ഡെന്മാർക്കിൽ മെറ്റെ ഫ്രെഡറിക്സന് മൂന്നാമൂഴം
text_fieldsകോപ്പൻഹേഗൻ: രണ്ട് മാസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് ഡെന്മർക്കിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെറ്റെ ഫ്രെഡറിക്സൻ പുതിയ സഖ്യസർക്കാർ രൂപവത്കരിച്ചു. ഇതോടെ മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുകയാണ് മെറ്റെ. നാല് പാർട്ടികളടങ്ങുന്ന സഖ്യമാണ് സർക്കാർ രൂപവത്കരിച്ചിരിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിനുശേഷം ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപവത്കരണം സാധിച്ചിരുന്നില്ല. 179 അംഗ പാർലമെന്റിൽ 38 സീറ്റ് നേടിയ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. കഴിഞ്ഞ തവണ പാർട്ടിക്ക് 50 സീറ്റ് ലഭിച്ചിരുന്നു. ചർച്ചകൾക്കൊടുവിൽ സോഷ്യൽ ലിബറൽസ്, ലെഫ്റ്റ് ഗ്രീൻസ്, മിതവാദികൾ എന്നിവരുമായി ചേർന്നാണ് മെറ്റെ ഫ്രെഡറിക്സൻ കേവല ഭൂരിപക്ഷം തികച്ചിരിക്കുന്നത്.
രാജാവിനെ സന്ദർശിച്ച് സർക്കാർ രൂപീകരണത്തിനുള്ള അനുമതി നേടിയതായി ഫ്രെഡറിക്സൻ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രീൻലൻഡിന്റെ ഭാവി സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നിലനിൽക്കുന്ന നയതന്ത്ര തർക്കങ്ങൾ പരിഹരിക്കേണ്ടതാണ് സർക്കാരിന്റെ അടിയന്തര പരിഗണനയിലുള്ള വിഷയം. 48 കാരിയായ ഫ്രെഡറിക്സൻ 2019 മുതൽ ഡെന്മാർക്കിനെ നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

