Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാനിൽ ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കും
text_fieldsbookmark_border
തെഹ്റാൻ: ഇറാനിൽ വിപ്ലവ വാർഷികത്തോടനുബന്ധിച്ച് ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കുമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ യുടെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് നിബന്ധനകളോടെ തടവുകാരെ മോചിപ്പിക്കുന്നത്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്റ്റിലായവരാണ് ഇവരിൽ ഭൂരിഭാഗവും.
നിരവധി തടവുകാർ പ്രക്ഷോഭത്തിൽ ഖേദിക്കുന്നതായും മാപ്പുചോദിക്കുന്നതായും ജുഡീഷ്യൽ മേധാവി ഖാംനഇക്ക് കത്തയച്ചിരുന്നു. സെപ്റ്റംബറിൽ ആരംഭിച്ച പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 20,000ത്തിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

