Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനെക്കുറിച്ചുള്ള...

ഇറാനെക്കുറിച്ചുള്ള ചോദ്യം; അവതാരകയെ പ്രശംസിച്ച് ചർച്ച തിരിച്ചുവിട്ട് ട്രംപ്

text_fields
bookmark_border
Donald Trump
cancel
camera_alt

ഡാന പെറിനോ

വാഷിങ്‌ടൺ: അമേരിക്കയും ഇസ്രായേലും നടത്തുന്ന അക്രമണത്തിലൂടെ യുദ്ധക്കെടുതി അനുഭവിക്കുന്ന ഇറാനിലെ സാധാരണക്കാരുടെ ക്ഷേമത്തെക്കുറിച്ചുള്ള വാർത്താ അവതാരകയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ തമാശ പറഞ്ഞ് ഒഴിഞ്ഞുമാറി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വ്യാഴാഴ്ച ഫോക്സ് ന്യൂസിലെ 'ദ ഫൈവ്' എന്ന പരിപാടിയിൽ ഫോണിലൂടെ നൽകിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം.

ഇറാനിലെ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടത് കൊണ്ട് അവിടുത്തെ ജനങ്ങളെക്കുറിച്ച് വിവരങ്ങളില്ലെന്ന് അവതാരകയായ ഡാന പെറിനോ ചർച്ചയിൽ സൂചിപ്പിച്ചു. "ഇറാൻ സർക്കാർ സ്വന്തം ജനതയോട് മോശമായാണ് പെരുമാറുന്നത്. ജനുവരിയിൽ പതിനായിരക്കണക്കിന് ആളുകളെയാണ് അവർ കൊലപ്പെടുത്തിയത്. അവിടുത്തെ ജനങ്ങൾക്ക് കുടിവെള്ളവും ഭക്ഷണവും ലഭിക്കുന്നുണ്ടോ? അവർ എങ്ങനെയാണ് കഴിയുന്നത് എന്നതിനെക്കുറിച്ച് താങ്കൾക്ക് എന്തെങ്കിലും അറിവുണ്ടോ?" എന്നായിരുന്നു ഡാനയുടെ ചോദ്യം.

ഡാനയുടെ ചോദ്യത്തിന് ഉണ്ട് എന്ന് മറുപടി നൽകിയ ട്രംപ് ഉടൻ തന്നെ വിഷയം മാറ്റുകയായിരുന്നു. 'വർഷങ്ങൾക്ക് മുമ്പ് ട്രംപ് ടവർ പുതിയ കെട്ടിടമായിരുന്നപ്പോൾ നമ്മൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചത് ഓർക്കുന്നുണ്ടോ?" എന്ന് ചോദിച്ച ട്രംപ് ഡാന പെറിനോ ഇപ്പോഴും അന്നത്തെപ്പോലെ സുന്ദരിയായിരിക്കുന്നുവെന്നും പ്രശംസിച്ചു. ഡാന കൂടുതൽ സുന്ദരിയായി പറഞ്ഞ ട്രംപ് "സ്ത്രീകളെ സുന്ദരികളെന്ന് വിളിക്കാൻ അനുവാദമില്ലാത്ത കാലമാണിത്. എന്റെ ഈ പരാമർശം എന്റെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിച്ചേക്കാം," എന്ന് പരിഹസിച്ചു. 53-കാരിയായ പെറിനോയും കൂടെയുണ്ടായിരുന്നവരും ഇതിന് ചിരിച്ചുകൊണ്ട് നന്ദി പറയുകയും ചെയ്തു.

പിന്നീട് ചോദ്യത്തിലേക്ക് തിരികെ വന്നുവെങ്കിലും ഭക്ഷണത്തെക്കുറിച്ചോ കുടിവെള്ളത്തെക്കുറിച്ചോ ട്രംപ് കൃത്യമായ മറുപടി നൽകിയില്ല. പകരം ഇറാൻ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന കാര്യമാണ് അദ്ദേഹം എടുത്തുപറഞ്ഞത്. ഇതോടെ ഗൗരവകരമായ ഒരു വിഷയത്തിൽ നിന്നും ട്രംപ് ശ്രദ്ധ തിരിച്ചുവിട്ടു എന്ന തരത്തിൽ വലിയ വിമർശനങ്ങളാണ് അഭിമുഖത്തിന് പിന്നാലെ ഉയരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranFox Newsnews anchorDonald TrumpUS Iran War
News Summary - Trump flirts with Fox News presenter when asked about Iran War
Next Story