Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​തേ നു​ണ​ക​ൾ, അ​തേ...

അ​തേ നു​ണ​ക​ൾ, അ​തേ വ​ഞ്ച​ന​ക​ൾ...അ​ന്ന് ഇ​റാ​ഖി​ന് നേ​രെ, ഇ​ന്ന് ഇ​റാ​ൻ

text_fields
bookmark_border
അ​തേ നു​ണ​ക​ൾ, അ​തേ വ​ഞ്ച​ന​ക​ൾ...അ​ന്ന് ഇ​റാ​ഖി​ന് നേ​രെ, ഇ​ന്ന് ഇ​റാ​ൻ
cancel
camera_alt

തെ​ഹ്റാ​നി​ൽ ഇ​റാ​ൻ അ​നു​കൂ​ല പ്ര​ക​ട​നം

​രു​പ​ത്തി​മൂ​ന്ന് വ​ർ​ഷം മു​മ്പ് ഇ​തു​പോ​ലൊ​രു മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് ഇ​റാ​ഖി​നു​നേ​രെ അ​മേ​രി​ക്ക അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച​ത്. ന്യാ​യ​വാ​ദ​ങ്ങ​ൾ മാ​റ്റി​മാ​റ്റി​പ്പ​റ​ഞ്ഞു കൊ​ണ്ടാ​ണ് ജോ​ർ​ജ് ഡ​ബ്ല്യു ബു​ഷി​ന്റെ ഭ​ര​ണ​കൂ​ടം ഇ​തി​ന് ക​ള​മൊ​രു​ക്കി​യ​ത്. ഇ​ല്ലാ​ത്ത കൂ​ട്ട​ന​ശീ​ക​ര​ണ ആ​യു​ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഭീ​തി പ​ര​ത്ത​ലാ​യി​രു​ന്നു ആ​ദ്യം, പി​ന്നീ​ട് മി​ഡി​ൽ ഈ​സ്റ്റി​ലു​ട​നീ​ളം വി​മോ​ച​ന​ത്തി​ന്റെ​യും ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​യും പൂ​ക്കാ​ലം വാ​ഗ്ദാ​നം ചെ​യ്തു. പ​ല​ർ​ക്കും ആ​ദ്യ​മേ അ​റി​യാ​മാ​യി​രു​ന്ന​തു​പോ​ലെ, ആ ​യു​ദ്ധം സ​ത്യ​ത്തി​ൽ ഇ​റാ​ഖി​ലെ എ​ണ്ണ​യു​ടെ മേ​ലു​ള്ള നി​യ​ന്ത്ര​ണ​ത്തി​നും അ​മേ​രി​ക്ക​ൻ ശ​ക്തി പ്ര​ദ​ർ​ശ​ന​ത്തി​നും സ​ദ്ദാം ഹു​സൈ​നോ​ട് ബു​ഷ് കു​ടും​ബ​ത്തി​നു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​പ​ര​മാ​യ പ​ക തീ​ർ​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു.

സൈ​ന്യ​ത്തെ വി​മോ​ച​ക​രെ​ന്ന​മ​ട്ടി​ൽ സ്വാ​ഗ​തം ചെ​യ്യ​പ്പെ​ടു​മെ​ന്നാ​ണ് ന​മ്മ​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, 2011 വ​രെ നീ​ണ്ട സാ​യു​ധ​പ്ര​തി​രോ​ധ​മാ​ണ് ഉ​ണ്ടാ​യ​ത്. യു​ദ്ധ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട അ​ക്ര​മ​ങ്ങ​ളി​ൽ 2,11,000-ത്തി​ല​ധി​കം സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് ‘ഇ​റാ​ഖ് ബോ​ഡി കൗ​ണ്ട് പ്രോ​ജ​ക്റ്റ്’ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, മ​റ്റ് ക​ണ​ക്കു​ക​ൾ പ്ര​കാ​രം മ​ര​ണ​സം​ഖ്യ പ​ത്ത് ല​ക്ഷ​ത്തി​ല​ധി​ക​മാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ഇ​റാ​നെ​തി​രെ പൂ​ർ​ണ​തോ​തി​ലു​ള്ള വ്യോ​മ​യു​ദ്ധം ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. അ​തേ സാ​മ്രാ​ജ്യ​ത്വ യ​ന്ത്ര​സം​വി​ധാ​ന​വും അ​തേ പൊ​ള്ള​യാ​യ ന്യാ​യീ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് നി​യ​മ​ങ്ങ​ളെ​യും മ​നു​ഷ്യ​ജീ​വ​നെ​യും ഒ​രേ​പോ​ലെ പു​ച്ഛി​ക്കു​ന്ന രീ​തി​യാ​ണ് ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത്ത​വ​ണ, ഇ​റാ​ന്റെ ആ​ണ​വ​പ​ദ്ധ​തി​യാ​ണ് ഭീ​ഷ​ണി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്. ഇ​റാ​നി​ക​ളോ​ട് അ​വ​രു​ടെ രാ​ജ്യ​ത്തെ സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ ഡോ​ണ​ൾ​ഡ് ട്രം​പ് ആ​ഹ്വാ​നം ചെ​യ്ത​തി​ന് പി​ന്നാ​ലെ ഇ​സ്രാ​യേ​ൽ-​അ​മേ​രി​ക്ക​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ആ ​രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ന​ഗ​ര​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്നു.

വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന മീ​നാ​ബി​ലെ പെ​ൺ​പ​ള്ളി​ക്കൂ​ട​ത്തി​ലെ 148 കൊ​ച്ചു​പെ​ൺ​കു​ട്ടി​ക​ളാ​ണ് ഈ ​അ​ധി​നി​വേ​ശ​ത്തി​ലെ ആ​ദ്യ ഇ​ര​ക​ൾ. അ​തി​നെ ന്യാ​യീ​ക​രി​ച്ച് ട്രം​പി​ന്റെ​യും നെ​ത​ന്യാ​ഹു​വി​ന്റെ​യും പ്ര​സ്താ​വ​ന​ക​ൾ വ​രു​ന്ന​തി​ന് മു​മ്പ് അ​ൽ​പ​നേ​രം ന​മു​ക്ക് ആ ​പെ​ൺ​മ​ക്ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാം.

ഉ​പ​രോ​ധ​ങ്ങ​ളും ഗ​ൾ​ഫ് യു​ദ്ധ​വും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഒ​റ്റ​പ്പെ​ട​ലു​മെ​ല്ലാം മൂ​ലം കാ​ര്യ​മാ​യ പ്ര​തി​രോ​ധ​ങ്ങ​ൾ സാ​ധ്യ​മ​ല്ലാ​ത്ത​വി​ധം ഇ​റാ​ഖ് അ​തീ​വ ദു​ർ​ബ​ല​മാ​യി​രി​ക്കു​ന്നു​വെ​ന്നും അ​തി​നാ​ൽ യു​ദ്ധം വേ​ഗ​ത്തി​ൽ അ​വ​സാ​നി​ക്കു​മെ​ന്നു​മു​ള്ള അ​നു​മാ​ന​ത്തോ​ടെ​യാ​ണ് ബു​ഷ് ഭ​ര​ണ​കൂ​ടം ഇ​റാ​ഖി​നെ​തി​രാ​യ നി​യ​മ​വി​രു​ദ്ധ യു​ദ്ധം ആ​രം​ഭി​ച്ച​ത്. അ​ത് പൂ​ർ​ണ​മാ​യും തെ​റ്റാ​യി​രു​ന്നു​വെ​ന്ന് തെ​ളി​യി​ച്ചു​കൊ​ണ്ട് ആ ​അ​ധി​നി​വേ​ശം മേ​ഖ​ല​യെ​യാ​കെ അ​സ്ഥി​ര​പ്പെ​ടു​ത്തി​യ, തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് വ​ഴി​മ​രു​ന്നി​ട്ട, ഒ​രു ത​ല​മു​റ​യു​ടെ അ​മേ​രി​ക്ക​ൻ ജീ​വ​നു​ക​ളും വി​ശ്വാ​സ്യ​ത​യും ന​ഷ്ട​പ്പെ​ടു​ത്തി​യ മാ​ര​ക​മാ​യ ദു​ര​ന്ത​മാ​യി മാ​റി. 2003ലെ ​ഇ​റാ​ഖ് പോ​ലെ​യ​ല്ല 2026ലെ ​ഇ​റാ​ൻ.

ലെ​ബ​നാ​ൻ, ഇ​റാ​ഖ്, യ​മ​ൻ, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ സാ​യു​ധ പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​മു​ള്ള, യു​ദ്ധ​പ​രി​ച​യ​മു​ള്ള വ​ലി​യൊ​രു സൈ​നി​ക സ​ന്നാ​ഹ​വും ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളെ ഭേ​ദി​ക്കാ​ൻ ശേ​ഷി​യു​ള്ള മി​സൈ​ലു​ക​ളു​ടെ​യും ഡ്രോ​ണു​ക​ളു​ടെ​യും ശേ​ഖ​ര​വും അ​വ​ർ​ക്കു​ണ്ട്.

ട്രം​പ് ഭ​ര​ണ​കൂ​ടം ബു​ഷ് കാ​ല​ത്തെ അ​തേ അ​വി​വേ​കം ആ​വ​ർ​ത്തി​ക്കു​ക മാ​ത്ര​മ​ല്ല ചെ​യ്യു​ന്ന​ത്; അ​തി​നേ​ക്കാ​ൾ ശേ​ഷി​യു​ള്ള ഒ​രു എ​തി​രാ​ളി​ക്കെ​തി​രെ, വ്യ​ക്ത​മാ​യ ത​ന്ത്ര​ങ്ങ​ളോ അ​ന്താ​രാ​ഷ്ട്ര പി​ന്തു​ണ​യോ ഇ​ല്ലാ​തെ അ​തേ ക​ളി വീ​ണ്ടും ക​ളി​ക്കു​ക​യാ​ണ്.

ഞ​ങ്ങ​ൾ ആ​രോ​ടും സ​മാ​ധാ​നം ബോ​ധി​പ്പി​ക്കേ​ണ്ട​വ​ര​ല്ല എ​ന്ന് വി​ശ്വ​സി​ക്കു​ന്ന ര​ണ്ട് ഭ​ര​ണ​കൂ​ട​ങ്ങ​ളാ​ണ് ഈ ​യു​ദ്ധം ആ​രം​ഭി​ച്ച​ത്. അ​വ​ർ​ക്ക് മ​റ്റെ​ന്താ​ണ് ചി​ന്തി​ക്കാ​ൻ ക​ഴി​യു​ക? ഇ​റാ​ഖ് അ​ധി​നി​വേ​ശം ന​ട​ത്തി​യി​ട്ട് എ​ന്ത് പ്ര​ത്യാ​ഘാ​ത​മാ​ണ് ഉ​ണ്ടാ​യ​ത്? ഗ​സ്സ​യി​ൽ വം​ശ​ഹ​ത്യ ന​ട​ത്തി​യി​ട്ട് എ​ന്ത് പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്? ശ​ക്ത​ർ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ, അ​ശി​ക്ഷി​ത​രാ​യി വി​ഹ​രി​ക്കാ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം വീ​ണ്ടും വീ​ണ്ടും ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഈ ​യു​ദ്ധം എ​ന്തി​നെ​ക്കു​റി​ച്ച​ല്ല എ​ന്ന കാ​ര്യ​ത്തി​ൽ ന​മു​ക്ക് വ്യ​ക്ത​ത വേ​ണം. ഇ​ത് ഇ​റാ​ന്റെ ആ​ണ​വ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച​ല്ല. അ​ങ്ങ​നെ​യാ​യി​രു​ന്നെ​ങ്കി​ൽ, ഇ​റാ​നി​യ​ൻ ആ​ണ​വ വി​ക​സ​ന​ത്തെ നി​യ​ന്ത്രി​ച്ചി​രു​ന്ന ജെ.​സി.​പി.​ഒ.​എ ആ​ണ​വ ക​രാ​റി​ൽ അ​മേ​രി​ക്ക തു​ട​രു​മാ​യി​രു​ന്നു. നെ​ത​ന്യാ​ഹു​വി​നെ​യും സ്വ​ന്തം നാ​ട്ടി​ലെ അ​നു​യാ​യി​ക​ളെ​യും പ്രീ​ണി​പ്പി​ക്കു​ന്ന​തി​നാ​യി ട്രം​പ് ത​ന്റെ ആ​ദ്യ ടേ​മി​ൽ ആ ​ക​രാ​ർ പൊ​ളി​ച്ചു​ക​ള​ഞ്ഞു.

അ​താ​ണ് ഇ​റാ​ന്റെ ആ​ണ​വ​പ​ദ്ധ​തി ഇ​ത്ര​ത്തോ​ളം മു​ന്നേ​റാ​ൻ ഒ​രു കാ​ര​ണം. ഇ​ത് ഇ​റാ​ന്റെ ആ​ണ​വ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചാ​യി​രു​ന്നു​വെ​ങ്കി​ൽ, നി​ല​വി​ലെ ച​ർ​ച്ച​ക​ൾ അ​വ​ർ തു​ട​രു​മാ​യി​രു​ന്നു- ച​ർ​ച്ച​ക​ൾ​ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ച്ച ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞ​ത് ഒ​രു ക​രാ​ർ ‘‘ഇ​പ്പോ​ൾ കൈ​യെ​ത്തും ദൂ​ര​ത്താ​ണ്’’ എ​ന്നാ​ണ്. ഇ​ത് ഇ​റാ​നി ജ​ന​ത​യെ അ​ടി​ച്ച​മ​ർ​ത്ത​ൽ ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്ന് മോ​ചി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​മ​ല്ല. ഇ​റാ​നി​ലെ ജ​നാ​ധി​പ​ത്യ​ത്തി​ൽ ട്രം​പി​ന് താ​ൽ​പ​ര്യ​മി​ല്ല; പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​ങ്ങ​ൾ ആ​യു​ധ​മാ​ക്കു​ക​യും ഇ​റാ​നി​യ​ൻ കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്താ​ൻ പി​ടി​കൂ​ടു​ക​യും ചെ​യ്യു​ന്ന ഒ​രു ഭ​ര​ണ​കൂ​ട​ത്തി​ന് ഇ​റാ​നി​യ​ൻ വി​മോ​ച​ന​ത്തി​ന്റെ വ​ക്താ​ക്ക​ളാ​കാ​ൻ ക​ഴി​യി​ല്ല.

ഈ ​യു​ദ്ധം അ​ധി​കാ​ര​ത്തി​ന് വേ​ണ്ടി​യു​ള്ള​താ​ണ്: ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി അ​മേ​രി​ക്ക​ൻ മേ​ധാ​വി​ത്വ​ത്തെ ചെ​റു​ക്കു​ന്ന ഒ​രു മേ​ഖ​ല​യി​ൽ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം വീ​ണ്ടും ഉ​റ​പ്പി​ക്കു​ന്ന​തി​നും; ദു​ർ​ബ​ല​മാ​യ, വി​ഭ​ജി​ക്ക​പ്പെ​ട്ട അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ ആ​വ​ശ്യ​മു​ള്ള ഇ​സ്രാ​യേ​ലി​ന്റെ ‘‘മ​ഹാ ഇ​സ്രാ​യേ​ൽ’’ എ​ന്ന കൊ​ളോ​ണി​യ​ൽ മോ​ഹ​ങ്ങ​ൾ​ക്കും; സാ​മ്രാ​ജ്യ​ത്വ ക​രു​ത്തി​ന്റെ നാ​ട​ക​ങ്ങ​ൾ ആ​ടി​ത്തീ​ർ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു അ​ഴി​മ​തി​ക്കാ​ര​നാ​യ പ്ര​സി​ഡ​ന്റി​ന്റെ അ​പ​ക​ട​ക​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള​താ​ണ്.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ ശേ​ഷം ഏ​റെ പ​ണി​പ്പെ​ട്ട് സ്ഥാ​പി​ച്ചെ​ടു​ത്ത അ​ന്താ​രാ​ഷ്ട്ര നി​യ​മ​വ്യ​വ​സ്ഥ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം കൂ​ടി​യാ​ണ് ഈ ​യു​ദ്ധം. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ചാ​ർ​ട്ട​ർ അ​ധി​നി​വേ​ശ യു​ദ്ധ​ങ്ങ​ളെ നി​രോ​ധി​ക്കു​ന്നു. അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രെ​യും സി​വി​ലി​യ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും ഉ​ന്ന​മി​ടു​ന്ന​ത് വി​ല​ക്കു​ന്നു. ഈ ​നി​യ​മ​ങ്ങ​ളെ​ല്ലാം നി​ല​നി​ൽ​ക്കു​ന്ന​ത്, ശ​ക്ത​രാ​യ രാ​ജ്യ​ങ്ങ​ൾ​ക്ക് ദു​ർ​ബ​ല​രാ​യ രാ​ജ്യ​ങ്ങ​ളെ ഇ​ഷ്ടാ​നു​സ​ര​ണം ബോം​ബി​ടാ​നോ അ​ധി​നി​വേ​ശം ന​ട​ത്താ​നോ ക​ഴി​യി​ല്ലെ​ന്ന ത​ത്ത്വ​ത്തി​ന്മേ​ലാ​ണ്.

അ​മേ​രി​ക്ക പ​തി​റ്റാ​ണ്ടു​ക​ളാ​യി പ​ല​ത​വ​ണ ഈ ​ത​ത്ത്വ​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, ഈ ​അ​ടു​ത്ത കാ​ലം വ​രെ ആ ​വ്യ​വ​സ്ഥി​തി​യോ​ട് പേ​രി​നെ​ങ്കി​ലും പ്ര​തി​ബ​ദ്ധ​ത സൂ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ട്രം​പ്-​നെ​ത​ന്യാ​ഹു സ​ഖ്യം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് നി​യ​മ​ലം​ഘ​ന​ത്തെ മാ​ത്ര​മ​ല്ല, മ​റി​ച്ച് ലോ​ക​ത്തെ ന​യി​ക്കേ​ണ്ട ഒ​രു ആ​ശ​യ​മെ​ന്ന നി​ല​യി​ൽ ആ ​നി​യ​മ​ങ്ങ​ളെ​ത്ത​ന്നെ നി​രാ​ക​രി​ക്കു​ന്ന​തി​നെ​യാ​ണ്. ആ​ധി​പ​ത്യ​ത്തി​ലും നി​ർ​ബ​ന്ധി​ത ശ​ക്തി​യി​ലും അ​ധി​ഷ്ഠി​ത​മാ​യ ഒ​രു വ്യ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് ഇ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. വെ​സ്റ്റ് ബാ​ങ്ക് ഇ​സ്രാ​യേ​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന​തും ഗ​സ്സ​യി​ലെ വം​ശ​ഹ​ത്യ​യും ഇ​റാ​നി​ലെ യു​ദ്ധ​വു​മെ​ല്ലാം അ​തി​ന്റെ പ്ര​തി​ഫ​ല​ന​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqIrantodayflies
News Summary - The same lies, the same deceptions, against Iraq then, and against Iran today.
Next Story