Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഹമ്മദ് നബിയെ നിന്ദിച്ച് ഫേസ്ബുക്ക് കമന്റിട്ടു; സൗദിയിൽ ശ്രീലങ്കൻ പ്രവാസിക്ക് വധശിക്ഷ വിധിച്ച് കോടതി

text_fields
bookmark_border
ശിക്ഷ ഒഴിവാക്കാൻ ഇടപെടൽ സജീവമാക്കി അധികൃതർ
മുഹമ്മദ് നബിയെ നിന്ദിച്ച് ഫേസ്ബുക്ക് കമന്റിട്ടു; സൗദിയിൽ ശ്രീലങ്കൻ പ്രവാസിക്ക് വധശിക്ഷ വിധിച്ച് കോടതി
cancel

കൊളംബോ: ഫേസ്ബുക്കിൽ പ്രവാചകനെതിരെ കമന്റിട്ടതിന് ഇരുപത്തിനാലുകാരനായ ശ്രീലങ്കൻ പ്രവാസിക്ക് സൗദി അറേബ്യൻ കോടതി വധശിക്ഷ വിധിച്ചു. അനോജൻ ശിവരസയെന്നയാൾക്കാണ് ശിക്ഷ വിധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റി​പ്പോർട്ട് ചെയ്തു. അതേസമയം മോചനത്തിനായി കുടുംബം ഇടപെടൽ സജീവമാക്കിയിട്ടുണ്ട്.

ശ്രീലങ്കയിലുണ്ടായ ഒരു സംഭവത്തെ തുടർന്ന് രൂപപ്പെട്ട ഓൺലൈൻ വാക്കുതർക്കമാണ് സംഭവങ്ങളുടെ തുടക്കം. ഹിന്ദു തീർഥാടനത്തിനിടയിൽ മുസ്‍ലിം യുവാവ് നായയെ ചവിട്ടുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കിത്തിനിടയിൽ ഒരാൾ അധിക്ഷേപ കമന്റിട്ടു. ഇതിൽ പ്രകോപിതനായാണ് അനോജൻ പ്രവാചകനെതിരെ തമിഴിൽ അധിക്ഷേപകരമായ കമന്റ് രേഖപ്പെടുത്തിയത്.

കമന്റ് പിന്നീട് അനോജൻ ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, അതിനുമുമ്പേ ഇതിന്റെ സ്ക്രീൻഷോട്ട് സൗദിയിലെ തൊഴിലുടമക്ക് അയച്ചുകൊടുത്തിരുന്നു. തൊഴിലുടമ വിവരം സൗദി അധികൃതരെ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് അനോജനെ അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തിന്റെ മൊബൈൽ അടക്കമുള്ള വസ്തുക്കൾ പിടിച്ചെടുത്തു.

ആദ്യം അൽ അഹ്സ ക്രിമിനൽ കോടതി അഞ്ച് വർഷത്തെ തടവും 30 ലക്ഷം സൗദി റിയാൽ (ഏകദേശം എട്ട് ലക്ഷം അമേരിക്കൻ ഡോളർ) പിഴയുമാണ് ശിക്ഷ വിധിച്ചത്. എന്നാൽ സെപ്റ്റംബർ 17ന് സൗദി പ്രോസിക്യൂഷൻ ഇതിനെതിരെ അപ്പീൽ നൽകുകയും സൈബർ കുറ്റകൃത്യ നിയമങ്ങൾക്ക് പകരം മതനിന്ദാ നിയമപ്രകാരം കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ കോടതി അനോജന്റെ ശിക്ഷ വധശിക്ഷയായി ഉയർത്തുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 28 മുതൽ അനോജനുമായി യാതൊരുവിധ ബന്ധവും സാധ്യമായിട്ടില്ലെന്ന് കുടുംബം പറയുന്നു. തന്റെ മകൻ ചെയ്ത തെറ്റുകൾക്ക് മാപ്പ് ചോദിക്കുന്നതായും മാപ്പുനൽകി നാട്ടിലേക്ക് തിരിച്ചയക്കണമെന്നും അനോജന്റെ മാതാവ് രസമാണിക്യം യോഗലക്ഷ്മി പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.

അനോജന്റെ മോചനത്തിനായി നാലംഗ ശ്രീലങ്കൻ നിയമസംഘം ഈ ആഴ്ച സൗദി അറേബ്യയിലേക്ക് തിരിക്കുന്നുണ്ട്. അനോജന്റെ കേസ് കൈകാര്യം ചെയ്യുന്ന രണ്ട് സൗദി നിയമ സ്ഥാപനങ്ങളിലെ അഭിഭാഷകരെ നേരിൽ കണ്ട് കേസിനെക്കുറിച്ചും തുടർനടപടികളെക്കുറിച്ചും ചർച്ച ചെയ്യാനാണ് സംഘത്തിന്റെ യാത്രയെന്ന് നിയമസംഘത്തിലെ അംഗമായ പ്രസിഡന്റ് കൗൺസിൽ ഉപുൽ കുമാരപെരുമ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sri Lankan Expat Gets Death Penalty In Saudi For Facebook Comment
Next Story