'തെഹ്റാൻ നിവാസികൾ വലിയ വില കൊടുക്കേണ്ടി വരും' ഇറാന് ഇസ്രായേലിന്‍റെ ഭീഷണി
text_fieldsടെൽ അവീവ്: ഇറാന്‍റെ മിസൈൽ ആക്രമണത്തിന്‍റെ തിക്തഫലം തെഹ്റാനിലെ സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇസ്രായേൽ. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ 'ധിക്കാരിയായ ഏകാധിപതി' എന്നാണ് ഇസ്രായേൽ വിശേഷിപ്പിച്ചത്.
തെഹ്റാനിലെ ധിക്കാരിയായ ഏകാധിപതിയും ഭീരുവുമായ കൊലപാതകി ഇസ്രായേലിലെ സാധാരണക്കാരുടെ വീടുകളെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. തെഹ്റാനിലെ ജനങ്ങൾ ഇതിനുള്ള വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
ദീർഘകാലമായി നിലനിൽക്കുന്ന മിഡിൽ ഈസ്റ്റ് സംഘർഷത്തിന് ആക്കം കൂട്ടുന്നതാണ് ഈ ഭീഷണി.
ഇറാൻ- ഇസ്രായേൽ സംഘർഷം കൂടുതൽ സംഘർത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് കോർപ്സ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതിനിടെ, വടക്കന്‍ ഇസ്രായേലിൽ ഇറാന്‍റെ മിസൈൽ വർഷം തുടരുകയാണ്. ഇസ്രായേലിന്‍റെ തുറമുഖനഗരമായ ഹൈഫക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. മൂന്നിടങ്ങളില്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ആണവ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും പിന്നാലെ തെഹ്റാനിലെ പൊലീസ് ആസ്ഥാനവും ഇസ്രയേൽ ആക്രമിച്ചു. ഒറ്റരാത്രികൊണ്ട് തെഹ്‌റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്.പി.എൻ.ഡി) എന്നിവ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

