Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘റെഡ് ലൈനില്ല’; അമേരിക്ക വീണ്ടും ആക്രമിച്ചാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ

text_fields
bookmark_border
‘റെഡ് ലൈനില്ല’; അമേരിക്ക വീണ്ടും ആക്രമിച്ചാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ
cancel

തെഹ്റാൻ: യു.എസും ഇസ്രായേലും വീണ്ടും സൈനിക നടപടികൾക്ക് മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്ന അമേരിക്കൻ ബന്ധമുള്ള ഊർജ്ജ നിലയങ്ങൾ, ഡാറ്റാ സെന്ററുകൾ, എ.ഐ കേന്ദ്രങ്ങൾ എന്നിവ ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റസായിയാണ് യാതൊരുവിധ ചുവപ്പുനാടകളും ബാധകമാക്കാതെയുള്ള പ്രതിരോധ തന്ത്രം മുൻനിർത്തി നിലപാട് വ്യക്തമാക്കിയത്.

എന്നാൽ, രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തിയേക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. പ്രസ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് മുഹ്‌സിൻ റസായി മേഖലയിലെ യു.എസ് താൽപര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. പശ്ചിേഷ്യയിൽ അമേരിക്കൻ നിക്ഷേപമുള്ള ഡാറ്റാ സെന്ററുകൾക്കും എ.ഐ കേന്ദ്രങ്ങൾക്കുമായി രണ്ട് ട്രില്യൺ ഡോളറിലധികം നിക്ഷേപമുണ്ടെന്നും, സംഘർഷം വ്യാപിച്ചാൽ ഈ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർത്തുകളയുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു അഭിമുഖത്തിൽ, മധ്യസ്ഥർ വഴി ഏഴ് നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അവ അംഗീകരിക്കുന്നതുവരെ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയോ ചർച്ചകൾ പുനരാരംഭിക്കുകയോ ചെയ്യില്ലെന്നും റസായി പറഞ്ഞു. മേഖലയിലെ സംഘർഷവും യുദ്ധവും തുടർന്നാൽ ആഗോള ഊർജവിപണിക്ക് സ്ഥിരത വീണ്ടെടുക്കാൻ മൂന്ന് വർഷം വരെ വേണ്ടിവന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മറുവശത്ത്, വാഷിങ്ടണിൽ മാധ്യമപ്രവർത്തകരെ കണ്ട യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെയുള്ള സൈനിക നടപടികളെ ന്യായീകരിച്ചു. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനെ ഇത് സ്വാധീനിച്ചേക്കാമെങ്കിലും, ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ മുൻകാല പ്രസിഡന്റുമാർ ചെയ്യാൻ മടിച്ച നടപടികൾ താൻ സ്വീകരിക്കുകയായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു. ആവശ്യമെങ്കിൽ ഇറാനുമേൽ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന് നേരെ നടത്തിയ യുദ്ധം ആഗോള എണ്ണവിപണിയെയും സാമ്പത്തിക രംഗത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയായി ഇരുരാജ്യങ്ങളും നിലപാട് കടുപ്പിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trump hints at new attacks as Iran threatens to hit US-linked oil facilities, data centres, AI sites
Next Story