Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്ലൈദുബൈ വിമാനാക്രമണത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ്; തെളിവുകളില്ലെന്ന് വാൻസ്

text_fields
bookmark_border
ഫ്ലൈദുബൈ വിമാനാക്രമണത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ്; തെളിവുകളില്ലെന്ന് വാൻസ്
cancel

വാഷിങ്ടൺ: ഫ്ലൈദുബൈ വിമാനത്തിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് താൻ വ്യക്തിപരമായി വിശ്വസിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ തെഹ്‌റാനാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കുന്ന അന്തിമ തെളിവുകളൊന്നും താൻ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രതികരണം.

തിങ്കളാഴ്ച ജോയിന്റ് ബേസ് ആൻഡ്രൂസിൽ നിന്ന് എയർ ഫോഴ്സ് വണ്ണിൽ കയറുന്നതിനിടയിലാണ് ഫ്ലൈദുബൈ സംഭവത്തിൽ ഇറാനിയൻ ബന്ധമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകിയത്. താൻ വ്യക്തിപരമായി അങ്ങനെ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ അതേസമയം, അലാസ്കയിലേക്ക് പോകുന്നതിനിടയിൽ മാധ്യമങ്ങളോട് സംസാരിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കൂടുതൽ കരുതലോടുകൂടിയാണ് പ്രതികരിച്ചത്.

സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫും മറ്റ് രഹസ്യാന്വേഷണ വിഭാഗങ്ങളും ഈ വിഷയം പരിശോധിച്ചു വരികയാണെന്നും, ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരുന്നതിന് മുൻപ് മറുപടി പറയാൻ താനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ അന്തിമമായ തെളിവുകളൊന്നും തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ വിമാനത്തിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണോ അതോ പ്രതി ഒറ്റക്ക് ചെയ്ത കൃത്യമാണോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പ്രതി ഒറ്റക്കാണ് പദ്ധതിയിട്ടതെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. യു.എ.ഇ ഈ സംഭവത്തെ ‘ഭീകരാക്രമണം’ എന്നാണ് വിശേഷിപ്പിച്ചത്.

ഇതിനിടെ വിമാനത്തിൽ നടന്ന ആക്രമണ സംഭവങ്ങളിൽ ​ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഗുരുതര സുരക്ഷാ വീഴ്ച നടന്നതായി റിപ്പോർട്ട് വന്നിരുന്നു. വിമാനം പുറപ്പെടുന്നതിന് മുൻപ് തന്നെ ജീവനക്കാരുടെയും യാത്രക്കാരുടെയും പേരുവിവരങ്ങൾ ഇസ്രായേൽ അധികൃതർക്ക് ലഭിച്ചിരുന്നുവെങ്കിലും, ആക്രമിയായ ഒമാനി സഹപൈലറ്റ് ഹമാം അൽ-ഹമ്മാമിയെ മുൻകൂട്ടി തിരിച്ചറിയാനോ തടയാനോ സുരക്ഷാ ഏജൻസികൾക്ക് കഴിഞ്ഞിരുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന കാലത്ത് തീവ്രവാദ ചായ്‌വുകളുടെ പേരിൽ മാറ്റിനിർത്തപ്പെടുകയും, സ്വന്തം രാജ്യത്ത് വിമാനങ്ങൾ പറത്തുന്നതിൽ നിന്ന് വിലക്കപ്പെടുകയും ചെയ്തിരുന്ന ഹമാം അൽ ഹമ്മാമിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിൽ ഇസ്രായേൽ സുരക്ഷാ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ട്.

കഴിഞ്ഞ സെപ്റ്റംബർ 30-നാണ് ദുബൈയിൽ നിന്ന് 182 പേരുമായി വിമാനം പറന്നുയർന്നത്. യാത്രാമധ്യേ ഏകദേശം 34,000 അടി ഉയരത്തിൽ വെച്ച്, സഹപൈലറ്റ് ഹമാം അൽ ഹമ്മാമി കോക്പിറ്റിൽ വെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കോക്പിറ്റ് ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump blames Iran for flydubai incident, Vance 'defers', says 'nothing conclusively yet'
Next Story