Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീഷണിക്ക് കീഴിൽ...

ഭീഷണിക്ക് കീഴിൽ ചർച്ചയില്ലെന്ന് ഇറാൻ; ഉപരോധം തുടരുമെന്ന് ട്രംപ്; സമാധാന നീക്കങ്ങൾ അനിശ്ചിതത്വത്തിൽ

text_fields
bookmark_border
ഭീഷണിക്ക് കീഴിൽ ചർച്ചയില്ലെന്ന് ഇറാൻ; ഉപരോധം തുടരുമെന്ന് ട്രംപ്; സമാധാന നീക്കങ്ങൾ അനിശ്ചിതത്വത്തിൽ
cancel

തെഹ്‌റാൻ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പ്രതിസന്ധിയിൽ. ഭീഷണിയുടെ നിഴലിൽ നിന്നുകൊണ്ടുള്ള യാതൊരു ചർച്ചക്കും തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. സമാധാന ചർച്ചകൾക്ക് ഇറാൻ വഴങ്ങണമെങ്കിൽ ആദ്യം ഭീഷണികൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് തെഹ്‌റാൻ.

അതേസമയം ഇറാനിയൻ തുറമുഖങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം തുടരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഒരു അന്തിമ കരാറിൽ ഒപ്പുവെക്കാൻ ഇറാൻ തയ്യാറാകാത്തിടത്തോളം കാലം ഉപരോധം പിൻവലിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു. ഇരുപക്ഷവും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ മേഖലയിലെ സംഘർഷം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം തുടരുകയാണ്.

ഇതിനിടെ സമാധാന ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ചൊവ്വാഴ്ച പാകിസ്താനിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്‌ലാമാബാദിൽ വെച്ച് നടക്കുന്ന ചർച്ചകളിൽ ഇറാൻ പ്രതിനിധികളുമായി വാൻസ് കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രമുഖ വാർത്താ ഏജൻസിയായ ആക്സിയോസ് റിപ്പോർട്ട് ചെയ്തത്.

വെടിനിർത്തൽ കരാർ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് അമേരിക്കൻ നാവിക സേന ഇറാന്റെ ചരക്കുകപ്പൽ പിടിച്ചെടുത്തത്. ഇതോടെ ഹുർമുസ് കടലിടുക്ക് വീണ്ടും അടക്കുകയും അമേരിക്കൻ നാവിക സേനക്ക് നേരേ ഇറാൻ ഡ്രോണാക്രമണം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഹു​ർ​മു​സി​ൽ യു.​എ​സ് ന​ട​പ​ടി ക​ടു​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​മാ​ധാ​ന ച​ർ​ച്ച​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യും പ്ര​തി​ക​രി​ച്ച​തോ​ടെയാണ് ചർച്ചകൾ അനിശ്ചിതത്വമായത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​റാ​​ന്റെ ക​പ്പ​ൽ യു.​എ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ചൈ​ന​യി​ൽ​നി​ന്ന് ഇ​റാ​നി​​ലേ​ക്ക് വ​ന്നു​കൊ​ണ്ടി​രു​ന്ന ക​പ്പ​ലാ​യി​രു​ന്നു ഇ​ത്. ഉ​പ​രോ​ധം മ​റി​ക​ട​ന്ന് ക​പ്പ​ൽ മു​ന്നേ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ത​ട​ഞ്ഞ​തെ​ന്നാ​ണ് യു.​എ​സ് വാ​ദം. യു.​എ​സ്.​എ​സ് സു​പ്ര​വാ​ൻ​സ് എ​ന്ന നാ​വി​ക​സേ​നാ ക​പ്പ​ൽ ഇ​റാ​ൻ ക​പ്പ​ലി​ന് കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യും യു.​എ​സ് പ​റ​ഞ്ഞു. നി​ല​വി​ൽ യു.​എ​സി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പി​ടി​ച്ചെ​ടു​ക്ക​പ്പെ​ട്ട ക​പ്പ​ൽ. സം​ഭ​വ​ത്തെ ക​ട​ൽ​ക്കൊ​ള്ള​യെ​ന്നാ​ണ് ഇ​റാ​ൻ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​ത് വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ലം​ഘ​ന​മാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഏ​പ്രി​ൽ 22 വ​രെ​യാ​ണ് ഇ​റാ​ൻ-​യു.​എ​സ് വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ. ഇ​തി​നു​മു​മ്പ്, ക​രാ​റി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ പ​ശ്ചി​മേ​ഷ്യ വീ​ണ്ടും സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USIranStrait of HormuzDonald TrumpCeasefire TalkUS Iran War
News Summary - Tehran spurns talks under threats; Trump says blockade stays
Next Story