Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസമാധാന കരാർ ഉടൻ...

സമാധാന കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ്; വലിയ വിടവ് നിലനിൽക്കുന്നുവെന്ന് ഇറാൻ

text_fields
bookmark_border
സമാധാന കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ്; വലിയ വിടവ് നിലനിൽക്കുന്നുവെന്ന് ഇറാൻ
cancel

വാഷിങ്ടൺ: ഇറാനുമായുള്ള യു.എസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ ചർച്ചകളിലെ ധാരണാപത്രം ഏറെ ചെയ്യചെയ്തുവെന്നും അന്തിമകരാറിനായി കാത്തിരിക്കുകയാണെന്നും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. "കരാറിന്റെ അന്തിമ ധരാണകളും വിശദാംശങ്ങളും നിലവിൽ ചർച്ച ചെയ്യുന്നുണ്ട്. ഉടൻ പ്രഖ്യാപിക്കും," ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.

ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് കരാറിൽ ഉൾപ്പെടുമെന്നും ട്രംപ് പറഞ്ഞു. യു.എസിന്റെയും ഇറാന്റെയും മറ്റ് വിവിധ രാജ്യങ്ങളുടെയും അന്തിമ തീരുമാനത്തിന് വധേയമായിട്ടായിരിക്കും ഇത് തുറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, പാകിസ്താൻ, ജോർദാൻ, ഈജിപ്ത്, തുർക്കി, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം . ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയയെന്നും ട്രംപ് പറഞ്ഞു.

പാക് സൈനിക മേധാവി അസിം മുനീറിന്‍റെ ഇറാൻ സന്ദർശനം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് യു.എസ് പ്രസിഡന്റ് പ്രസ്താവന. ചര്‍ച്ചയിൽ പുരോഗതിയുണ്ടെന്ന് പാകിസ്താൻ അറിയിച്ചു. ഇരുപക്ഷവും തമ്മിലുള്ള സംഭാഷണം സുഗമമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. യു.എസ്-ഇറാൻ ചർച്ചകൾക്ക് "വളരെ വേഗം" ആതിഥേയത്വം വഹിക്കാൻ ഇസ്ലാമാബാദിന് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ചർച്ചകളുടെ പുരോഗതിയിൽ തങ്ങൾ സന്തുഷ്ടനാണെന്നും, ഏത് കരാറും ഹുർമുസ് കടലിടുക്കിലൂടെ സ്വതന്ത്രമായി കടന്നുപോകാൻ സഹായിക്കുമെന്നും തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുദാൻ പറഞ്ഞു. വെടിനിർത്തൽ കരാറിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ട്രംപ് ഇറാനെ ഭീഷണിപ്പെടുത്തിയിരുന്നു.

ആക്രമണങ്ങൾ പുനരാരംഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദ പ്രകാരം അത് "താൽക്കാലികമായി നിർത്തിവയ്ക്കാൻ" അദ്ദേഹം തീരുമാനിച്ചു. എന്നാൽ ചര്‍ച്ചയിൽ കാര്യമായ പുരഗോതി ഇല്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലത്തിന്‍റെ പ്രതികരണം. ഇറാനും യു.എസും തമ്മിലുള്ള മധ്യസ്ഥ ചർച്ചകളിലെ അഭിപ്രായ വ്യത്യാസങ്ങൾ "ആഴമേറിയതും പ്രാധാന്യമർഹിക്കുന്നതുമായി" തുടരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇത് കരാറിന് പ്രധാന തടസമായി നിലനിൽക്കുന്നുണ്ടെന്നും മന്ത്രാലയം സൂചിപ്പിക്കുന്നു.

ഫെബ്രുവരി 28നാണ് യു.എസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. പക്ഷേ ഏപ്രിൽ എട്ടിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. തങ്ങൾക്കു മേലുള്ള യു.എസിന്‍റെ നാവികഉപരോധം തുടരുന്നതിനാൽ ഹുർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefireIranIran-USStrait of Hormuz
News Summary - Trump says Iran agreement ‘largely negotiated’, awaiting finalisation
Next Story