കൊമ്പുകോർത്ത് ട്രംപും ഇറാനും; പ്രക്ഷോഭത്തിൽ മരണം ഏഴായി
text_fieldsവാഷിങ്ടൺ/തെഹ്റാൻ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ പ്രക്ഷോഭം പടരുന്നതിനിടെ, കൊമ്പുകോർത്ത് രാജ്യത്തെ ഭരണകൂടവും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. ഇറാനിൽ ‘സമാധാനപരമായി’ നടക്കുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിച്ചാൽ യു.എസ് ഇടപെടുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ ഭീഷണി മുഴക്കുകയായിരുന്നു.
‘ഞങ്ങൾ ആക്രമണത്തിന് റെഡിയാണ്’ എന്നും ട്രംപ് കുറിച്ചു. ഇതിന് കടുത്ത ഭാഷയിലാണ് ഇറാൻ മറുപടി നൽകിയത്. ’ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ യു.എസ് ഇടപെട്ടാൽ പ്രദേശത്താകെ സ്ഥിതി വഷളാവുകയും യു.എസിന്റെ താൽപര്യങ്ങൾ തകർക്കപ്പെടുകയും ചെയ്യും’ -ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി എക്സിൽ കുറിച്ചു. യു.എസും ഇസ്രായേലുമാണ് ഇറാനിലെ പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും മുൻ പാർലമെന്റ് സ്പീക്കർ കൂടിയായ അദ്ദേഹം ആരോപിച്ചു.
ഇറാനിൽ ഒരാഴ്ചയോളമായി തുടരുന്ന പ്രക്ഷോഭത്തിൽ ഇതുവരെ ഏഴുപേർ മരിച്ചിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലായതാണ് പ്രക്ഷോഭം പടരാൻ കാരണം. തെഹ്റാന് 300 കി.മീ. തെക്കുപടിഞ്ഞാറുള്ള ലോറിസ്താൻ പ്രവിശ്യയിലെ അസ്ന മേഖലയിലാണ് പ്രക്ഷോഭം ഏറെ രൂക്ഷമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

