Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനിൽ വീണ്ടും...

ഇറാനിൽ വീണ്ടും വിദ്യാർഥി പ്രതിഷേധം

text_fields
bookmark_border
ഇറാനിൽ വീണ്ടും വിദ്യാർഥി പ്രതിഷേധം
cancel
camera_alt

ഇ​റാ​നി​ലുണ്ടായ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം

തെഹ്റാൻ: കഴിഞ്ഞ മാസത്തെ സർക്കാർ അടിച്ചമർത്തലിനെ വെല്ലുവിളിച്ച് ഇറാനിൽ വീണ്ടും വിദ്യാർഥി പ്രതിഷേധം. തെഹ്റാനിലെ ഷരീഫ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലാണ് സർക്കാർ വിരുദ്ധ റാലി നടന്നത്. പ്രക്ഷോഭകരും സർക്കാർ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. ‘ഏകാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യവും വിദ്യാർഥികൾ ഉയർത്തി.

തെഹ്റാനിലെ മറ്റൊരു സർവകലാശാലയിൽ വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി. വടക്കുകിഴക്കൻ മേഖലയിലെ മറ്റൊരു സർവകലാശാലയിലും റാലി നടന്നു. ജനുവരിയിലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട ആയിരങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചാണ് വിദ്യാർഥികൾ റാലി നടത്തിയത്.

ഇറാനെതിരെ അമേരിക്ക സൈനിക സന്നാഹം വർധിപ്പിക്കുന്നതിനിടെയാണ് വീണ്ടും വിദ്യാർഥി പ്രതിഷേധം അരങ്ങേറിയത്. പരിമിതമായ സൈനികാക്രമണം പരിഗണിക്കുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranstudentProtests
News Summary - Student protests again in Iran
Next Story