ഭരണമാറ്റമായിരിക്കും ഇറാനിൽ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം -ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാനെതിരെ യു.എസ് ആക്രമണം ആസന്നമാണെന്ന വാർത്തകൾക്കിടെ, ‘ഇറാനിൽ ഭരണമാറ്റമായിരിക്കും അവിടെ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യ’മെന്ന പ്രസ്താവനയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനെതിരെ സൈനിക നടപടിയുടെ സൂചന നൽകി, തങ്ങളുടെ രണ്ടാമത്തെ വിമാനവാഹിനി കപ്പൽ പശ്ചിമേഷ്യയിലേക്ക് അയച്ചിരിക്കുകയാണ് യു.എസ്.
ഇറാൻ ഭരണകൂടത്തെ പുറത്താക്കാൻ സമ്മർദം ചെലുത്തുമോ എന്ന ചോദ്യത്തിനാണ്, നോർത് കരോലൈനയിലെ സൈനിക ക്യാമ്പ് സന്ദർശിക്കവെ ട്രംപിന്റെ മറുപടി.
ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിയായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡും നിലവിൽ മേഖലയിലുണ്ട്. യു.എസുമായി മധ്യസ്ഥ രാജ്യങ്ങളുടെ കാർമികത്വത്തിൽ ഇറാൻ നടത്തിയ ചർച്ചകൾ ഫലം കണ്ടിട്ടില്ല എന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന തെളിയിക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇസ്രായേൽ-ഹമാസ് സംഘർഷം വഴി സങ്കീർണമായിക്കഴിഞ്ഞ പശ്ചിമേഷ്യൻ അവസ്ഥ കൂടുതൽ വഷളാകാനേ ഇറാനെതിരായ ആക്രമണം വഴിവെക്കൂ എന്ന് മേഖലയിലെ വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

