ഇറാനെതിരെ വീണ്ടും ട്രംപിന്റെ ഭീഷണി; "ഞങ്ങൾ അവരെ തകർത്തുതരിപ്പണമാക്കി, ഇനിയും മുന്നോട്ട് പോയേക്കാം"
text_fieldsവാഷിങ്ടൺ: ഇറാനെതിരെ ആക്രമണം ശക്തമാക്കുമെന്ന ഭീഷണി ആവർത്തിച്ച് വീണ്ടും യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ട്രംപ് "ഞങ്ങൾ അവരെ തകർത്തുതരിപ്പണമാക്കി, ഇനിയും മുന്നോട്ട് പോയേക്കാം" എന്നും പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റുമാർ "ചെയ്തുതീർക്കേണ്ടിയിരുന്ന" നിർണായക നടപടികളാണ് താൻ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം ഹുർമുസ് കടലിടുക്കിൽ ഏഴ് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടന്നതായി ഇറാൻ അറിയിച്ചു. ഒരു ദിവസം ഇത്രയും കപ്പലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഇതാദ്യമായാണ്.
ഇറാനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നത് ഏറെ വൈകിപ്പോയ ഒന്നാണെന്ന് ഊന്നിപ്പറഞ്ഞ യു.എസ്. പ്രസിഡന്റ്, ആവശ്യമെങ്കിൽ വാഷിങ്ടൺ തങ്ങളുടെ സമ്മർദ്ദ തന്ത്രങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും സൂചന നൽകി. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ അവകാശവാദം.
യു.എസിൽ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ആഗോള ക്രൂഡ് ഓയിൽ വില കൃത്രിമമായി ഉയർത്താൻ ഇറാനിയൻ നേതൃത്വം പ്രതിസന്ധികൾ സൃഷ്ടിക്കുകയാണെന്നും ഇറാനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടെന്നും ആരോപിച്ചു.
അതേസമയം പേർഷ്യൻ ഗൾഫിൽ വലിയ തടസ്സങ്ങൾ ഉണ്ടെന്ന ആരോപണങ്ങളെ ട്രംപ് തള്ളിക്കളഞ്ഞു. മേഖലയിലൂടെയുള്ള എണ്ണക്കപ്പലുകളുടെ നീക്കം സംഘർഷത്തിന് മുൻപുള്ളതിനേക്കാൾ ഇപ്പോൾ കൂടുതലാണെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്.
ഫ്രെബ്രുവരി 28ന് ഇസ്രായേലും യു.എസും ഇറാനെതിരെ ഏക പക്ഷീയ ആക്രമണം ആരംഭിച്ചതോടെയാണ് പശ്ചിമേഷ്യ സംഘർഷത്തിലേക്ക് നീങ്ങിയത്. അതിനിടെ ഇക്കാല വെടിനിർത്തൽ ധാരണയിൽ എത്തിയെങ്കിലും ഇരു വിഭാഗവും ധാരണയൽ നിന്ന് പിനമാറുകായിരുന്നു. സംഘർഷത്തെത്തുർന്ന് ആഗോള എണ്ണ വ്യാപാരത്തിന്‍റെ പ്രധാന കപ്പൽ പാതകളായ ഹുർമുസും ബാബുൽ മന്ദബും അടച്ചതോടെ ക്രൂഡ് ഓയിൽ വില കുതിച്ചയുർന്നു.

