സൗത്ത് പാർസ്: ഇറാന്റെ ഊർജ സ്രോതസ്സായ വാതക പാടം
text_fieldsസൗത്ത് പാർസിലെ റിഫൈനറി (2023ൽ എടുത്ത ചിത്രം)
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരമാണ് ഖത്തർ തീരത്തിനും ഇറാൻ തീരത്തിനുമിടയിൽ പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന സൗത്ത് പാർസ് പ്രകൃതി വാതക പാടം. ഇതിൽ ഇറാന്റെ ഭാഗത്തുള്ളത് സൗത്ത് പാർസ് എന്നും ഖത്തറിന്റെ ഭാഗത്തുള്ളത് നോർത്ത് പാർസ് എന്നും അറിയപ്പെടുന്നു. ഏകദേശം 1800 ട്രില്യൺ ക്യൂബിക് അടിയായാണ് ഈ വാതക ശേഖരം കിടക്കുന്നത്. ലോകത്തിനൊന്നടങ്കം തുടർച്ചയായി 13 വർഷത്തേക്ക് ഉപയോഗിക്കാനുള്ള പ്രകൃതിവാതകം സൗത്ത് പാർസിൽ ഉണ്ടെന്നാണ് കണക്ക്. ഇറാന്റെ ആഭ്യന്തര ഊർജ ഉപഭോഗത്തിന്റെ ഏറ്റവും വലിയ സ്രോതസ്സാണിത്. ഗ്യാസ് വിതരണത്തിൽ ഇടക്കിടെ തടസ്സം നേരിടുന്നതിനെ തുടർന്ന് രാജ്യം ഇതിനകം തന്നെ ഊർജ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. സൗത്ത് പാർസിനു നേർക്കുള്ള സൈനികാക്രമണം പ്രതിസന്ധി ഇനിയും കടുപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
പങ്കില്ലെന്ന് ട്രംപ്
ഇറാനിലെ സൗത്ത് പാർസ് പ്രകൃതി വാതക പാടത്തിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ യു.എസിനോ ഖത്തറിനോ പങ്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രായേലിന്റെ ആക്രമണം പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഉണ്ടായതാണെന്നും സൈനിക നീക്കത്തിൽ യു.എസിനോ ഖത്തറിനോ ഒരു പങ്കുമില്ലെന്നും ട്രംപ് വ്യക്തമാക്കി. ഭീമമായ ആ വാതക സംഭരണശാലയുടെ ഒരു ചെറിയ ഭാഗം മാത്രമേ ആക്രമിക്കപ്പെട്ടിട്ടുള്ളൂ എന്നും ഈ ആക്രമണത്തെക്കുറിച്ച് യു.എസിന് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

