Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രധാനമന്ത്രി മോദി...

പ്രധാനമന്ത്രി മോദി പോയതിനുശേഷമാണ് ഇറാനെതിരായ ആക്രമണം നടത്തിയത് -ഇന്ത്യൻ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

text_fields
bookmark_border
പ്രധാനമന്ത്രി മോദി പോയതിനുശേഷമാണ് ഇറാനെതിരായ ആക്രമണം നടത്തിയത് -ഇന്ത്യൻ ഇസ്രായേൽ അംബാസഡർ റൂവൻ അസർ
cancel
camera_alt

റൂവൻ അസർ

തെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പോയതിനുശേഷമാണ് ഇറാനെതിരായ യു.എസ് -ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ വക്താവ് റൂവൻ അസർ മാധ്യമങ്ങളോട് പറഞ്ഞു.

മോദിയുടെ സന്ദർശന വേളയിൽ തെഹ്‌റാൻ ആക്രമണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. നരേന്ദ്ര മോദി പോയതിനുശേഷം പെട്ടെന്നുണ്ടായ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ആക്രമണം നടന്നത്.ഇസ്രായേൽ സന്ദർശന വേളയിൽ അദ്ദേഹവുമായി ഞങ്ങൾ പ്രാദേശിക വികസനത്തെക്കുറിച്ച് മാത്രമാണ് ചർച്ചകൾ നടത്തിയത്. ചെയ്യാത്ത കാര്യത്തെക്കുറിച്ച് ഞങ്ങൾ സംസാരിക്കില്ല- റൂവൻ അസർ പറഞ്ഞു.

മോദി പോയി ഏകദേശം രണ്ട് ദിവസത്തിനു ശേഷമാണ് സുരക്ഷാ മന്ത്രിസഭയുടെ അംഗീകാര പ്രകാരം ഇറാനെ ആക്രമിക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 25, 26 തീയതികളിൽ പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഇസ്രായേലിൽ വന്നത്. പതിറ്റാണ്ടുകളുടെ നയതന്ത്ര നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ഇന്ത്യ-ഇസ്രായേൽ ബന്ധം പൂർണ്ണമായും ഉറപ്പാക്കാനായിരുന്നു തീരുമാനം. 2017 ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനമാണിത്. മോദിയും ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ പ്രത്യേക തന്ത്രപരമായ പങ്കാളിത്തമുൾപ്പെടെ 17 കരാറുകളിൽ ഒപ്പുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranIsraeliStrikesPM Modi
News Summary - Strikes On Iran "Operational Opportunities After PM Modi Left": Israeli Envoy
Next Story