപട നീങ്ങുന്നുവെന്ന് ട്രംപ്
text_fieldsടെഹ്റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി വീണ്ടും ട്രംപിന്റെ പ്രസ്താവന. ഇറാനെ ലക്ഷ്യമാക്കി അമേരിക്കൽ നാവിക സേനയുടെ വൻ കപ്പൽ വ്യൂഹം നീങ്ങുന്നുണ്ടെന്നും ഇറാന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ദാവോസിൽ നടന്ന ലോക ഇക്കോണമിക് ഫോറത്തിൽനിന്ന് മടങ്ങുന്നതിനിടെ എയർ ഫോഴ്സ് വണ്ണിലാണ് മാധ്യമങ്ങളോട് ട്രംപ് പുതിയ നീക്കം വെളിപ്പെടുത്തിയത്.
ഇറാനിലേക്ക് പോകുന്ന ഒരു വലിയ സൈന്യം തങ്ങളുടെ പക്കലുണ്ട്. എന്തെങ്കിലും സംഭവിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ചിലപ്പോൾ ഈ കപ്പൽപടയെ ഉപയോഗിക്കേണ്ടി വരില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാനിലെ പ്രക്ഷോഭകർക്കെതിരെ നടപടിയെടുത്താൽ സൈനിക നീക്കത്തിന് മടിക്കില്ലെന്നും സഹായം വരുന്നുവെന്നും മുമ്പ് പറഞ്ഞ ട്രംപ് പിന്നീട് നിലപാടിൽ നിന്ന് പിന്തിരിഞ്ഞിരുന്നു. എന്നാൽ, ആ നിലപാട് എടുത്ത് ഒരാഴ്ചക്കുള്ളിലാണ് വീണ്ടും ആക്രമണത്തിന് എന്ന തരത്തിലുള്ള സന്ദേശവുമായി ട്രംപ് വീണ്ടും എത്തിയത്.
യു.എസിന്റെ വിമാനവാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൺ കാരിയറാണ് ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനെതിരെ നീക്കമുണ്ടായാൽ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവങ്ങൾ ആക്രമിക്കുമെന്ന് നേരത്തെ ഇറാൻ തിരിച്ചടിച്ചിരുന്നു.
കഴിഞ്ഞ വർഷം നടന്ന യുദ്ധത്തിൽ ഖത്തറിലെ അമേരിക്കൽ സേനാ താവളത്തിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

